Friday 25 November 2022 11:45 AM IST : By സ്വന്തം ലേഖകൻ

വനിത വീട് – സെറ വീട് പ്രദർശനം കലക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്തു; പ്രദർശനം കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ

veedu-exhibition-kochi-inaguration-news-cover വനിത വീട് പ്രദർശനം എറണാകുളം ജില്ല കലക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിലെ ഏറ്റവും വലിയ ആർക്കിടെക്ചർ ഡിസൈൻ പ്രദർശനത്തിനു കൊച്ചിയിൽ തുടക്കമായി. കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കലക്ടർ രേണു രാജ് വീട് പ്രദർശനം ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം.

veedu-exhibition-kochi-invitation

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ ഉണ്ട്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

veedu-exhibition-kochi-entrance

ടൈൽ, സാനിറ്ററിവെയർ എന്നിവയിലെ ഏറ്റവും പുതിയ മോഡലുകളുടെ നീണ്ടനിരയുമായാണ് സെറ പ്രദർശനത്തിനെത്തുന്നത്. സ്വപ്നവീട് പൂർത്തിയാകുമ്പോൾ എങ്ങനെയിരിക്കുമെന്ന് വെർച്വൽ റിയാലിറ്റിയിലൂടെ കണ്ടറിയാനുള്ള സൗകര്യം ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും.

veedu-exhibition-kochi-stalls

മോ‍‍ഡേൺ, ട്ര‍‍‍ഡീഷനൽ‌, ആന്റിക് എന്നിങ്ങനെ ഏത് ശൈലിയിലുള്ള ഫർണിച്ചർ കാണാനും സ്വന്തമാക്കാനുമുള്ള അവസരം പ്രദർശനത്തിലുണ്ട്. മയൂരി, ജാക്ക്‌വുഡ്, ലിവ, ഇഡിഐ ലിവിങ്, ഡിസൈൻ ഇന്റീരിയോ, ഹാരിസ്, ഗോദ്റെജ് ഇന്റീരിയോ, ലൈഫ് ഇൻസ്പയേഡ് തുടങ്ങിയവയുടെയൊക്കെ സ്റ്റാളിൽ ആകർഷകവും ഗുണമേന്മയുളതുമായ ഫർണിച്ചർ കണ്ടറിയാം. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ട്.

ഉറപ്പും ഈടുമുള്ള സ്റ്റീൽ വാതിൽ, ജനൽ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവുമായാണ് ടാറ്റ പ്രവേശ്, ഐ ലീഫ്, ക്യുരാസ് എന്നിവ പ്രദർശനത്തിനെത്തുന്നത്. തടി പോലെ തന്നെ തോന്നിക്കുന്ന എൻജിനീയേർഡ് വുഡ് കൊണ്ടുള്ള വാതിൽ, ഫ്ലോറിങ്ങിനുള്ള ലാമിനേറ്റഡ് വുഡ് പാനൽ എന്നിവയെല്ലാം ജാക്ക്‌വുഡ് സ്റ്റാളിലുണ്ടാകും.

veedu-exhibition-kochi-stall

പഠനക്കളരി, കലാപരിപാടികൾ എന്നിവയും ഉണ്ടാകും. പഠനക്കളരിയിൽ ഓല കൊണ്ട് കരകൗശലവസ്തുക്കൾ നിർമിക്കാൻ ബേബി ജോൺ മിനോൺ പരിശീലനം നൽകും. ലൈവ് പെയിന്റിങ് (സൂരജ്) ലൈവ് കാരിക്കേച്ചർ (കെ.പി.ഹക്കിം) ലൈവ് ബാൻഡ് (ട്വൈസ് ദ് ബ്ലിസ്) എന്നിവയുമുണ്ടാകും.

veedu-exhibition-kochi-inaguration-news-banner

പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യം.