Monday 13 August 2018 04:38 PM IST

ഷാരൂഖ് വൈഷ്ണവിനോട് പറഞ്ഞു; ‘ഞാൻ നിന്റെ കയ്യിൽ ഒരു ചെറിയ കുഞ്ഞിനെ പോലെയായി മാറി...’

Unni Balachandran

Sub Editor

vaishnav

‘ചേട്ടൻ കൃഷ്ണനുണ്ണിെയ ഇതുപോലെ എടുത്തുപൊക്കാറുണ്ട്. കൊച്ചു കുട്ടികളെ ഏറ്റുവാങ്ങും പോലെ ഒരു കയ്യിൽ തല ഭാഗവും മറ്റേ കയ്യിൽ കാൽമുട്ടിന്റെ ഭാഗവും വച്ച് പൊക്കി നിര‍്‍ത്തും. അന്ന് ലിറ്റിൽ ചാംപ്സ് റിയാലിറ്റി ഷോയിൽ ഞാന്‍ പാടുന്ന ഒരു എപ്പിസോഡില്‍ ഷാരൂഖ് വിശിഷ്ടാതിഥിയായി വന്നു. എന്‍റെയും ഷാരൂഖിന്‍റെയും പിറന്നാൾ ഒരു ദിവസമാണ്. അറിയാതെ ആണെങ്കിലും ഞാനന്നു പാടിയത് അദ്ദേഹത്തിന്‍റെ ‘റയീസ്’ സിനിമയിലെ ‘സാലിമാ’ എന്ന പാട്ടാണ്.’ മലയാളികളുടെ മുഴുവൻ അഭിമാനമായി സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ വൈഷ്ണവ് ഗിരീഷ് താരമായി. ഷാരൂഖ് ഖാനെ എടുത്തു പൊക്കിയ ആ മലയാളി പയ്യൻ വനിതയുമായി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

‘പാട്ട് കഴിഞ്ഞപ്പോൾ ഞാന്‍ വല്ലാതെ എക്സൈറ്റഡായി കൂടെ നിന്നവരോടൊക്കെ പറഞ്ഞു, ‘ഷാരൂഖ് സാറിന്റെ വലിയ ആരാധകനാണ് ഞാന്‍’ എന്ന്. അവര്‍ എന്നോട് ചോദിച്ചു, ‘ഇത്ര അടുത്തു കിട്ടിയില്ലേ, എടുത്തു പൊക്കുന്നോ ’എന്ന്. ആവേശത്തിൽ ഞാൻ പൊക്കാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം അതിന് റെഡിയാകുമെന്ന് ഒട്ടും വിചാരിച്ചില്ല.

സ്‌റ്റേജിലേക്ക് വന്നപ്പോൾ വല്ലാതെ പേടിയായി. എല്ലാവരേക്കാളും കൂടുതലായി അദ്ദേഹം സപ്പോർട്ട് ചെയ്തപ്പോൾ ഞാനങ്ങ് എടുത്തുയര്‍ത്തി. പിന്നെ പതിയെ താഴെ നിർത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ‘ഞാൻ നിന്റെ കയ്യിൽ ഒരു ചെറിയ കുഞ്ഞിനെ പോലെയായി മാറി...’ പിന്നീട് നാട്ടിലൊരു റിയാലിറ്റി േഷായില്‍ വച്ചു കണ്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ തമാശയ്ക്കു േചാദിച്ചു, ‘എന്നേയും എടുത്തു പൊക്കാമൊ’ എന്ന്. ഞാൻ അപ്പോൾ തന്നെ ഓകെ പറഞ്ഞു. അങ്ങനെ മോളിവുഡിലേയും ബോളിവുഡിലേയും ചോക്‌ലേറ്റ് ഹീറോസ് എന്‍റെ െെകക്കുള്ളിലായി.’ വൈഷ്ണവ് പറയുന്നു.

വൈഷ്ണവ് ഗിരീഷിന്റെ അഭിമുഖം പൂർണമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.