Tuesday 13 November 2018 02:40 PM IST

ട്രോൾ സിംപിളാണ്, പവർഫുളും; ഏതു കൊലകൊമ്പനേയും ഇടിച്ചു പരത്തി സ്റ്റിക്കറാക്കുന്ന ട്രോളിങ് കഥകൾ

Nithin Joseph

Sub Editor

troll
വര: ജയൻ

കൂടുതൽ കളിച്ചാൽ ട്രോളൻമാർക്ക്   ഇട്ടു കൊടുക്കും, കേട്ടോ.’ കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ ദാസപ്പന്‍ ഇങ്ങനെ പറയുമ്പോൾ അച്ഛന്റെ മുഖത്ത് കണ്ട പേടി ഇപ്പോൾ കേരളത്തിൽ എല്ലാവർക്കും ഉണ്ട്, ഒരൊറ്റ ട്രോൾ മതി ജീവിതം  മൊത്തത്തിൽ മാറാൻ. പണ്ട് കുഞ്ചൻനമ്പ്യാർ ഓട്ടംതുള്ളലിലൂടെ തുടങ്ങിയ ആക്ഷേപഹാസ്യത്തിന്റെ ലേറ്റസ്റ്റ് പതിപ്പ്, അതാണ് ട്രോൾ. ആരെയും വിമർശിക്കാനുള്ള സിംപിളും പവർഫുളുമായ വഴി. ട്രോളെന്ന വറചട്ടിയില്‍ സാക്ഷാൽ ദൈവം പോലും ഇരയാകാം.


കേരളത്തിലെ ട്രോളൻമാരുടെ കൺകണ്ട ദൈവങ്ങളായിരുന്നു, ‘പുലിവാൽകല്യാണ’ത്തിലെ മണവാളനും ‘പഞ്ചാബിഹൗസി’ലെ രമണനും. അവര്‍ പതിയെ സീൻ വിട്ടപ്പോൾ, പകരം രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, കുട്ടികൾ, എന്നു വേണ്ട, ശുനകനും മാർജാരനും വരെ ട്രോളിലെ ക്യാരക്ടേഴ്സായി. കൂട്ടുകാരന്റെ ബെർത്ഡേയ്ക്കും  ബോസിന്‍റെ പ്രൊമോഷനും സ്ഥലം മാറിപ്പോകുന്ന സഹപ്രവര്‍ത്തകനും ഒക്കെ പണി കൊടുക്കാന്‍ ട്രോളാണ് ആശ്രയം. ആകെ മൊത്തത്തിൽ ഷൈ ൻ ചെയ്യുമ്പോഴും  കണ്ണും മൂക്കും  ലക്കും ലഗാനുമില്ലാത്ത ഒരു ഏർപ്പാടാണിത്.


ആശാനേ... നാക്ക് ചതിച്ചാശാനേ...


രണ്ടു മൂന്നു വര്‍ഷം മുന്‍പ് സിനിമാ അവാർഡ് പ്രഖ്യാപന വേദിയിൽ നാക്കുടക്കിയതിന്റെ പേരിൽ ട്രോളന്മാര്‍ ഇപ്പോഴും  മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെറുതെ വിടുന്നില്ല. അവാർഡ് കിട്ടിയ നടീനടൻമാരുടെ പേരുകൾ വായിക്കുന്നതിനിടയിൽ ‘നസ്രിയ നസീമി’നെ ‘നൂസിയ നിസാം’ ആക്കി മാറ്റിയ സംഭവത്തിനു ശേഷം ആർക്ക് അക്ഷരപ്പിശക് വന്നാലും തിരുവഞ്ചൂരിനെ സ്മരിക്കാൻ ട്രോളൻമാര്‍ മറക്കാറില്ല. ഇത്തവണ വിജയദശമി ദിനത്തിൽ തിരുവഞ്ചൂരിന്റെ ഫോട്ടോയും വച്ച് ‘വിജയലക്ഷ്മി ആശംസകൾ’ എന്നെഴുതിയ ട്രോൾ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ഹിറ്റായി ഓടി. ഒരുവട്ടം നാക്കു പിഴച്ചതിന്റെ പേരി ൽ പലവട്ടം ട്രോളിയവരോ ട് പരാതികളൊന്നുമില്ല തിരുവഞ്ചൂർ രാധാകൃഷ്ണന്. ജനാധിപത്യത്തിൽ വിമർശിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുമ്പോഴും തനിക്ക് പറ്റിയ തെറ്റ് മ റ്റാർക്കും സംഭവിക്കാവുന്നതാണെന്നും ഓർമിപ്പിക്കുന്നു അദ്ദേഹം.


