Thursday 27 June 2019 11:57 AM IST : By സ്വന്തം ലേഖകൻ

കരിഞ്ഞ പാത്രവും കറ പിടിച്ച സിങ്കും എളുപ്പത്തില്‍ വൃത്തിയാക്കാം! വിഡിയോ കണ്ടുനോക്കൂ...

utensils-bbbhh

പാചകത്തിനിടെ ചെറിയൊരു ശ്രദ്ധക്കുറവ് മതി അടുപ്പിൽ വച്ച പാത്രങ്ങൾ കരി പിടിക്കാൻ. പിന്നെയത് വൃത്തിയാക്കുക എന്നത് മിനക്കെട്ട പണിയാണ്. കുറേനേരം വെള്ളത്തിൽ കുതിർത്തിട്ട് നന്നായി ഉരച്ചു കഴുകിയാലും കരി പൂർണ്ണമായും മാറിക്കിട്ടണമെന്നില്ല. ചിലർ മൂർച്ചയുള്ള കത്തി ഉപയോഗിച്ചൊക്കെ ഉരച്ചു വൃത്തിയാക്കാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പാത്രങ്ങളിൽ പോറൽ വീഴാൻ കാരണമാകും. പുതിയ പാത്രങ്ങളാണെങ്കിൽ പിന്നെ പറയേണ്ട, മനഃസമാധാനം പോയിക്കിട്ടും. ഇതാ കരി പിടിച്ച പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാനൊരു വഴി. പാത്രങ്ങൾ മാത്രമല്ല, കറ പിടിച്ച സിങ്കും ഇത്തരത്തിൽ വൃത്തിയാക്കാം. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...