Monday 25 May 2020 05:00 PM IST : By സ്വന്തം ലേഖകൻ

ഉത്രയുടെ കുഞ്ഞിന് ഇനി അമ്മ വീടിന്റെ തണൽ! അച്ഛനും അമ്മയ്ക്കും വിട്ടു നൽകാൻ ഉത്തരവ്

uthra-baby

കൊലപാതക കേസിൽ സൂരജ് പിടിയിലായതോടെ കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും വിട്ടുകൊടുക്കാൻ ഉത്തരവായി. കൊല്ലം ബാലക്ഷേമ സമിതിയുടേതാണ് ഉത്തരവ്. കുഞ്ഞിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് അമ്മ വീട്ടുകാർക്കൊപ്പം വിടുന്നതെന്നും സമിതി വ്യക്തമാക്കി. വനിത കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ഉത്രയുടെ കുടുംബത്തിന് അനുകൂലമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്. നേരത്തെ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.