Wednesday 14 February 2018 12:44 PM IST

യുവ തലമുറ പറയുന്നു; പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോവുന്ന പുതുമഴച്ചൂരുള്ള പ്രണയത്തെക്കുറിച്ച്!

V R Jyothish

Chief Sub Editor

love-rain

കടലും ഉപ്പും അലിഞ്ഞതുപോലെയാണ് എന്നും പ്രണയം!  പ്രണയത്തിന് പറന്നിറങ്ങാൻ ഒരു ലക്ഷ്യമുണ്ട് . അനുഭൂതിയുടെ വേറൊരു വൻകര പ്രണയത്തെ കാത്തിരിക്കുന്നു. ഇതിനിടയിൽ താണ്ടുന്നത് അനുഭവങ്ങളുടെ നീലക്കടലുകൾ... പ്രണയം മനസിന്റെ പ്രഥമോല്പന്നമാെണന്നു പറഞ്ഞു വേദങ്ങൾ. പ്രണയം മരണം പോലെ ശക്തമാണെന്നു ൈബബിൾ. ശരീരത്തിനും ആത്മാവിനും ഇടയിൽ ജനിച്ചു വളരുന്ന പ്രണയത്തിന് ജീവന്റെ ഉല്പത്തിയോളം പഴക്കം.

പ്രണയത്തിന്റെ അടിയൊഴുക്കുകളിൽ ൈജവപരമായ േചാദനകൾ പക്ഷേ എന്നും ഒന്നുതന്നെയായിരുന്നു കാഴ്ചയും കേൾവിയും സ്പർശവും ഗന്ധവും രുചിയും ചേരുന്ന പഞ്ചേന്ദ്രീയാനുഭൂതിയാകുന്നു അന്നും ഇന്നും പ്രണയം. പ്രണയത്തിന് എന്നുമുണ്ട് കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ്, പേരിട്ടു വിളിക്കാനാവാത്ത അസ്വസ്ഥതകൾ, പറച്ചിലുകൾ, ഉത്തരം കാക്കലുകൾ, പ്രതീക്ഷകൾ, സ്വയമൊരു കടലായി തീരൽ െടക്നോളജി മാറുമ്പോൾ പ്രണയവും മാറുന്നുണ്ട്. ഒരു നീല ഇൻലാന്റിന്റെ നാലുവരിക്കത്തു കാത്തു നിന്നിരുന്ന, പരസ്പരം കാണാനോ കേൾക്കാനോ കഴിയാതിരുന്ന ആ കാലങ്ങളുെട ആധിയാവണം പ്രണയത്തിന് കുറേക്കൂടി ആഴവും പരപ്പും നൽകിയിരുന്നത്.–ഇത് പുതിയകാലപ്രണയത്തിന്റെ സാക്ഷ്യപത്രം.

പ്രണയം തീ പോലെ ശാശ്വതമാണ്. എന്നാൽ ആത്മാവിനു തീപിടിക്കുന്ന പ്രണയാനുഭവങ്ങൾ എന്നും വ്യത്യസ്തമായിരുന്നു. ഓരോ കാലവും വ്യത്യസ്തമായ പ്രണയാനുഭവങ്ങളിലൂടെ കടന്നുപോകുന്നു.  ൈലലയും മജ്നുവും പോലെ, രമണനും ചന്ദ്രികയും പോലെ, സൂര്യനും സൂര്യകാന്തിയും പോലെ, ഇപ്പോഴിതാ പുതിയ തലമുറ വാട്സ്ആപ്പിന്റെ പ്രതലങ്ങളിൽ വിരൽത്തുമ്പു കൊണ്ട് പ്രണയമെഴുതുന്നു. പുതുമഴച്ചൂരുള്ള ചുംബനമാണ് പ്രണയം എന്ന് പുതിയ എഴുത്തുകാർ വിളിച്ചുപറയുന്നു. പ്രണയത്തിന് ഇപ്പോഴുമുള്ളത് അഞ്ച് ഇന്ദ്രിയങ്ങളിലൂെടയും കയറിയിറങ്ങിപ്പോകുന്ന അനുഭൂതികൾ തന്നെയാണ്.

