Saturday 28 March 2020 04:09 PM IST : By സ്വന്തം ലേഖകൻ

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തി പൊട്ടിച്ചു; വൈറലായി ദാരുണ വിഡിയോ!

poli33

പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തി പൊട്ടിച്ചു. കൊട്ടാരക്കര വാളകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കുത്തേറ്റത്.‌ പനവേലിയിൽ ആണ് സംഭവം. സംഭവത്തെ തുടർന്ന് പനവേലി ഇരണൂർ സ്വദേശിയായ 16 വയസ്സുകാരൻ അറസ്റ്റിലായി. ഡ്യൂട്ടിയ്ക്കിടെ പൊലീസ് ഡ്രൈവർ സന്തോഷ് വർഗീസിനാണ് കുത്തേറ്റത്. പൊലീസുകാരനെ തിരുവനന്തപുരം കിംസിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 

Tags:
  • Spotlight
  • Social Media Viral