Wednesday 01 January 2025 11:49 AM IST : By സ്വന്തം ലേഖകൻ

ഉമ തോമസ് ചുണ്ടനക്കി, ശരീരം ചലിപ്പിച്ചു: മക്കൾക്കു പുതുവത്സരം ആശംസിച്ചു: സന്തോഷവാർത്ത

uma-thomas

കൊച്ചിയിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽനിന്നു മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും ഡോക്ടർമാർ പറഞ്ഞു.

ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ ഇന്ന് ശരീരമാകെ ചലിപ്പിച്ചു. ഉമ തോമസിന്റെ ഫെയ്സ്ബുക് പേജ് അഡ്മിനാണ് ഇക്കാര്യം പുറത്തുവിട്ടത്. മെഡിക്കൽ ബുള്ളറ്റിൻ ഉടനുണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നു. സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണ്.

ഉമ തോമസിന്റെ അഡ്മിൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:

പുതുവത്സരത്തിലെ സന്തോഷ വാർത്ത...

സെഡേഷൻ കുറച്ചു വരുന്നു, വെന്റിലേറ്റർ സപ്പോർട്ടും..

ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു..

എല്ലാവർക്കും ന്യൂ ഇയര്‍ ആശംസകളും നേർന്നിട്ടുണ്ട്..

പ്രാർത്ഥനകൾ തുടരുമല്ലോ..