കാഴ്‌ച

love-looks

നാരായണി പറഞ്ഞു. തമ്മിലൊന്നു കാണാനെന്തു വഴി? ഞാൻ പറഞ്ഞു. ‘ഞാനൊരു വഴിയും കാണുന്നില്ല.’ ഞാനിന്നു രാത്രി കിടന്നോർത്തു കരയും. ഞാനും അന്നു രാത്രി കിടന്നോർത്തു. കിനാവു കണ്ടു. (ബഷീർ  –മതിലുകൾ)

പ്രണയം നിറയെ നിറക്കാഴ്ചകളായിരുന്നു എന്നും. പ്രണയിനികളുടെ വിദൂരമായ കാഴ്ചയിൽ പോലും അനുഭൂതിയുടെ അമ്ലഗുണം നുണഞ്ഞിരുന്നു കമിതാക്കൾ. പ്രണയത്തിനിപ്പോൾ സങ്കീർണ്ണത കുറവാണ്. അതുകൊണ്ടുതന്നെ കാത്തിരിക്കാനുള്ള മനസും ക്ഷമയും കുറവാണ്. അതുകൊണ്ട് പെട്ടെന്നു കാണുന്നു പെട്ടെന്നു മറയുന്നു. എങ്കിലും കാഴ്ച എന്നും പ്രണയത്തെ ഉത്തേജിപ്പിക്കുകയും ഹൃദയങ്ങളെ അടുപ്പിക്കുകയും െചയ്തിരുന്നു.

പ്രണയം തുടങ്ങുന്നതിനു മുന്‍പു തന്നെ ഇപ്പോള്‍ കാഴ്ചകള്‍ തുടങ്ങുന്നു. ഒാേരാ നിമിഷവും ചിത്രങ്ങളായി അയയ്ക്കാം. പണ്ട് ഫോട്ടോയടുത്തു പ്രിന്‍റടിച്ചു വേണമായിരുന്നു അയയ്ക്കാന്‍. ഇന്നു േഫാണിന്‍റ േനരേ നോക്കി ഒന്നു ചിരിച്ചാല്‍ മതി, േഫാട്ടോ പറന്ന് പ്രണയിനിയുെട ഫോണിലെത്തും. പിന്നെ ആഹാരം കഴിക്കുന്നത്, പാടുന്നത്, ഒടുന്നത്, ചാടുന്നത്, ഒരുങ്ങുന്നത്, ചിരിക്കുന്നത്, കരയുന്നത്.... എല്ലാ കാഴ്ചകളും.

എന്നാൽ ഈ ഇലക്ട്രോണിക് യുഗത്തിൽ പ്രണയക്കാഴ്ചകളിൽ പുഴുക്കുത്തു വീണു തുടങ്ങിയതാണ് ഒരു ദുരന്തം. ആദ്യം കാണുന്ന കാഴ്ചകളുട തീവ്രത കുറയുമ്പോള്‍ അവയുെട സ്വഭാവം മാറുന്നു. മൂന്നുതലമുറ തുടർച്ചയായി കണ്ടുകൊണ്ടിരുന്നാലും തീരാത്തത്രയും ൈലംഗികദൃശ്യങ്ങൾ ഇന്ന് ലഭ്യമാണ്. ഈ ദൃശ്യങ്ങളുടെ തുടർച്ചയായ കാഴ്ച ൈലംഗികവൈകൃതങ്ങളിലേക്ക് നയിക്കുന്നു. പ്രണയത്തിന്റെ തുടക്കത്തിൽ തന്നെ ൈലംഗികതയാവണം എന്ന താത്പര്യമാണ് ഈ കാഴ്ച സമ്മാനിക്കുന്നത്. അതുപോലെ തന്നെ കാണുന്ന ൈലംഗിക വൈകൃതങ്ങൾ അനുകരിക്കുക എന്നതും പ്രണയത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ൈവകൃതങ്ങൾ അനുകരിക്കാൻ ആവശ്യപ്പെടുന്നവരിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഉണ്ട് എന്നത് വർത്തമാന പ്രണയക്കാഴ്ചകളുടെ മാത്രം സവിശേഷതയാകുന്നു.

