Wednesday 09 May 2018 11:41 AM IST

ഏഴു വയസ്സിൽ അടിമ ജീവിതം, രക്ഷപ്പെട്ട അവൾ ഇന്ന് അടിമകളുടെ ശബ്ദം! വനിത വുമൺ ഓഫ് ദി ഇയർ റാണി ഹോങിനെ അറിയാം

Chaithra Lakshmi

Sub Editor

1

ഏഴ് വയസ്സ്... ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ട പ്രായത്തിലാണ് ആ പെൺകുട്ടി അടിമയായത്. ദൈവത്തിെന്റ സ്വന്തം നാടെന്നറിയപ്പെടുന്ന ഈ കേരളത്തിൽ നിന്നാണ് നാലു പതിറ്റാണ്ട് മുമ്പ് ഒരു കൊച്ചു പെൺകുട്ടിയെ തട്ടിയെടുത്ത് അടിമയാക്കി നാടു കടത്തിയത്. ബാലവേലയും ക്രൂരമർദ്ദനങ്ങളും ശരീരത്തിലും മനസ്സിലും ഏൽപിച്ച മുറിവുകളുമായി മരണത്തെ മുഖാമുഖം കണ്ടെങ്കിലും വിധി അവളെ ഉയിർത്തെഴുന്നേൽപിച്ചു.

അടിമയാകേണ്ടി വന്ന ആ മലയാളി പെൺകുട്ടി ഇന്ന് ലോകം കാേതാർക്കുന്ന ശബ്ദത്തിന് ഉടമയാണ്. െഎക്യരാഷ്ട്രസഭ, അമേരിക്കൻ പ്രസിഡന്റുൾപ്പെടെയുള്ള ലേകാനേതാക്കൾ, പോപ്പ് ഫ്രാൻസിസ്, ദലൈലാമ തുടങ്ങിയ ആത്മീയാചാര്യർ... ഇവരെല്ലാം ഈ വനിതയുടെ നിർദേശങ്ങളെ വിലമതിക്കുന്നു. റാണിയുടെ നിർദേശം സ്വീകരിച്ച െഎക്യരാഷ്ട്രസഭ 2014 മുതൽ ജൂലൈ 30 മനുഷ്യക്കടത്തിനെതിരെയുള്ള രാജ്യാന്തര ദിനമായി ആചരിക്കുന്നു.

പത്തൊൻപത് വർഷമായി മനുഷ്യക്കടത്തിനിരയായവർക്കു വേണ്ടി പ്രവർത്തിക്കുന്ന മലയാളിവനിത റാണി ഹോങ്ങിനാണ് 2018െല വനിത വുമൺ ഓഫ ് ദ ഇയർ പുരസ്കാരം. യുഎസിലെ വാഷിങ്ടണിലുള്ള ഒളിംപ്യയിൽ സ്ഥിരതാമസമാക്കിയ റാണി േഹാങ്ങിന്റെ ജീവിത പോരാട്ടത്തിലൂടെ...

3

റാണിയുടെ കഥ;

ഏഴ് വയസ്സുള്ള പെൺകുഞ്ഞിന്റെ കണ്ണുകളിലെ നിഷ്കളങ്കത േപാലും അയാളുടെ മനസ്സലിയിച്ചില്ല. അയാൾക്ക് അവൾ വെറും അടിമ മാത്രമായിരുന്നു. തന്റെ പ്രിയപ്പെട്ടവർ അകലെയെവിടെയോ ആണ് എന്നു മാത്രം അവൾ തിരിച്ചറിഞ്ഞു... മങ്ങിയ നിറത്തിലെ ചുവരുകളുള്ള സിമന്റ് ഫാക്ടറിയിലേക്ക് റാണിയെന്ന ആ െപൺകുരുന്നിനെയും അനേകം കുട്ടികളുടെ ഒപ്പം തള്ളി വിട്ടു. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിനേക്കാൾ ക്രൂരതയോടെ ആ കുരുന്നു പെൺകുഞ്ഞിനെക്കൊണ്ട് അയാൾ ജോലി ചെയ്യിച്ചു. ശബ്ദിച്ചാലോ കരഞ്ഞാലോ കൊടുംമർദ്ദനം. ഭക്ഷണവും നൽകില്ല. ഒരു തരി പോലും ഭക്ഷണം നൽകാത്ത ദിവസങ്ങൾ... അന്നേ വരെ അച്ഛനും അമ്മയും ഒന്നു നുള്ളി നോവിക്കുക പോലും ചെയ്യാത്ത ആ കുഞ്ഞ് ശരീരം മർദ്ദനങ്ങളേറ്റു തളർന്നു. ‘അമ്മാ... എവിടെയാണ് അമ്മാ...’ അവൾ കണ്ണീരോടെ വിളിച്ചു. ക്രൂരത നിഴലിക്കുന്ന മുഖമുള്ള അയാൾ ആക്രോശിച്ചു. ‘ഉങ്ക അമ്മ എരണ്ട് പോയാച്ച്... ഉന്നെത്തേടി യാരും വരമാട്ടാങ്കെ...’ അതുകേട്ട് ആ പെൺകുട്ടി ഹൃദയം പൊട്ടുംപോലെ കരഞ്ഞു. ഇനി ഒരിക്കലും അമ്മയെ കാണില്ലേ...

