Wednesday 13 October 2021 12:51 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കുട്ടിക്ക് നീതി കിട്ടിയില്ല’: പ്രതീക്ഷിച്ചത് പരമാവധി ശിക്ഷ, വിധിയിൽ അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ

uthra-mom

കണ്ണില്ലാത്ത ക്രൂരത, അപൂർവങ്ങളിൽ അപൂർവം. ആ കൊടും ക്രൂരതയെ എന്തു വിശേഷിപ്പിച്ചാലും മതിയാകില്ല. കേട്ടു കേൾവി പോലുമില്ലാത്ത ക്രൂരമായ കൊലപാതകത്തിനൊടുവിൽ ഉത്രയെന്ന പെൺകുട്ടിക്ക് ഇപ്പോഴിതാ നീതി ലഭിച്ചിരിക്കുകയാണ്. നാട് കണ്ട കൊടുംക്രൂരതയ്ക്ക് ഭർത്താവായ സൂരജിന് എന്തു ശിക്ഷ കിട്ടുമെന്ന ആകാംക്ഷയുടെ മണിക്കൂറുകൾക്കൊടുവിൽ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചg പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

 പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ. പരമാവധി ശിക്ഷയാണു പ്രതീക്ഷിച്ചിരുന്നതെന്നും അമ്മ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.