‘പ്രണയികൾക്കിപ്പോൾ ൈധര്യം ഏറെയാണ്. ഇതെന്റെ പ്രണയമാണെന്നുറക്കെ പറയാൻ. മനസിനൊപ്പം ചിലപ്പോൾ അതിനെക്കാൾ പ്രണയം ശരീരമാകുന്നുണ്ട്. അല്ലെങ്കിൽ ശരീരത്തിന്റെ പ്രണയം തിരിച്ചറിയപ്പെടുന്നുണ്ട്. പ്രണയത്തിൽ ചിതറിയൊടുങ്ങാനും കടൽത്തീരത്തു വിഷാദിയായി അലയാനും പണ്ടേപ്പോലെ പ്രണയിനികളിപ്പോൾ ഒരുമ്പെടുന്നില്ല.’ ചില പ്രണയങ്ങൾ കാണുമ്പോൾ തോന്നും ഒരു കാട് കത്തിക്കാനുള്ള മോഹം ഇവരുെട ഉള്ളിലുെണ്ടന്ന് എന്നാൽ യാഥാർഥ്യത്തോട് അടുക്കുമ്പോഴാണു മനസിലാവുന്നത് ആ കാഴ്ച വെറും തോന്നലായിരുന്നു എന്ന്.

പ്രണയം ഒഴുകുന്ന പുഴ പോലെയാണ്. നിലം സമമാെണങ്കിൽ മാത്രമേ അത് കെട്ടിക്കിടക്കൂ. താണ നിലങ്ങളാെണങ്കിൽ അത് ഒഴുകിക്കൊണ്ടിരിക്കും. ഒരിക്കൽ പ്രേമിച്ചവർക്ക് പിന്നെയും പിന്നെയും പ്രേമിക്കാനുള്ള ത്വരയുണ്ടാവും. എന്നാൽ നിലവിലുള്ള പ്രണയത്തോടുള്ള ആത്മബന്ധവും പ്രതിബദ്ധതയുമാണ് നിലം സമമാക്കാനും അതുവഴി പ്രണയം വഴിമാറി ഒഴുകാതിരിക്കാനും സഹായിക്കുന്നത്. എന്നാൽ പല പുഴകളും ഇപ്പോൾ വഴി മാറി ഒഴുകാറുണ്ട്. അതുവഴി പല ചെളിക്കുണ്ടുകളും ഉണ്ടാകാറുണ്ട്.

കേഴ്‌വി

love-listen

മഹേഷിന്റെ പ്രതികാരം; എന്ന സിനിമയിലെ നായികയായ സൗമ്യയുെട പ്രണയം നമുക്ക് ഇങ്ങനെ കേൾക്കാം.

സൗമ്യ പറയുന്നു. ‘ഞാനാകെ കൺഫ്യൂഷനിലാ മഹേഷേട്ടാ.....’

മഹേഷ് പറയുന്നു; ‘ൈനസായിട്ട് ഒഴിവാക്കിയല്ലേ..... (എല്ലാം മൊബൈൽ ഫോണിൽ)

കേഴ്വി പ്രണയത്തിന്റെ ആത്മാവായിരുന്നു. പ്രണയസൗധം കെട്ടിയുയർത്തിയത് ശബ്ദവീചികൾ കൊണ്ടായിരുന്നു. ഇന്ന് ആശയവിനിമയരീതിയിൽ വന്നിരിക്കുന്ന മാറ്റം പ്രണയത്തെ പലപ്പോഴും ദുർബലപ്പെടുത്തുന്നു. പണ്ട് കമിതാക്കൾ ആഴ്ചയിൽ ഒരു ദിവസം പത്തുവാക്യങ്ങളാണു ൈകമാറിയിരുന്നതെങ്കിൽ ഇന്ന് ഒരു ദിവസം തന്നെ മണിക്കൂറുകളോളം ശബ്ദങ്ങൾ കൈമാറാനുള്ള അവസരമുണ്ട്. ഇതിനിടയിൽ ഉണ്ടാകുന്ന െചറിയ അപശബ്ദങ്ങൾ പോലും പ്രണയത്തെ ഭംഗപ്പെടുത്തുന്നു എന്നത് വർത്തമാനപ്രണയത്തിന്റെ മറ്റൊരു മുഖം.

