Saturday 15 September 2018 05:22 PM IST : By സ്വന്തം ലേഖകൻ

ചുമ മുതൽ ഹൃദ്രോഗം വരെയുള്ള അസുഖങ്ങൾ തടയും; തുളസിയുടെ ഔഷധമൂല്യം തിരിച്ചറിയാം

tulsi-health676

വൈറ്റമിനുകൾ, ഇലക്ട്രോലൈറ്റ്സ്, മിനറൽസ് തുടങ്ങിയ പോഷകങ്ങളടങ്ങിയ ഔഷധച്ചെടിയാണു തുളസി. ചുമ മുതൽ ഹൃദ്രോഗം വരെയുള്ള അസുഖങ്ങൾ തടയാൻ തുളസിയിലയുടെ പതിവായ ഉപയോഗം സഹായിക്കുമെന്നാണു വിദഗ്ധർ പറയുന്നത്.

∙ കുറച്ചു തുളസിയിലകളെടുത്തു രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ മുക്കിവച്ച ശേഷം അര ലീറ്റർ വെള്ളത്തിൽ തിളപ്പിക്കുക. ഈ െവള്ളം ആറിയ ശേഷം അൽപം ഇഞ്ചി കൊത്തിയരിഞ്ഞതും തേനും ചേർത്തു പതിവായി കുടിച്ചാൽ മൂത്രത്തിൽ കല്ല് ഇല്ലാതാകും. രോഗപ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും.  

∙ കാൽക്കപ്പ് തുളസിയില ഒന്നരക്കപ്പ് വെള്ളത്തിൽ ചേർത്തു മീഡിയം ഫ്ലെയിമിൽ അടുപ്പത്ത്  വയ്ക്കുക. ഇടയ്ക്കിടെ ഇളക്കുക. പത്ത് മിനിറ്റ് കഴിഞ്ഞ് അടുപ്പിൽ നിന്നിറക്കി അരിച്ചെടുക്കണം. രണ്ട് ചെറിയ സ്പൂൺ നാരങ്ങാനീര് ചേർത്തു നന്നായി ഇളക്കുക. രക്താതിമർദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ഹൃദ്രോഗം ചെറുക്കാനും ഈ തുളസിചായ സഹായിക്കും.

∙ അഞ്ചോ ആറോ തുളസിയില അരച്ചെടുത്ത് അര െചറിയ സ്പൂൺ തൈര് ചേർത്തു കഴിക്കുക. ആരോഗ്യം, ഊർജസ്വലത ഇവ നേടാന്‍ ഈ കൂട്ട് സഹായിക്കും.

∙ അര ലീറ്റർ വെള്ളത്തിൽ ഒരു പിടി തുളസിയിലയും ഒന്നോ രണ്ടോ കുരുമുളക് ചതച്ചതും ഏലയ്ക്ക പൊടിച്ചതും േചർത്തു തിളപ്പിക്കുക. ഇളംചൂടോെട ഈ വെള്ളം കുടിക്കുക. പനി മാറും.