Monday 17 December 2018 09:19 AM IST : By സ്വന്തം ലേഖകൻ

ഇത് എട്ടാം വിസ്മയം; 2022 ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി ഖത്തറിൽ ഒരുങ്ങുന്നത് വമ്പൻ സ്റ്റേഡിയം!

lusail.jpg.image.784.410

ദോഹ ∙ 2022 ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിർമ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമായ ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ പുറത്തുവിട്ടു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സാന്നിധ്യത്തിലാണു സ്റ്റേഡിയം ഡിസൈൻ അവതരിപ്പിച്ചത്. ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നു പ്രചോദനമുൾക്കൊണ്ടുള്ളതാണു രൂപകൽപന.

അറബ് രാജ്യങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണു സ്റ്റേഡിയത്തിന്റെ പുറം ഭാഗത്തെ ഡിസൈൻ. ദോഹയിൽ നിന്ന് 15 കില മീറ്റർ വടക്കു മാറിയാണു ലുസെയ്‌ൽ നഗരം. ലോകകപ്പിന്റെ ഉദ്ഘാടന ഫൈനൽ മത്സരങ്ങൾക്കു വേദിയാകുന്നതു ലുസെയ്‍ൽ സ്റ്റേഡിയമാണ്. 2016 അവസാനം സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചുവെങ്കിലും ഡിസൈൻ ഇപ്പോഴാണു പുറത്തു വിടുന്നത്. കിഴക്കു ഭാഗത്തെ സ്റ്റാൻഡിലെ മൂന്നാം നില വരെ കോൺക്രീറ്റിട്ടു കഴിഞ്ഞു.

വമ്പൻ സ്റ്റേഡിയം

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുതും ലുസെയ്‍ൽ സ്റ്റേഡിയം തന്നെ. 80,000 കാണികൾക്കു സ്റ്റേഡിയത്തിലിരുന്നു കളി കാണാം. ഖത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽ താനി 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ താമസിച്ച സ്ഥലമാണ് ലുസെയ്ൽ. ജനങ്ങളുടെ മാനവിക, സാമൂഹിക വികസനത്തിലൂന്നിയുള്ള പുതിയ രാജ്യത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം രൂപരേഖകൾ തയ്യാറക്കിയത് ലുസെയ്‌ലിൽ താമസിച്ചു കൊണ്ടായിരുന്നു.

more...