Wednesday 20 June 2018 10:34 AM IST : By സ്വന്തം ലേഖകൻ

‘മേക്കപ്പിന് കാശ് പൊടിക്കേണ്ട’; വനിത–സ്റ്റൈൽ പ്ലസ് ‘സ്റ്റൈൽ ക്വീൻ’ കോണ്ടസ്റ്റ് നിങ്ങൾക്കു നൽകും ഗംഭീര മേക്ക് ഓവർ

vanitha-queen

മേക്കപ്പിനു വേണ്ടി ഇനി ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങേണ്ട. ആരും കൊതിക്കുന്ന മേക്ക് ഓവർ ഇനി നിങ്ങളെ തേടി വരും. അമ്പരക്കേണ്ട, കാശ് മുടക്കാതെ മേക്ക് ഓവറിലൂടെ `സ്റ്റൈൽ ക്വീനാകാനുള്ള` സുവർണാവസരം നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്.

‘വനിത–സ്റ്റൈൽ പ്ലസ് സ്റ്റൈൽ ക്വീൻ’ കോണ്ടസ്റ്റ് ആണ് പുത്തൻ ബ്യൂട്ടി ട്രെൻഡുകളുടെ ലോകത്തേക്ക് ഏവരെയും ക്ഷണിക്കുന്നത്. എഡിറ്റ് ചെയ്യാത്ത 3 സ്വാഭാവിക ചിത്രങ്ങളിലാണ് ഭാഗ്യം ഒളിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ ആദ്യം അയക്കുന്ന നൂറു പേരിൽ നിന്നുള്ള ഭാഗ്യശാലികളായ പത്തു പേർക്കാണ് ആരും കൊതിക്കുന്ന മേക്ക് ഓവർ ലഭിക്കുന്നത്. പത്ത് പേരിൽ നിന്നുള്ള ഒരാൾക്ക് സ്റ്റൈൽ പ്ലസിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിൽ മോഡലാകാനുള്ള അവസരവും ലഭിക്കും

തീർന്നില്ല, മേക്ക് ഓവറിനു മുമ്പും പിമ്പുമുള്ള ചിത്രങ്ങൾ വനിത ഫെയ്സ്ബുക്ക് പേജില്‍ ഓൺലൈൻ വോട്ടിംഗിനായി പ്രസിദ്ധീകരിക്കുന്നുണ്ട്. വേട്ടിംഗിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന 3 മത്സരാർഥികൾക്ക് 10,000, 7000, 5000 രൂപ യഥാക്രമം ക്യാഷ് പ്രൈസ് ലഭിക്കും. മറ്റ് ഏഴ് പേർക്കു് 1000 രൂപ വീതമുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് പ്രോത്സാഹന സമ്മാനമായി ലഭിക്കുക. തെരഞ്ഞെടുത്ത നൂറു പേർക്ക് സ്റ്റൈൽ പ്ലസ് സ്റ്റോർ നൽകുന്ന സമ്മാനങ്ങൾ വേറെയും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രമാണ് ഈ ഭാഗ്യപരീക്ഷണത്തിൽ മാറ്റുരയ്ക്കാൻ അവസരമുള്ളത്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

∙നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത 3 ചിത്രങ്ങൾ ഈ വാട്സാപ്പ് നമ്പറിലേക്ക് അയയ്ക്കുക – +91-7356609852

∙ചിത്രങ്ങൾ അയയ്ക്കുന്ന ആദ്യ 100 പേർ സ്റ്റൈൽ പ്ലസ് സ്റ്റോർ സന്ദർശിച്ച് അവിടെയുള്ള സെൽഫി ഫ്രെയിമിനു പിന്നിൽ നിന്ന് പോസ് ചെയ്ത് ഒരു ചിത്രം എടുക്കണം. ഇവർക്ക് സ്റ്റോറിൽ നിന്ന് ഒരു സമ്മാനം ഉറപ്പാക്കാം.

∙ജഡ്ജിങ് പാനൽ ഇവരിൽ നിന്ന് 10 പേരെ തിരഞ്ഞെടുക്കും. ഇവർക്ക് സ്റ്റൈൽ പ്ലസിന്റെ പൂർണമായ മേക്ക് ഓവർ ലഭിക്കും.

∙മേക്ക് ഓവറിന് മുൻപും മേക്ക് ഓവറിനു ശേഷവുമുള്ള ചിത്രങ്ങൾ വനിത ഫെയ്സ്ബുക്ക് പേജിൽ ഓൺലൈൻ വോട്ടിങ്ങിനായി പ്രസിദ്ധീകരിക്കും.

∙ഏറ്റവുമധികം വോട്ട് നേടുന്ന 3 മത്സരാർഥികൾക്ക് 10,000, 7000, 5000 രൂപ കാഷ് പ്രൈസ് ലഭിക്കും.

∙മറ്റ് ഏഴ് പേർക്കും 1000 രൂപ വീതമുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് പ്രോത്സാഹന സമ്മാനമായി ലഭിക്കുക.

∙തിരുവനന്തപുരം നഗരത്തിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ.

∙വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ എല്ലാ റൗണ്ടുകളിലും നിർബന്ധമായും പങ്കെടുത്തിരിക്കണം.

∙ഈ ചിത്രങ്ങൾ എംഎം പബ്ലിക്കേഷൻസിനും സ്റ്റൈൽ പ്ലസിനും, മത്സരത്തിനും സ്റ്റോർ പ്രമോഷനുമായി ഉപയോഗിക്കാനുള്ള അധികാരമുണ്ടാകും. മാത്രമല്ല, ഒരിക്കൽ ഫോട്ടോ അയച്ചാൽ പിൻവലിക്കാനും കഴിയില്ല.

∙മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, സ്റ്റൈൽ പ്ലസ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല.