Saturday 27 October 2018 05:26 PM IST : By സ്വന്തം ലേഖകൻ

സ്കാൻ പോലും ചെയ്യാതെ ഗുളികയിലൂടെ ഗർഭഛിദ്രം!; ഡോക്ടറുടെ ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്

abortion

ഗർഭഛിദ്രത്തിന്റേയും ഗർഭഛിദ്ര മരണങ്ങളുടേയും കാര്യത്തിൽ നമ്പർ വണ്ണാണ് നമ്മുടെ നാട്. ഗർഭഛിദ്രത്തിന് സ്വയം വഴികൾ തെരഞ്ഞെടുക്കുന്നതാണ് ഇന്ന് സാക്ഷ്യം വഹിക്കുന്ന ഒട്ടുമിക്ക മരണങ്ങളുടേയും കാരണം. ഒരു സ്കാനിംഗ് പോലുമില്ലാതെ ഗർഭഛിദ്രത്തിനുള്ള മരുന്നും ചികിത്സയും തെരഞ്ഞെടുക്കുന്നത് പലപ്പോഴും വലിയ അപകടങ്ങളിലേക്കാവും നമ്മെ കൊണ്ടു ചെന്നെത്തിക്കുക. ഗർഭഛിദ്രത്തിന് സമീപിക്കുന്നവരെ ആട്ടിയോടിക്കുന്ന ആശുപത്രി അധികൃതരുടെ നിലപാടാണ് ഇത്തരം അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.  

ഈ സാഹചര്യത്തിൽ ആശുപത്രികളിൽ സേഫ് അബോർഷൻ സാധ്യമാക്കേണ്ടതിന്റെ സാഹചര്യം വിശദീകരിക്കുകയാണ് ഡോക്ടർ വീണ ജെഎസ്. ആശുപത്രിയെ ഭയന്ന് സ്വയം ഗർഭഛിദ്രം തെരഞ്ഞെടുത്ത ഒരു യുവതിയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഡോക്ടർ വീണയുടെ കുറിപ്പ്.

ഡോക്ടർ വീണയുടെ കുറിപ്പ് വായിക്കാം;

ബഹുമാനപ്പെട്ട ഗൈനക് ഡോക്ടർമാരും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും അറിയാൻ. പ്രത്യേകിച്ചും, നിയമം നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ഗവണ്മെന്റിന്റെ ഡോക്ടർമാരും സ്റ്റാഫും അറിയാൻ. പിന്നെ, നാച്ചുറൽ ആയി ഗർഭനിരോധനം നടത്താം എന്ന് വിവാഹത്തിന് മുൻപുള്ള കൗൺസിലിംഗ് ക്ലാസ്സുകളിൽ തള്ളുന്ന സഭയും അറിയാൻ.

താഴെകാണുന്ന മെസ്സേജ് കഴിഞ്ഞ ദിവസങ്ങളിൽ വന്നതാണ്. ഗർഭഛിദ്രത്തിന് ആശുപത്രികളിൽ വന്നാൽ ആട്ടിയോടിക്കപ്പെടുമോ എന്ന ഭയം ഉള്ള ഒരു സ്ത്രീയുടെ കൂട്ടുകാരി അയച്ചത്. ഒരു സ്കാൻ പോലും ചെയ്യാതെ ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളും വേദനസംഹാരിയും അവർക്ക് കൊടുത്തത് മെഡിക്കൽ സ്റ്റോറിൽ നിന്നാണ്.

ഗർഭനിരോധനം എങ്ങനെ എന്ന് എന്തുകൊണ്ട് സമൂഹത്തിനു മനസിലാക്കിക്കൊടുക്കണം എന്നതിന്റെ ഒരു തെളിവാണിത്. എന്തുകൊണ്ട് MTP act 1971ൽ നിലവിൽ വന്നു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ. Unsafe (അപകടകരമായ) ഗർഭഛിദ്രം ഒഴിവാക്കുക എന്നതാണ് വികസിതരാജ്യമല്ലാത്ത ഇന്ത്യയിലെ അതിന്റെ ഒരേയൊരു ഉദ്ദേശ്യം. മാനിക്കുക. ഇനിയെങ്കിലും സർക്കാർ ആശുപത്രികളിൽ സേഫ് അബോർഷൻ നടത്തും എന്ന ബോർഡുകൾ വെക്കുക. Sexual health and sexual education primary തലം മുതൽ നടപ്പിലാക്കാൻ ഇനിയും താമസം ഉണ്ടാവരുത്.

എന്ത്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ അബോർഷൻ പാടില്ല, Schedule H മരുന്നായ ഗർഭഛിദ്രഗുളികകൾ എന്ന വിഷയങ്ങളിൽ എഴുതിയ പോസ്റ്റ്‌ വായിക്കുക. അനുബന്ധപോസ്റ്റുകളും കമന്റ്‌ ബോക്സിൽ


‘സ്ത്രീത്വമല്ല നിനക്ക് വേണ്ടത്, ശ്രീത്വമാണ്! മകൾക്ക് അച്ഛനെഴുതിയ കുറിപ്പ് വൈറൽ

മക്കളുടെ ഫോൺ രക്ഷിതാക്കൾക്ക് എളുപ്പത്തിൽ നിയന്ത്രിക്കാം; ഉപയോഗപ്രദമായ വിഡിയോ

മത്തി വേണ്ട, തരുന്നെങ്കിൽ അയല മതി; മീൻ വിൽപ്പനക്കാരനെ കുഴച്ച് കാക്കയുടെ പിടിവാശി (രസികൻ വിഡിയോ)

‘ആകുന്ന കാലത്ത് അയ്യപ്പനെ കാണണം, വയസ്സായാൽ പിന്നെ മല കയറാൻ പറ്റിയില്ലെങ്കിലോ?’; യുവതികളോട് അമ്മൂമ്മ

ജീവനെടുത്ത് വീണ്ടും സെൽഫി; ട്രക്കിങ്ങിനിടെ കൊക്കയിൽ വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം