Saturday 17 November 2018 03:13 PM IST : By സ്വന്തം ലേഖകൻ

ഇനി പ്രശസ്തിയും ഗ്ലാമറും നിങ്ങൾക്കും സ്വന്തമാക്കാം; വരുന്നു വനിത ഇൻറർനാഷണൽ ഗ്ലാം ഗേൾ കോൺടെസ്റ്റ്

vgg20

ഇനി പ്രശസ്തിയും ഗ്ലാമറും നിങ്ങൾക്കും സ്വന്തമാക്കാം, വരുന്നു ഇന്ത്യയിലെ നമ്പർ വൺ മാഗസിൻ വനിത അവതരിപ്പിക്കുന്ന ഗ്ലാം ഗേൾ കോൺടെസ്റ്റ്. യുഎഇയിലെ മലയാളിവനിതകൾക്കായി എൻചാൻറർ അവതരിപ്പിക്കുന്ന വനിത ഇൻറർനാഷണൽ ഗ്ലാം ഗേൾ കോൺടെസ്റ്റ് ഷോയിലൂടെ നിങ്ങൾക്ക് ‘വനിത ഗ്ലാം ഗേൾ’ പട്ടം നേടാം.

എൻചാൻറർ പ്രധാന സ്പോൺസറും മലബാർ ഗോൾഡ് പവേർഡ് സ്പോൺസറുമായ ഷോയിൽ പതിനെട്ടിനും മുപ്പതിനും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

ഗ്ലാം ഗേൾ റോഡ് ഷോ

വനിത യുഎഇ മലയാളി വനിതകൾക്കായി നടത്തുന്ന ഗ്ലാം ഗേൾ കോൺടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്താൻ വരുന്നു ഗ്ലാം ഗേൾ റോഡ് ഷോ. ഡിസംബർ 15 ന് ലുലു ക്വിസൈസിലും 22 ന് അബുദാബി മദിനദ് സയ്യിദ് ലുലുവിലും ജാനുവരി 12 ന് ഷാർജ ലുലുവിലും വച്ചു നടക്കുന്നതാണ്. ലുലു ക്വിസെയ്സില്‍ നടക്കുന്ന റോഡ് ഷോ ഡിസംബർ 15 ന് വൈകുന്നേരം ഏഴ് മണി മുതൽ രാത്രി ഒമ്പത് മണിവരെയായിരിക്കും. ഷോയുടെ അവതരണം പ്രശസ്ത ടിവി അവതാരകനും നടനുമായ ആദിൽ ഇബ്രാഹിം. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വനിതകൾക്ക് റോഡ് ഷോയിലെത്തി അവരുടെ പേര് നേരിട്ട് റജിസ്റ്റർ ചെയ്യാം. ഷോയിലുള്ള നിക്കോൺ ഫോട്ടോ ബൂത്തിലെത്തി ഫോട്ടോയെടുത്ത് ഉടൻ മത്സരത്തിൽ പങ്കാളിയാകാനും അവസരമുണ്ട്.

മത്സരാർത്ഥിയാകാൻ എത്തുന്നവരിലെ ഭാഗ്യശാലികൾക്ക് ഞങ്ങളുടെ സ്റ്റൈലിങ് പാർട്ട്ണർ ആയ ബേബി ലിസ്സ് നൽകുന്ന സ്റ്റൈലിങ് ആൻഡ് ഗ്രൂമിങ് സെഷനിൽ പങ്കെടുക്കാനും അവസരം. റോഡ് ഷോയ്ക്ക് നിറമേകാൻ കുടുംബങ്ങൾക്കും കുട്ടികൾക്കുംകിടിലൻ ഗെയിമുകളും രസിക്കാൻ കൈ നിറയെ അവസരവും. വരൂ...റോഡ് ഷോയിലേക്ക്...

മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യുഎയിലെ വിവിധ ഭാഗങ്ങളിലായി വരും ദിവസങ്ങളിൽ നടത്തപ്പെടുന്ന ഗ്ലാംഗേൾ റോഡ് ഷോയുടെ വിവരങ്ങൾക്കും www.vanitha.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ +971 588841105 എന്ന നമ്പറില്‍ ബന്ധപ്പെടുക.( 9am-5pm  Sunday- Thursday Only)

 

നിബന്ധനകൾ

. 18 നും 30 നും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്ക് ഈ കോൺടെസ്റ്റിൽ പങ്കെടുക്കാം.

. ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിത ഗ്ലാം ഗേൾ ആകാം.

. നിങ്ങളുടെ മനോഹരമായ മൂന്ന് ചിത്രങ്ങൾ (ക്ളോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) പേര്, വയസ്, യുഎഇ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, എന്നിവ യോടൊപ്പം vanithaglamgirl@gmail.com എന്ന ഇ–മെയിൽ വിലാസത്തിലേക്ക് അയക്കുക.

. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്.

. ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്ന് സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.

. എംഎം പബ്ലിക്കേഷൻസ്, മലയാള മനോരമ, ജീവനക്കാർക്കോ ബന്ധുക്കൾക്കോ, സ്പോൺസർമാരുടെ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാന്‍ അനുമതിയില്ല.

. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.