Wednesday 21 August 2019 03:14 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കൈപ്പുണ്യത്തിന് ലക്ഷം രൂപ സമ്മാനം; ടെഫാല്‍ വനിത പാചകറാണി മത്സരത്തിൽ പങ്കെടുക്കൂ...

tefal-vanitha

നിങ്ങളുടെ കൈപ്പുണ്യം വീട്ടുകാർ മാത്രം അറിഞ്ഞാൽ പോരല്ലോ... അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വരാൻ വനിത ഒരുക്കുന്ന സുവർണാവസരം. പങ്കെടുക്കൂ... TEFAL വനിത പാചകറാണി 2019 Powered by FRESH TO HOME മത്സരത്തിൽ. ഒന്നാം സമ്മാനം: 1,00,000 രൂപ, രണ്ടാം സമ്മാനം: 50,000 രൂപ, മൂന്നാം സമ്മാനം: 25,000 രൂപ, പ്രോത്സാഹന സമ്മാനം : 5000 രൂപ വീതം.  

നിങ്ങൾ ചെയ്യേണ്ടത്

∙ മത്സരത്തിൽ പങ്കെടുക്കാനായി, നിങ്ങൾ അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച  നാലു പാചകക്കുറിപ്പുകളാണ് അയച്ചു തരേണ്ടത്. ഒരു സ്റ്റാർട്ടർ/സാലഡ്, മെയിന്‍ കോഴ്സായി ചോറ്/ചപ്പാത്തി പോലുള്ള വിഭവം, അതിനൊപ്പം വിളമ്പാവുന്ന വെജ്/ നോൺവെജ് കറി, ഒരു ഡിസേർട്ട്. ഈ നാലു പാചകക്കുറിപ്പുകളും ഇവിടെ അപ്‌ലോഡ് ചെയ്യുക.

∙ അയച്ചു തന്ന പാചകക്കുറിപ്പുകളിൽ നിന്നു വിദഗ്ധ പാനൽ തിരഞ്ഞെടുക്കുന്നവർ ആദ്യ റൗണ്ടിൽ മത്സരിക്കും. 

∙ കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിലായി നടത്തുന്ന ആദ്യ റൗണ്ടിൽ നിന്നു തിരഞ്ഞെടുക്കുന്ന  15 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. 

∙ ആദ്യ റൗണ്ടിലും ഫൈനൽ റൗണ്ടിലും നിങ്ങൾ അയച്ചു തന്ന പാചകക്കുറിപ്പിലെ വിഭവങ്ങൾ അതതു  വ്യക്തി തന്നെ  മത്സരവേദിയിൽ തയാറാക്കണം.

∙ ആദ്യ റൗണ്ടിലും ഫൈനൽ റൗണ്ടിലും മല്‍സരാര്‍ഥികള്‍ നോൺ വെജ് വിഭവങ്ങള്‍ ഫിഷ്, ചിക്കന്‍, മട്ടണ്‍, ഡക്ക് (ബീഫ് ഒഴികെ) പാചകം ചെയ്യാൻ ‘ഫ്രഷ് ടു ഹോം’ പ്രോഡക്ട്സ് മാത്രമെ ഉപേയാഗിക്കാവൂ. ഇവ വേദിയിൽ നല്‍കുന്നതാണ്.

∙ സ്റ്റൗവും വർക്ക്ടേബിളും  മത്സരവേദിയിൽ ഉണ്ടാകും. പാചകത്തിന് ആവശ്യമായ ചേരുവകളും പാകം ചെയ്യാനുള്ള പാത്രങ്ങളും മത്സരാർഥികൾ കൊണ്ടു വരേണ്ടതാണ്.

∙ വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്.

∙ ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

∙ മലയാള മനോരമ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെയും സ്പോൺസേഴ്സിന്റെയും  ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ പാചകമത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.

∙ പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30, 2019. 

∙ ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും ആകർഷകമായ സമ്മാനം ലഭിക്കും.

Tags:
  • Spotlight
  • Pachakam