Friday 09 December 2022 04:40 PM IST : By സ്വന്തം ലേഖകൻ

ഫർണിച്ചർ മുതൽ മോഡുലാർ കിച്ചൻ വരെ; സ്വപ്നവീടിനു വേണ്ടതെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ, വീട് പ്രദർശനം ശനി മുതൽ

660x 326

∙ നൂറോളം സ്റ്റാളുകൾ ∙ രാവിലെ 11 മുതൽ രാത്രി എട്ട് വരെ

നിലത്ത് വിരിക്കാനുള്ള ടൈൽ മുതൽ മേൽക്കൂര മേയാനുള്ള ഷിംഗിൾസ് വരെ. ഫർണിച്ചർ മുതൽ മോഡുലാർ കിച്ചൻ വരെ. വീടൊരുക്കാൻ വേണ്ടതെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ അണിനിരക്കുന്ന വീട് പ്രദർശനത്തിന് ശനിയാഴ്ച തുടക്കമാകും. കോഴിക്കോട് എരഞ്ഞിപ്പാലം സ്വപ്നനഗരി മൈതാനത്ത് രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. 13 വരെയാണ് പ്രദർശനം.

പുതിയ വീട് നിർമിക്കാനും പുതുക്കിപ്പണിയാനും  ഉപകരിക്കുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. ആർക്കിടെക്ചർ ഡിസൈൻ മാസികയായ വനിത വീട് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻ‌ഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി  ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

1-1080x1080--1-

ബാത്റൂമിന് താരപരിവേഷം നൽകുന്ന ഫ്രീ സ്റ്റാൻഡിങ് അക്രിലിക് ബാത് ടബ് മുതൽ മഞ്ഞും മഴയും പൊഴിയുന്ന സ്മാർട് എൽഇഡി ഷവർ വരെ നീളുന്ന വിസ്മയങ്ങളുമായാണ് സെറ പ്രദർശനത്തിനെത്തുന്നത്. നിർമിക്കാൻ പോകുന്ന വീട് എങ്ങനെയിരിക്കുമെന്ന് വെർച്വൽ റിയാലിറ്റി സംവിധാനത്തിലൂടെ കാണാനും നിർമാണവസ്തുക്കൾ മാറുന്നതനുസരിച്ച് വീടിന്റെ പ്രകൃതം എങ്ങനെ ആകുമെന്ന് കണ്ടറിയാനുമുള്ള സാങ്കേതികവിദ്യ ബിൽ‌ഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും. 

മോ‍‍ഡേൺ, ട്ര‍‍‍ഡീഷനൽ‌, ആന്റിക് എന്നിങ്ങനെ ഏത് ശൈലിയിലുള്ള ഫർണിച്ചർ കാണാനും സ്വന്തമാക്കാനുമുള്ള അവസരം പ്രദർശനത്തിലുണ്ട്. ലൈഫ് ഇൻസ്പയേഡ്, ലിവ, കോൺകോഡ്, ഐഡിയൽ ഡെക്കോർ തുടങ്ങിയവയുടെയൊക്കെ സ്റ്റാളിൽ ആകർഷകവും ഗുണമേന്മയുളതുമായ ഫർണിച്ചർ കണ്ടറിയാം. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ട്.

2-1080x1080-2-n

എസി അടക്കം വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ എല്ലാം പ്രവർത്തിപ്പിക്കാവുന്ന സോളർ സംവിധാനങ്ങളാണ് വിഗാർഡ്, ഹൈക്കൺ സ്റ്റാളുകളിലുള്ളത്. 40 ശതമാനം സബ്സിഡിയോടെ ഓൺ ഗ്രിഡ് സോളർ സംവിധാനം ഏർപ്പെടുത്താൻ വേണ്ട സേവനങ്ങളും ഇവിടെ ലഭിക്കും. 

ആകർഷകമായ വിലയിൽ വാട്ടർ ടാങ്ക് സ്വന്തമാക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ട്. സെൽസർ, ഓഷ്യൻ എന്നിവയുടെ സ്റ്റാളുകളിൽ വാട്ടർ ടാങ്കുകളുടെ നീണ്ടനിരയുണ്ട്. ഏറ്റവും പുതിയ മോഡൽ സ്വിച്ച്, ലൈറ്റ് എന്നിവയുടെ കമനീയ ശേഖരവുമായാണ് നോറിസിസ്, ഡ്യൂട്ടൺ എന്നിവ പ്രദർശനത്തിനെത്തുന്നത്. പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.  

Tags:
  • Spotlight