അന്തരിച്ച അമേരിക്കൻ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിലെ കായികമേഖലയ്ക്ക് അദ്ദേഹം നൽകിയ വലിയ സംഭാവനകളെക്കുറിച്ച് വാചാലനായ മുൻ കായികമന്ത്രി ഇ.പി.ജയരാജൻ തിരുവഞ്ചൂരിന്റെ കൈയിൽ നിന്നു ബാറ്റൺ ഏറ്റുവാങ്ങി. മുഹമ്മദ് അലിയുടെ മരണം കേരളത്തിലെ കായികരംഗത്തിന് തീരാനഷ്ടമാണെന്നും പറഞ്ഞുകളഞ്ഞു പാവം മന്ത്രി. അങ്ങനെ അക്ഷരപ്പിശകിന്റെ വക്താവായി തിരുവഞ്ചൂരും  പിഴവിന്റെ മകുടമായി ജയരാജനും ട്രോളൻമാരാൽ പ്രതിഷ്ഠിക്കപ്പെട്ടു.
പിന്നീടിങ്ങോട്ട് ചാകരക്കാലം. പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കാളിദാസ്, ബീഫ് കഴിക്കാത്ത സുരേഷ്ഗോപി, തീവ്രവാദികളെക്കുറിച്ച് വാചാലനായ ഉഴുന്നാലിൽ അച്ചൻ, ഊരു ചുറ്റുന്ന മോദി, പിച്ചിയെന്ന് പരാതി പറഞ്ഞ ടൊവീനോ, പട്ടികളെ സ്നേഹിച്ച രഞ്ജിനി ഹരിദാസ്, ഓറഞ്ചിന്റെ തൊലി കളയാന്‍ ആറു കിലോമീറ്റർ നടന്ന മമ്മൂട്ടി.... കൃത്യമായ ഇടവേളകളിൽ ഓരോരുത്തർ വന്നുകൊണ്ടേയിരുന്നു.


മെട്രോയിലെ കുമ്മനടി


കൊച്ചി മെട്രോയുടെ ഉദ്ഘാടനം ട്രോളൻമാരുടെ ദേശീയ ഉത്സവമായിരുന്നു. ഉദ്ഘാടനദിവസം പ്രധാനമന്ത്രിക്കൊപ്പം ട്രോയിൽ യാത്ര ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജരേഖരനായിരുന്നു ട്രോൾ പേജുകളിലെല്ലാം സ്റ്റാർ. ക്ഷണിക്കാത്ത പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം വലിഞ്ഞുകയറി എന്ന രീതിയിൽ കുമ്മനത്തെ ട്രോളൻമാർ വലിച്ചുകീറി. പ്രധാനമന്ത്രിയുെട ഒാഫിസില്‍ നിന്നുള്ള ഔദ്യോഗിക ക്ഷണം കിട്ടിയിട്ടാണ് പങ്കെടുത്തതെന്നു വിശദീകരിച്ചിട്ടും കേള്‍ക്കാതെ, അറഞ്ചംപുറഞ്ചം  ട്രോളായിരുന്നു. വിളിക്കാത്ത ച ടങ്ങിന് പോകുന്നതിനെ ‘കുമ്മനടി’ എന്ന് വിളിക്കുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. െഎഎസ് ഭീകരവാദികളില്‍ നിന്നു മോചിതനായി ഫാദർ ടോം ഉഴുന്നാലിൽ ഒമാനിലെ െെസനികത്താവളത്തില്‍ വിമാനമിറങ്ങിയപ്പോള്‍ അവിെടയും കുമ്മനത്തിനെ ചേര്‍ത്തു ട്രോളുണ്ടാക്കി ലൈക്ക് വാരിക്കൂട്ടി വിരുതൻമാർ.