ഇലക്ടോണിക് പ്രണയകാലം കൂടുതൽ സമയവും സന്ദേശങ്ങൾ ൈകമാറുന്നത് ശബ്ദങ്ങളായോ അക്ഷരങ്ങളായോ ആണ്. എന്നാൽ കമിതാക്കൾ അടുത്തടുത്തിരുന്ന് സംസാരിക്കുമ്പോൾ ൈകമാറ്റം ചെയ്യപ്പെടുന്നത് ശബ്ദം മാത്രമല്ല നാല് ഇന്ദ്രിയങ്ങൾ ഒരേ സമയം ഉത്തേജിതമാക്കപ്പെടുകയാണ്. കാഴ്ച, കേഴ് വി, ഗന്ധം, സ്പർശം, ഈ നാല് ഇന്ദ്രിയാനുഭുതികളും ചേർന്ന് ഒഴുകുന്ന വലിയൊരു പുഴയായി മാറുന്നു പ്രണയം. ഇത് പ്രണയത്തെ കൂടുതൽ ആസ്വാദ്യമാക്കുന്നു. എന്നാൽ ഇന്ന് കാമുകീകാമുകന്മാർക്കിടയിൽ ശബ്ദവും അക്ഷരവും മാത്രമാണു കൂടുതൽ. ഇത് പ്രണയാനുഭൂതിയുടെ തീവ്രത കുറയ്ക്കുന്നു. പ്രണയം പലപ്പോഴും ദുർബലമാവുകയും ചെയ്യുന്നു. പ്രണയത്തിന് ശാരീരികാരോഗ്യവും മാനസികാരോഗ്യവും അനിവാര്യമാണ്. ഇതിൽ ഏതു കുറഞ്ഞാലും പ്രശ്നമാണ്. അതുകൊണ്ടാണ് പ്രണയമാകുന്ന വിമാനം പലപ്പോഴും തകർന്നു വീഴുന്നത്.

രുചി

love-taste

‘അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ െകാതുമ്പുവള്ളം
നമ്മുടെ െനഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം’- (പി. ഭാസ്കരൻ)

പ്രണയത്തിന്റെ രുചി എന്നും മധുരമായിരുന്നു. കരിക്കിൻ െവള്ളം മുതൽ കുമ്പിളപ്പവും സുൈലമാനിയും വരെ വന്നുപോയ പ്രണയരുചികൾ ഒരുപാടുണ്ട്. കാലംമാറിയെങ്കിലും പ്രണയത്തിന്റെ മാധുര്യത്തിന് മാറ്റമൊന്നും സംഭവിച്ചില്ല ഇപ്പോഴും. എന്നാൽ പുതിയതരം മധുരങ്ങൾ പ്രണയത്തിലേക്കു കടന്നുവന്നു ധാരാളമായി. ലോകമെമ്പാടും ഇന്ന് പ്രണയത്തിന്റെ രുചി സംസാരവിഷയമാണ്.ലോകത്ത് ഏറെ ഗവേഷണങ്ങൾ നടക്കുന്നുമുണ്ട് റൊമാന്റിക് ഫു‍ഡുകളെക്കുറിച്ച്. കമിതാക്കളുെട രസനയിൽ അനുഭൂതിയുെട  സ്വർഗം പണിയുകയാണ് െറാമാന്റിക് ഫുഡുകൾ.

