Wednesday 21 February 2018 10:20 AM IST : By സ്വന്തം ലേഖകൻ

വനിത കവർഗേൾ കോണ്ടസ്റ്റിനു നിങ്ങൾക്കും വോട്ട് ചെയ്യാം; ഈ 16 സുന്ദരികളിൽ ആരാകും കവർഗേൾ?

cover_girl1

വനിതയുടെ കവർഗേളിനെ കണ്ടെത്താൻ ഒരുക്കിയ ‘ഡാസ്‌ലർ വനിത കവർഗേൾ’ മത്സരത്തിന് കേരളത്തിനകത്തും പുറത്തുമുള്ള വായനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വനിത ഓഫിസിൽ നേരിട്ടും ഓൺലൈൻ വഴിയും ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകളിൽ നിന്ന് ആദ്യഘട്ടത്തിൽ നൂറു പേരെ തിരഞ്ഞെടുത്തു. അതിൽ നിന്ന് ഓൺലൈൻ വോട്ടെടുപ്പിലൂടെ ഏറ്റവും മുന്നിലെത്തിയ 16 പേരുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.

അവസാനവട്ട തിരഞ്ഞെടുപ്പിൽ വനിതയുെട പ്രിയപ്പെട്ട വായനക്കാര്‍ക്കും പങ്കാളികളാം. വനിതയുടെ മുഖച്ചിത്രമാകാൻ അനുയോജ്യയെന്ന് തോന്നുന്ന സുന്ദരിക്ക് എസ്എംഎസ് വഴി വോട്ടു ചെയ്യുക. ഓരോരുത്തർക്കും ലഭിക്കുന്ന വോട്ടുകൾ കൂടി പരിഗണിച്ചായിരിക്കും പ്രശസ്തർ അടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി ഈ വർഷത്തെ വനിത കവർഗേളിനെ തിരഞ്ഞെടുക്കുന്നത്.

cover_girl2

വോട്ട് ചെയ്യേണ്ടത് ഇങ്ങനെ;

ഓരോ മത്സരാർഥിക്കും A മുതൽ P വരെയുള്ള അക്ഷരങ്ങൾ നൽകിയിട്ടുണ്ട്. വോട്ടുകൾ രേഖപ്പെടുത്താൻ CGC എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം വോട്ടു ചെയ്യാനാഗ്രഹിക്കുന്ന മത്സരാർഥിയുടെ പേരിനൊപ്പം കൊടുത്തിരിക്കുന്ന അക്ഷരം (A or B or...) ടൈപ്പ് ചെയ്ത് 56767123 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക.

2017 മാർച്ച് 25ന് അഞ്ചു മണി വരെ ലഭിക്കുന്ന എസ്എംഎസുകൾ മാത്രമേ വോട്ടിങിന് പരിഗണിക്കൂ.