‘എന്നെക്കുറിച്ച് ട്രോളുകള്‍ വരുന്നതിൽ പരാതിയോ വിഷമമോ ഇല്ല. ഹാസ്യം ആസ്വദിക്കുക എന്നത് മോശം കാര്യവുമല്ല. നല്ല ട്രോളുകളെയും തമാശകളെയും സ്വാഗതം ചെയ്യും. എ ന്നാൽ, മാന്യമല്ലാത്ത രീതിയിൽ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റായ പ്രവണതയാണ്.’ ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തിന് കുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇതിനിടെ, ഫിലിം അവാർഡ്സിന്റെ വിശേഷങ്ങളുമായി വന്ന ‘വനിത’യ്ക്കും കിട്ടി ട്രോൾപ്പൂമാല. കവർപേജിലെ ഫോട്ടോയിൽ താരങ്ങളായ വിനായകനെയും വിഷ്ണുവിനെയും വെളുപ്പിച്ചുവെന്ന പേരിൽ ചില്ലറ ട്രോൾപ്പണിയൊന്നുമല്ല കിട്ടിയത്. വീടിന്റെ ചുവര് വൈറ്റ്‌വാഷ് ചെയ്യാൻ വനിതയുടെ സഹായം ചോദിച്ച മഹാൻമാരുമുണ്ട്.


റിലാാാാക്സേഷൻ


സകലരെയും ഞെട്ടിച്ചു കൊണ്ടു കേന്ദ്രമന്ത്രിയായ അൽഫോ ൺസ് കണ്ണന്താനത്തെ ട്രോളാൻ കാത്തിരുന്ന മലയാളീസിന് കിട്ടിയത് ഡബിള്‍ ധമാക്ക. ഭർത്താവിന് മന്ത്രിസ്ഥാനം കിട്ടിയതിന്റെ സന്തോഷത്തിൽ വാചാലയായതിനു കണ്ണന്താനത്തിന്റെ പത്നി ഷീലാ കണ്ണന്താനം കൊടുക്കേണ്ടി വന്ന വില ഇമ്മിണി ബല്യതായിരുന്നു. ‘ഇതൊന്നും വരുന്നില്ലല്ലോ അല്ലേ...’ എന്നു ചോദിച്ചു മുന്‍കരുതലെടുത്താണു പറഞ്ഞതെങ്കിലും അതു െടലികാസ്റ്റ് െചയ്തതോടെ പണി പാളി. യാതൊരു ദാക്ഷിണ്യവുമില്ലാത അവർ മന്ത്രിപത്നിയെ ട്രോളിൽ മുക്കി െപാരിച്ചു. പിന്നങ്ങോട്ട് ഒരാഴ്ചക്കാലത്തേക്ക് ട്രോൾ പേജുകൾ തുറന്നാൽ ‘സ്വന്തം ഭാഷയായതുകൊണ്ട് റിലാക്സേഷൻ ഉണ്ട്’, ‘ഇംഗ്ലിഷ് പറഞ്ഞു പറഞ്ഞു മടുത്തു’, ഇത്യാദി ഡയലോഗുകളുടെ പെരുവെള്ളപ്പാച്ചിലായിരുന്നു.

