Wednesday 03 June 2020 02:51 PM IST : By സ്വന്തം ലേഖകൻ

37.5 പവൻ സ്വർണം! കുഴിച്ചിട്ട സ്ഥലം പുല്ലുവളർന്ന് കാടായി; മലക്കംമറിഞ്ഞ് സുരേന്ദ്രൻ

uthra-gold

ലോക്കറിലുണ്ടായിരുന്ന ഉത്രയുടെ സ്വർണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പൊലീസിനെ കുഴയ്ക്കുന്ന മറുപടിയാണ് സൂരജ് നൽകിയത്. ഉത്രയുടെ വീട്ടുകാർ കൈവശപ്പെടുത്തിയെന്ന വാദത്തിൽ സൂരജ് ആദ്യഘട്ടത്തിൽ ഉറച്ചു നിന്നു. അതു പൊളിഞ്ഞപ്പോൾ സ്വർണം വിറ്റെന്ന് കളവ് പറഞ്ഞു. പിന്നീട് ബന്ധുക്കൾക്ക് നൽകിയതായി പറഞ്ഞു. ഇതോടെ അച്ഛൻ സുരേന്ദ്രനെ കൂടി കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചു.

ഒന്നും അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. തുടർച്ചയായുള്ള ചോദ്യം ചെയ്യലിൽ ചില വിവരങ്ങൾ പുറത്തു വന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം സൂരജിനെയും സുരേന്ദ്രനും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തു. സ്വർണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പിൽ കവറുകളിലാക്കി കുഴിച്ചിട്ടതായും സുരേന്ദ്രൻ മൊഴി നൽകി.

മിനിങ്ങാന്ന് സന്ധ്യയോടെ അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയി. രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും സ്വർണം കണ്ടെത്താനാകാതെ പൊലീസ് വട്ടം കറങ്ങി. സ്വർണം കുഴിച്ചിട്ട സ്ഥലം കൃത്യമായി സുരേന്ദ്രൻ പറഞ്ഞില്ല. ഒടുവിൽ കൃത്യമായ സ്ഥലം കാണിച്ചു കൊടുത്തു. 37.5 പവൻ സ്വർണം കണ്ടെത്താനായി. സ്വർണം കുഴിച്ചിട്ട സ്ഥലം പുല്ലുവളർന്ന് കാടായി മാറിയിരുന്നു.

More