പ്രണയ രുചിയിൽ എന്നും ഒന്നാം സ്ഥാനമുണ്ട് ചോക്ളേറ്റിന്. പ്രണയരുചിയുെട രാജാവായി  ചോക്ളേറ്റ് അറിയപ്പെടുന്നു. . അതുപോലെ ഐസ്ക്രീം. പതഞ്ഞുയരുന്ന മാധുര്യത്തിലൂടെ വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കപ്പെടുന്നു.  പിന്നെ ൈവൻ. പ്രണയത്തിന്റെ മുന്തിരിച്ചാറു നുണഞ്ഞുതുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ബൈബിൾകാലം മുതൽക്കേയുണ്ട്. സോളമന്റെ ഉത്തമഗീതങ്ങളിൽ കാണാം പ്രണയരുചികളിൽ മുന്തിരിച്ചാറിന്റെ പ്രാധാന്യം.

ചോക്ളേറ്റിന്റെ പ്രണയഭാവങ്ങളിൽ മിഠായും ഐസ്ക്രീമും മാത്രമല്ല കണ്ടുപിടിക്കപ്പെടുന്ന പുതിയ ഭക്ഷണങ്ങളിൽപോലുമുണ്ട് പ്രണയത്തിന്റെ രുചി. എങ്കിലും പ്രണയത്തിന്റെ രുചി മധുരം മാത്രമാണെന്നും  അത് ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നും വിശ്വസിക്കാൻ പാടില്ല. മധുരം ചിലപ്പോൾ കയ്പ്പായി മാറാം. ആ കയ്പ്പിനെയും മധുരമായി സ്വീകരിക്കുമ്പോഴാണ് പ്രണയം യഥാർഥപ്രണയമാകുന്നത്.

ഗന്ധം

love-smell

തങ്കേടത്തിക്കും അമ്മിണിയേടത്തിക്കും നല്ല കുപ്പായമുണ്ട്. അവർ അരികിലൂടെ കടന്നുപോകുമ്പോൾ നല്ല മണമുണ്ട്. കാച്ചിയ എണ്ണയുെട,ചന്ദനത്തിന്റെ, കഞ്ഞിപ്പശയുെട, ൈകതപ്പൂവിന്റെ.. (എം. ടി. വാസുദേവൻ നായർ)

ഇന്നത്തെ പ്രണയത്തിൽ ൈകതപ്പൂവിന്റെയോ കാച്ചെണ്ണയുടെയോ മണമുണ്ടാവില്ല. പകരം ഏതെങ്കിലുമൊരു പെർഫ്യൂമിന്റെ ഗന്ധമായിരിക്കും. സൂക്ഷമാർത്ഥത്തിൽ വിരലടയാളം പോലെയാണു ഗന്ധവും. ഓരോ വ്യക്തിക്കും ഓരോ ഗന്ധമാണ്. എങ്കിലും  പ്രണയത്തിൽ ഗന്ധത്തിന് ഇന്നും പ്രാധാന്യമുണ്ട്. പ്രണയം ശരീരത്തിലുണ്ടാക്കുന്ന രാസപ്രക്രിയകൾക്ക് ഇപ്പോഴും മാറ്റമില്ല. മനുഷ്യന്റെ ൈജവപ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല എന്നാണ്. എന്നാൽ ശാരീരിക രാസമാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാനസികവ്യാപാരങ്ങൾക്ക് വ്യതിയാനമുണ്ടായി. ആത്മീയമായ ഈ മാറ്റങ്ങളാണ് പ്രണയത്തെ മാറ്റി മറിക്കുന്നത്.

അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള മാതൃത്വം പ്രകടമാക്കുന്ന ഹോർമോൺ ആണ് ഓക്സിടോക്സിൻ (Oxytocin) വ്യത്യസ്തജീവജാലങ്ങളിൽ വ്യത്യസ്ത രീതിയിൽ ഓക്സിടോക്സിൻ പ്രവർത്തിക്കുന്നു. ഈ ഹോർമോണിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ പ്രണയത്തെ ബാധിക്കാം. ഈ ഹോർമോൺ അളവ് കുറഞ്ഞാൽ പങ്കാളിയോടുള്ള കരുതൽ ഇല്ലാതാവും. അതുപോലെ ഡോപമിൻ എന്ന രാസവസ്തുവാണ് തലച്ചോറിൽ സന്തോഷത്തെയും ഏകാഗ്രതയെയും നിയന്ത്രിക്കുന്നത്. ഈ രാസവസ്തുവിന്റെ കുറവ് പ്രണയത്തെ ഇല്ലാതാക്കാം. ഇതുകൂടാതെ ഓരോ വ്യക്തിയും ആത്മാനുരാഗത്തിൽ അഭിരമിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നതുകൊണ്ട് പ്രണയം പലപ്പോഴും പൂവണിയാറില്ല.

‘‘നമ്മൾ േഘാഷിക്കുന്ന പ്രേമം തികച്ചും ഉപരിപ്ലവമെങ്കിലും ഇപ്പോഴത്തെ കമിതാക്കൾ വളരെ യാഥാർഥ്യബോധം കാട്ടുന്നതായി തോന്നുന്നു. അവർ ആസൂത്രണം ഉള്ളവരാണ്. സൗഹൃദത്തെയും പേ്രമത്തെയും അവർ കൃത്യമായി നിർവചിച്ചിട്ടുണ്ട്. കരിയർ പ്ലാനിങ് പോലെ ഇതും ഒരു പദ്ധതി ആണവർക്ക്. അതിലെ റിസ്ക് ഫാക്ടറ്റേഴ്സ് ആയ ജാതി, മതം, ജാതകം മുതൽ സാധ്യതയുള്ള ബ്രേക്ക്– അപ്പ് പോലും അവർ മുൻകൂട്ടി കണ്ട് വേണ്ടത്ര പ്രാക്റ്റിക്കൽ ആന്റ് ഇമോഷണൽ സേഫ് ഗാർഡ് വരെ അവരുെട പദ്ധതിയിൽ ഉണ്ട്. എങ്കിലും ഞാൻ വിശ്വസിക്കുന്നു പ്രണയിക്കുന്ന കുട്ടികൾ ആണ് ലോകത്തെ കളർഫുൾ ആക്കുന്നത്. എത്രമാത്രം വിരസമായേനേ പ്രണയമില്ലാത്ത ലോകം.’’ എഴുത്തുകാരനായ െക. വി. മണികണ്ഠൻ പറയുന്നു.

പ്രണയം പൂവായും പൂന്തോട്ടമായും കണക്കാക്കപ്പെടുന്നു. നിറം, മണം, ഗുണം തുടങ്ങിയവ പൂവിനെയും പ്രണയത്തെയും ഒന്നാക്കുന്നു. അതുകൊണ്ടാണ് പ്രണയത്തിന്റെ പ്രതിരൂപമാവാൻ പനിനീർപൂവിന് ഏറെ ഭാഗ്യമുണ്ടായത്. പരസ്പരം ൈകമാറ്റം ചെയ്യപ്പെടുന്ന ഹൃദയത്തോടാണ് പനിനീർപൂവ് ഉപമിക്കപ്പെടുന്നത്. എന്നാൽ പ്രണയങ്ങളുടെ രസതന്ത്രങ്ങൾ നൂലിഴ വ്യത്യാസത്തോടെയാെണങ്കിലും മാറിയതോടെ പനിനീർ പൂവിനും മാറ്റമുണ്ടായി. സ്വന്തം തോട്ടത്തിൽ സ്വപ്നങ്ങൾ കൊണ്ട് തടം വെട്ടി വെള്ളമൊഴിച്ച് വളർത്തിയെടുത്ത പനിനീർ പൂവുകൾ ൈകമാറ്റം െചയ്തിരുന്നു പഴയ പ്രണയങ്ങളിൽ. ഇന്ന് സ്വപ്നങ്ങൾ എന്നപോലെ പ്രണയപുഷ്പങ്ങളും വില െകാടുത്തു വാങ്ങുന്നു. അത് പരസ്പരം ൈകമാറുന്നു. അതുകൊണ്ടാവും ആ പുഷ്പങ്ങൾക്ക് ഹൃദയത്തിന്റെ സൗരഭ്യമില്ലാത്തത്. മഹാരാജാസിൽ നിന്ന് പ്രണയമില്ലാതെ ഇറങ്ങിപ്പോയ എഴുത്തുകാരനാണ് അജീഷ് ദാസൻ. പ്രണയം ഇന്ന് പുറംമോടികളുടെ ഉത്സവവും പ്രായോഗിക രാഷ്ട്രീയവുമാണ്. അല്ലാതെ ആത്മാർഥമായി ജീവിതപങ്കാളിയെ സ്വീകരിക്കലല്ല.’ അജീഷ് പറയുന്നു.

