Wednesday 05 May 2021 03:30 PM IST : By സ്വന്തം ലേഖകൻ

മരണത്തിലും കൈവിടാതെ; ഓട്ടോയിൽ ഭർത്താവിന്റെ മൃതദേഹം നെഞ്ചോടുചേർത്ത് ഭാര്യ; ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ

auto-body

കോവിഡ് ബാധിതരായി പിടഞ്ഞുവീഴുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ണീരണിയിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ രാജ്യത്തിന്റെ ഉള്ളുലയ്ക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ച ഭർത്താവിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്ന ഭാര്യയുടെ ദൃശ്യമാണിത്.

ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാലാണ് ഇവർ ഭർത്താവിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നത്. വണ്ടിയിൽ നിന്ന് മൃതദേഹം താഴെ വീഴാതിരിക്കാൻ ഓട്ടോയുടെ കമ്പികളിൽ കൂട്ടിക്കെട്ടിയിട്ടുണ്ട്. കൂടാതെ ഭാര്യ തന്റെ കൈകൾ കൊണ്ട് മൃതദേഹത്തെ ചുറ്റിപ്പിടിച്ചാണ് യാത്ര. കോവിഡ് മഹാമാരിയിൽ ഏറെ വേദനിപ്പിക്കുകയാണ് ഈ ചിത്രം.

ആശുപത്രികളില്‍ നിന്ന് ചികിൽസാ സഹായം ലഭിച്ചില്ല. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർമാർ വലിയ തുകയാണ് ആവശ്യപ്പെട്ടതെന്ന് മരിച്ചയാളുടെ മകൻ പറയുന്നു. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2.85 പേരാണ് നിലവിൽ ഉത്തർപ്രദേശിൽ രോഗബാധിതർ. 

Tags:
  • Spotlight