Friday 28 October 2022 05:15 PM IST : By സ്വന്തം ലേഖകൻ

വീടിനു വേണ്ടതെല്ലാം ഒരു മേൽക്കൂരയ്ക്കുള്ളിൽ; വീട് പ്രദർശനം നാളെ മുതൽ തിരുവനന്തപുരത്ത്, പ്രവേശനം സൗജന്യം

veedu-exhibition-thiruvananthapuram-news-tomorrow-cover

ഭവനനിർമാണ മേഖലയിലെ പുതുമകളുടെ നേർക്കാഴ്ചയായി വനിത വീട് പ്രദർശനം നാളെ തിരുവനന്തപുരത്ത് തുടങ്ങും. തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

വീട് നിർമിക്കാനാവശ്യമായ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. പ്രമുഖ സാനിറ്ററിവെയർ ബ്രാൻ‌ഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ. മലയാളികളുടെ പ്രിയപ്പെട്ട ആർക്കിടെക്ചർ ഡിസൈൻ മാസികയായ വനിത വീട് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

veedu-exhibition-thiruvananthapuram-news-banner

വീടുനിർമിക്കാൻ വേണ്ടതെല്ലാം ഒറ്റമേൽക്കൂരയ്ക്കു കീഴിൽ അണിനിരക്കും വിധമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ടാകും.

ഏറ്റവും പുതിയ ഡിസൈനിലുള്ള ടൈൽ, സാനിറ്ററിെവയർ എന്നിവയുടെ നീണ്ടനിരയാണ് സെറ സ്റ്റാളിലുള്ളത്. പ്രീമിയം ലക്ഷ്വറി വിഭാഗമായ ലസ്റ്റർ ശ്രേണിയിലുള്ള ഉൽപന്നങ്ങളും ഇവിടെയുണ്ടാകും. സാങ്കേതികവിദ്യയുടെ സഹായത്താൽ വീടുപണി എളുപ്പത്തിലാക്കുന്ന സേവനങ്ങൾ ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും.

ഉറപ്പും ഈടുമുള്ള സ്റ്റീൽ വാതിൽ, ജനൽ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവുമായാണ് ടാറ്റ പ്രവേശ്, ഐ ലീഫ് എന്നിവ പ്രദർശനത്തിനെത്തുന്നത്. തടി പോലെ തന്നെ തോന്നിക്കുന്ന എൻജിനീയേർഡ് വുഡ് കൊണ്ടുള്ള വാതിൽ, ഫ്ലോറിങ്ങിനുള്ള ലാമിനേറ്റഡ് വുഡ് പാനൽ എന്നിവയെല്ലാം ജാക്ക്‌വുഡ് സ്റ്റാളിലുണ്ടാകും.

ആകർഷകമായ വിലയിൽ വാട്ടർ ടാങ്ക് സ്വന്തമാക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ട്. പോളികാപിറ്റൽ, അക്വാ എക്സ‍ൽ, ഗുഡ്‍വി‍ൽ എന്നിവയുടെ സ്റ്റാളുകളിൽ പുതിയ മോഡൽ വാട്ടർ ടാങ്കുകൾ കണ്ടറിയാം.

veedu-exhibition-thiruvananthapuram-news-tomorrow

സെമിനാർ

വൈകിട്ട് നാലിന്: പ്രകൃതിക്കിണങ്ങിയ വീടു നിർമാണം – ആശംസ് രവി, ആർക്കിടെക്ട്, കോസ്റ്റ്ഫോർഡ്

വൈകിട്ട് അഞ്ചിന്: മികച്ച പൂന്തോട്ടം ഒരുക്കാൻ അറിയേണ്ടതെല്ലാം – കെ.എസ്. കൃഷ്ണകുമാർ, ലാൻ‍ഡ്സ്കേപ് ഡിസൈനർ