എങ്കിലും പ്രണയം എന്നും സംഭവിച്ചുകൊണ്ടിരിക്കും. മതിലിനപ്പുറത്തു നിന്ന് നാരായണി േചാദിക്കും; എന്നാ ഒന്നു കാണുന്നത്.’ അപ്പോൾ മുകളിലേക്കുയരുന്ന ചുള്ളിക്കമ്പുകൾ കണ്ണീരിൽ അലിഞ്ഞ് ഇല്ലാതാവുകയായിരിക്കും. അല്ലെങ്കിൽ പ്രകാശ് സിറ്റിയിലെ മഹേഷ് സൗമ്യയോടു പറയും; …..ൈനസായിട്ട് ഒഴിവാക്കിയല്ലേ...... പ്രണയവും കണ്ണീരും എന്നും ഇങ്ങനെയൊക്കയാണ്... നല്ല പ്രണയിനികളെപ്പോലെ ൈകകോർത്താണ് അവർ നടക്കുന്നത്....

സ്പർശം

love-touch

"ഞാൻ നിന്നെ സ്പർശിക്കുന്നു, കടൽ അതിന്റെ അഗാധതകളിൽ പാറകളെ പ്രണയിക്കുന്നതുപോലെ’’- (ൈബബിൾ)

സ്പർശം ഇപ്പോൾ അനുഭൂതിയാകുന്നില്ല. അതിനുകാരണം സാമൂഹ്യസാഹചര്യങ്ങൾ തന്നെയാണ്. കാമുകിയുെട ൈകവിരലുകളിൽ സ്പർശിച്ചുനേടിയിരുന്ന അനുഭൂതി ഇപ്പോൾ ഇല്ല. കാരണം സ്പർശത്തിൽ പുതുമയില്ല എന്നതു തന്നെ. കാഴ്ച അനുഭൂതിയല്ലാതാകുന്നതു പോലെ േനരിയ സ്പർശവും അനുഭൂതിയാകുന്നില്ല.

കാത്തിരിപ്പും ക്ഷമയുമാണ് പ്രണയത്തെ അഗാധമാക്കുന്നത്. ഇന്നത്തെ പ്രണയത്തിന് കാത്തിരിപ്പില്ല. പ്രാർഥനാ നിർഭരമായ മനസോടെ പ്രണയവാതിലിൽ കാത്തുനിന്നിരുന്നു പഴയ തലമുറ. വാതിൽ തുറന്നു വരുന്ന സ്വർഗത്തെക്കുറിച്ച് അവർ ഒരുപാടു സങ്കല്പങ്ങൾ വാരിക്കൂട്ടി. ഇതിനിടയിൽ വന്നുപെടുന്ന പ്രതിസന്ധികളിൽ ചിലർ നിരാശപ്പെടുകയും മറ്റുചിലർ പരാജയപ്പെടുകയും െചയ്തു. എന്നാലിന്ന് വാതിൽക്കൽ കാത്തുനിൽക്കാനുള്ള ക്ഷമയോ സഹിഷ്ണുതയോ കമിതാക്കൾ പ്രകടിപ്പിക്കുന്നില്ല. വാതിലുകൾ ചവിട്ടിപ്പൊളിച്ചായാലും അകത്തുകടക്കുകയെന്നതു മാത്രമാണ് അവരുടെ ലക്ഷ്യം.