ഷീലാ കണ്ണന്താനത്തിന്റെ ഡയലോഗുകള്‍ കൊണ്ടൊരു റീമിക്സ് പാട്ടും ഉണ്ടാക്കി പഹയൻമാർ. കൺട്രോൾ ഇല്ലാതെ ട്രോൾ ചെയ്യപ്പെട്ട ഷീലാ കണ്ണന്താനത്തിനെ പിന്തുണച്ചും പലരും സംസാരിച്ചു. അവിടെയും ട്രോളൻമാരെയല്ല കുറ്റപ്പെടുത്തിയത്. ‘ഓഫ് ദ റെക്കോഡി’ൽ പറഞ്ഞത് റെക്കോഡ് ചെയ്തു പണി പറ്റിച്ചതാണു  തെറ്റെന്നു ട്രോളൻമാരും പൊതുജനവും പറഞ്ഞു. ചാനലിനും െകാടുത്തു ട്രോളന്മാര്‍ പതിെനട്ടിന്‍റെ പണി. സങ്കടം തോന്നിയെങ്കിലും ആരോടും  പരാതിയോ പരിഭവമോ ഇല്ലെന്ന് ഷീലാ കണ്ണന്താനം  പിന്നീടു പറഞ്ഞു. എന്തായാലും ആശയദാരിദ്ര്യമില്ലാത്തതിനാൽ, അടുത്ത ആളെ കിട്ടിയപ്പോള്‍ ഷീലാ കണ്ണന്താനവും ഫ്രീയായി.


ജിമിക്കി കമ്മൽ


‘ജിമിക്കി കമ്മലി’ന്റെ ആരവങ്ങൾ അവസാനിച്ചു എന്ന് വിചാരിച്ചപ്പോ ദാണ്ടെ വീണ്ടുമൊ രു പ്രസംഗത്തിലൂടെ പാട്ടങ്ങ് പോപ്പുലറായി. ഷീലാ കണ്ണന്താനത്തിന് റിലാക്സേഷൻ കൊടുത്ത ‘ജിമിക്കി കമ്മൽ’ പ്രസംഗത്തിന്റെ ഉടമ യുവജന കമ്മീഷൻ ചെയർപേഴ്സൻ ചിന്താ ജെറോ മാണ്. തീപ്പൊരി പ്രസംഗത്തിനിടയിൽ ജിമിക്കി കമ്മൽ പാട്ടിന്റെ വരികളെ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന ചിന്തയുടെ വാക്കുകൾ കേൾക്കേണ്ട താമസം, ട്രോളൻമാർ ആയുധങ്ങളെടുത്തു. ജിമിക്കിയും കമ്മലും മാത്രമല്ല, ലോകത്തുള്ള സ കല പാട്ടുകളും ചർച്ചയ്ക്ക് വിധേയമാക്കി ട്രോളൻസ്. ഇതേ പ്രസംഗത്തിൽ സെൽഫിയെ സ്വാർഥതയുടെ പ്രതീകമാക്കി ചിന്തിച്ചതിന് ചിന്തയുടെ പ്രൊഫൈലിലെ സെൽഫികളിലൂടെ മറുപടിയും കൊടുത്തു.


‘ട്രോളുകളിലൂടെയാണെങ്കിൽക്കൂടി, എന്റെ പ്രസംഗം ചർച്ച ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ട്. നിരവധിപ്പേർ എനിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. ട്രോളിനെ പേടിച്ചോടിയിട്ട് കാര്യമില്ല, അ തിനെ നേരിടാനുള്ള ധൈര്യവും കാണിക്കണം. തിരക്കുകൾക്കിടയിൽ അൽപനേരം ചിരിക്കാനും സന്തോഷിക്കാനും സഹായിക്കുന്ന ട്രോളുകള്‍ വളരെയധികം ആസ്വദിക്കുന്ന ആളാണ് ഞാൻ. വിമർശനങ്ങളി ൽ അസഹിഷ്ണുത കാണിക്കുന്നവരാണ്  ലോലഹൃദയർ. അത്തരത്തിലുള്ളവരുടെ ട്രോളുകളെ അവഗണിക്കും.’
ചിന്തയുടെ ചിന്തകള്‍ക്ക് റിലാക്സേഷൻ കൊടുത്തത് കായൽ നികത്തിയ മന്ത്രി തോമസ് ചാണ്ടിയും  ആഡംബരകാറിൽ കയറിയ കോടിയേരി ബാലകൃഷ്ണനുമാണ്.

പരിധിക്കു പുറത്ത്


പുതിയ വിഷയങ്ങൾ കിട്ടുമ്പോള്‍ പഴയത് മറക്കുക, ട്രോളൻമാരുടെ അലിഖിത നിയമമാണ്. ഇതിൽ കൂടുതൽ ദയയൊന്നും ആരും പ്രതീക്ഷിക്കേണ്ട എന്ന് സാരം. കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്ത പ്രധാനമന്ത്രിയെ ഓടിച്ചിട്ട് ട്രോളിയ ടീംസാണ് മല്ലൂസ്. ഒത്തിരിയങ്ങ് ട്രോളല്ലേ എന്ന് മുന്നറിയിപ്പ് കൊടുത്ത മുഖ്യമന്ത്രിയോടും പോയി പണി നോക്കാൻ പറഞ്ഞു. ട്രോളുകളുടെ ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ വയ്യാതെ, സ്വന്തമായി ട്രോൾ പേജ് ഉണ്ടാക്കിയ രാഷ്ട്രീയ പാർട്ടികൾ വരെയുണ്ട് ഇപ്പോള്‍.


എപ്പോഴാണ്, എവിടെ നിന്നാണ് ട്രോൾ വരുന്നത് എ ന്നു പ്രവചിക്കാന്‍ പറ്റില്ല. ട്രോളനാവുക എന്നതും അത്ര നിസാര കാര്യമൊന്നുമല്ല. ട്രോളന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരു ആശയം കണ്ടു പിടിച്ച്, അതിൽനിന്നും തമാശയ്ക്കുള്ള വക കണ്ടെത്തി, അതിന് ഉപയോഗിക്കാൻ പറ്റുന്ന ഫോട്ടോ ഒപ്പിച്ച്, ഡയലോഗ് എഴുതി, അതിൽ തമാശ ഉണ്ടെന്ന് ഉറപ്പാക്കി, നല്ലൊരു ക്യാപ്ഷനും ചേർത്ത് ഗ്രൂപ്പിൽ ഇ ട്ട് ഗ്രൂപ്പിലെ അഡ്മിന്റെ അപ്രൂവൽ കിട്ടി, ഗ്രൂപ്പിലുള്ളവർ ലൈക്ക് ചെയ്ത് ഹിറ്റായി മാറിയാല്‍ മാത്രമേ ആ ട്രോൾ നാലാള് കാണൂ.


നാഷനൽ പെർമിറ്റ് ലോറി കണക്കെ, ചെക്പോസ്റ്റുകളെല്ലാം  ഇടിച്ച് തെറിപ്പിച്ച്, പായുകയാണ് ട്രോളുകൾ. ചിലപ്പോൾ തമാശ എന്ന പരിധി വിട്ട്, വ്യക്തിഹത്യയുടെ നിലവാരത്തിലേക്ക് താഴ്ന്നു പോകുന്നുണ്ടെന്നു മാത്രം. സോഷ്യൽ മീഡിയയില്‍ ആർക്കും എന്തും പറയാം. അതുെകാണ്ട് ആരെയും വ്യക്തിപരമായി അപമാനിക്കാനുള്ള ലൈസൻസായും ഇത് മാറുന്നു.
ട്രോളുകള്‍ക്ക് തീരെ നിലവാരമില്ല എന്നു പറഞ്ഞ ഒരു രാഷ്ട്രീയ നേതാവിനെ കമ്പിയിൽ കോർത്ത് പൊരിച്ചെടുക്കുകയായിരുന്നു ട്രോളൻമാർ. ട്രോൾ നിറയൊഴിച്ചു തുടങ്ങിയാൽ പിന്നെ, ഒാപ്ഷൻ രണ്ടേ ഉള്ളൂ.


ഒന്ന് മാനഹാനി വരുത്തുന്ന ട്രോൾ ആ ണെങ്കിൽ പരാതി കൊടുക്കാം. അല്ലെങ്കിൽ കിട്ടുന്നതെല്ലാം ചിരിച്ച മുഖത്തോടെ യാതൊരു എതിർപ്പും കൂടാതെ സ്വീകരിക്കാം. ഇതിൽ ഏതു വേണമെന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ഇന്ത്യൻ പൗരന്മാ ർക്കുമുണ്ട്.