Monday 09 December 2019 10:18 AM IST : By സ്വന്തം ലേഖകൻ

വനിത കഫേ വിക്ടർ സാഹോ മെഗാ കോണ്ടസ്റ്റ്; വിജയികളായ ദമ്പതികൾക്ക് സമ്മാന കൂപ്പൺ കൈമാറി!

cafejjjgbn കുമളി സ്വദേശി റെഷിൻ റഹീം, കോഴിക്കോട് സ്വദേശി സാന്ത്വന ഗിരീഷ്, എറണാകുളത്തു നിന്നുള്ള ലക്ഷ്മി പറമ്പിൽ

വനിത കഫേ വിക്ടർ സാഹോ മെഗാ കോണ്ടസ്റ്റ് ജേതാക്കളായി കോഴിക്കോട് സ്വദേശി സാന്ത്വന ഗിരീഷ്, എറണാകുളത്തു നിന്നുള്ള ലക്ഷ്മി പറമ്പിൽ, കുമളി സ്വദേശി റെഷിൻ റഹീം എന്നിവരെ തിരഞ്ഞെടുത്തു. വിജയികളായ ഈ മൂന്ന് ഭാഗ്യ ദമ്പതികൾക്കും സമ്മാന കൂപ്പൺ കൈമാറി. പ്രമുഖ റിസോർട്ട് ശൃംഖലയായ ഓക്സിജൻ റിസോർട്സിന്റെ ആലപ്പുഴയിലെ റിസോർട്ടിൽ രണ്ടു രാത്രിയും ഒരു പകലും സൗജന്യ താമസം ആണ് ഇവർക്ക് സമ്മാനമായി ലഭിക്കുന്നത്. സമ്മാനക്കൂപ്പണിന് ഒരു വർഷത്തെ വാലിഡിറ്റിയാണുള്ളത്. ഒരു വർഷത്തിനുള്ളിൽ റിസോർട്ടിലെത്തി കൂപ്പൺ ക്ലെയിം ചെയ്താൽ മതിയാകും.

കോണ്ടസ്റ്റിന്റെ രണ്ടു ഘട്ടങ്ങളിലായി പങ്കെടുത്ത ആയിരത്തഞ്ഞൂറോളം പേരിൽ നിന്നാണ് മൂന്നു പേരെ മെഗാ കോണ്ടസ്റ്റ് വിന്നറായി തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിൽ നൂറു ദമ്പതികൾക്ക് സൗജന്യ ടിക്കറ്റ് ആണ് സമ്മാനമായി നൽകിയത്. സാഹോ സിനിമയിൽ കഫേ വിക്ടറുമായി ബന്ധപ്പെട്ട സീൻ കൃത്യമായി കണ്ടെത്തി പറയുന്നതായിരുന്നു മെഗാ കോണ്ടസ്റ്റിനുള്ള ചോദ്യം. ഇതിനു ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Tags:
  • Spotlight
  • Vanitha Exclusive