കേരളം ഈയടുത്ത് അറിഞ്ഞ ഒരു പ്രണയകഥയിൽ കാമുകീകാമുകന്മാർ കാത്തിരുന്നത് രണ്ടു പതിറ്റാണ്ടിലേറെ. െമായ്തീന്റെയും കാഞ്ചനയുെടയും പ്രണയം. യുവതലമുറയുെട സങ്കല്പങ്ങൾക്കും അപ്പുറമായിരുന്നു ആ കാത്തിരിപ്പ്. ഇന്നത്തെ പ്രണയങ്ങളിൽ കാത്തിരിപ്പില്ല ആപ്പുകളിൽ സന്ദേശങ്ങൾ ൈകമറിയുന്ന വേഗതയിൽ പ്രണയങ്ങൾ ഉണ്ടാവുകയും ഇല്ലാതാവുകയും െചയ്യുന്നു.

ആണും പെണ്ണും ഉൾപ്പെട്ട പ്രണയചക്രം പൂർത്തിയാവുന്നതിന് കാഴ്ചയും സ്പർശവും രണ്ടു പ്രധാനതലങ്ങളിൽ സന്ധി െചയ്യേണ്ടതുണ്ട്. പ്രണയത്തിന് ഒരു പ്രതികരണ ചക്രമുണ്ട്. ൈലംഗികശാസ്ത്രജ്ഞർ ഇതിനെ ‘സെക്ഷ്വൽ െറസ്പോൺസ് ൈസക്കിൾ’ എന്നു വിളിക്കുന്നു. ഇന്നത്തെ പ്രണയത്തിൽ മാനസികതലം വളരെ പെട്ടെന്ന് പ്രതികരിക്കുന്നതായി നാം സൂചിപ്പിച്ചു. അതായത് കണ്ട ഉടനെ ശരീരത്തിലേക്കു പോകുന്ന പക്വതയില്ലാത്ത പ്രണയം. മാനസികതലത്തിലും ശാരീരികതലത്തിലും ഒരുപോലെ നടക്കുന്നുണ്ട് ഈ െവപ്രാളം.

ശാരീരികബന്ധങ്ങളിൽ കാഴ്ചയാണ് പുരുഷനെ കൂടുതൽ ഉത്തേജിപ്പിക്കുന്നത്. െപണ്ണുടലിന്റെ ആകാരങ്ങളിൽ പുരുഷൻ പെട്ടെന്ന് പൂത്തുലയാൻ തുടങ്ങുകയും പെട്ടെന്നു തന്നെ വാടി വീഴുകയും ചെയ്യും. എന്നാൽ സ്ത്രീകൾ നേരെ തിരിച്ചാണ്. ദർശനമല്ല സ്പർശനമാണ് അവരെ ഉത്തേജിപ്പിക്കുന്നത്. തൊട്ടാവാടിയെപ്പോലെ സ്പർശനത്തിൽ ഇലവാടി വീഴുമെങ്കിലും അൽപ്പനേരത്തിനുള്ളിൽ ആ ഇലകൾ പഴയതുപോലെ വിടർന്നു നിൽക്കും. തളർച്ചയിൽ നിന്ന് ഒന്നിലധികം തവണ കരകയറാൻ സ്ത്രീക്കു കഴിയും. പുരുഷനു കഴിയില്ല. ഇതു  മനസിലാക്കുകയാണെങ്കിൽ മാത്രമേ നേരത്തെ പറഞ്ഞ പ്രതികരണ ചക്രം പൂർത്തിയാവുകയുള്ളു. ഇന്നുള്ള അഗാധപ്രണയങ്ങളിൽ പ്രതികരണ ചക്രത്തെക്കുറിച്ചുള്ള അജ്ഞതയും ൈവകൃതദൃശ്യങ്ങളുടെ തള്ളിക്കയറ്റവും സൃഷ്ടിക്കുന്നത് നിരർത്ഥകമായ സമാഗമങ്ങളാണ്.

love-colour

വിവരങ്ങൾക്കു കടപ്പാട്:  േഡാ. െക. എ. കുമാർ, സീനിയർ കൺസൾട്ടന്റ് ഇൻ സൈക്യാട്രി, തിരുവനന്തപുരം. േഡാ. അരുൺ ബി. നായർ, അസിസ്റ്റന്റ്‍ പ്രൊഫസർ ഇൻ ൈസക്യാട്രി മെഡിക്കൽ കോളജ്, തിരുവനന്തപുരം.