4

ഓേരാ ദിവസം ചെല്ലുന്തോറും ആ പിഞ്ചുശരീരം ക്ഷീണിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇനിയും ഇങ്ങനെ പോയാൽ അവൾ മരിക്കുമെന്ന് അയാൾക്കു തോന്നിയിട്ടുണ്ടാവണം. മൃതപ്രായാവസ്ഥയിലുള്ള പെൺകുഞ്ഞിനെ ബാലവേലയ്ക്കോ ചുവന്ന തെരുവിലേക്കോ അയക്കാനും കഴിയില്ല. കൂടുതൽ ലാഭം കിട്ടുന്ന ഒരു വഴിയാണ് അയാളുടെ മുന്നിലുണ്ടായിരുന്നത്. അനധികൃതമായി ദത്ത് നൽകുക. എട്ട് വയസ്സുകാരിയായ റാണിയെ കാന‍ഡയിലെത്തിച്ചു. അവിടെ നിന്ന് അമേരിക്കയിൽ താമസിക്കുന്ന ഒരു യുവതിക്ക് അവളെ കൈമാറി.

ഇന്ത്യയിൽ നിന്ന് അനാഥയായ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ െകാതിച്ച നെൽ തന്റെ മുന്നിലെത്തിയ പെൺകുഞ്ഞിന്റെ അവസ്ഥ കണ്ട് തരിച്ചു പോയി. ശരീരത്തിലും മനസ്സിലും നീറുന്ന മുറിവുകളുള്ള മൃതപ്രായമായ കുഞ്ഞുശരീരം. അലിവോടെ അവർ റാണിയെ പതിയെ ജീവിതത്തിലേക്കു െകാണ്ടു വന്നു. ക്രൂരമർദ്ദനങ്ങൾ മനസ്സിൽ നിറച്ച പേടി പ തിയെ മാഞ്ഞു തുടങ്ങി. സ്നേഹവും കരുതലും പൊതിഞ്ഞ സ്പർശത്തെ വിശ്വസിക്കാമെന്ന്... അവൾ പഠിച്ചു തുടങ്ങി.. . ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിലാണു റാണിയെ ചേർത്തത് നെൽ നീട്ടിയ സ്നേഹവായ്പിൽ മുറിവുകളെ മറന്ന് അവൾ പുതിയ ജന്മത്തിലേക്കു പിച്ചവച്ചു. ജീവിതം സ്വസ്ഥമായി മുന്നോട്ടു പോയി. കോളജിൽ ചേരാനൊരുങ്ങുന്നതിനിടെ നെൽ ഓർമയിലേക്കു മറഞ്ഞു. ജീവിതം വഴിമുട്ടിയെന്നു കരുതിയ സമയത്തു റോട്ടറി ക്ലബ് സഹായവുമായെത്തി. അങ്ങനെ പഠനം പൂർത്തിയാക്കി.

സ്കൂൾ പഠനകാലത്തു പരിചയപ്പെട്ട വിയറ്റ്നാം സ്വദേശിയായ ട്രോങ് ഹോങ്ങിനെ ജീവിതത്തിലേക്കു കൂട്ടി. ട്രോങ്ങും മനുഷ്യക്കടത്തിനിരയായ ആളാണ്. ഇരുവരുടെയും ബാല്യത്തിൽ സമാനതകളുണ്ടെന്നറിയാതെയാണ് അവർ ജീവിതത്തിൽ ഒരുമിച്ചത്.

ജീവിതം േപാരാട്ടവഴിയിലേക്ക്

1999 ൽ ഇന്ത്യയിലേക്കുള്ള ആ യാത്ര റാണിയുടെ ജീവിതം മാറ്റിമറിച്ചു... തെക്കൻ കേരളത്തിലെ ഒരു ഹോട്ടലിൽ വച്ച് എന്നും മനസ്സിൽ നിറഞ്ഞു നിന്ന രൂപം റാണിയുടെ മുന്നിലെത്തി. അമ്മ. വർഷങ്ങളോളം ആ അമ്മ മനസ്സിനെ നീറ്റിയ വേദന റാണിയുടെ മുന്നിൽ േതാരാതെ പെയ്തു..

‘‘ അമ്മയിൽ നിന്നാണ് ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. മനുഷ്യക്കടത്തിന്റെ ഇരയാണു ഞാൻ. എന്റെ വീട്ടുകാരിൽ നിന്നു വിദഗ്ധമായി മനുഷ്യക്കടത്ത് റാക്കറ്റ് തട്ടിയെടുത്തതാണ് എന്നെ. ’’ റാണി കഥ തുടർന്നു. ദാരിദ്ര്യത്തിൽ കഴി‍ഞ്ഞ കുടുംബമായിരുന്നു ഞങ്ങളുടേത്. സമൂഹത്തിൽ അറിയപ്പെട്ടിരുന്ന നാട്ടുകാരിയായ ഒരു സ്ത്രീ ഞങ്ങളുടെ വീട്ടിലെത്തി. മക്കളിൽ ഒരാൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം ജീവിതവും നൽകാമെന്ന് അവർ വാഗ്ദാനം െചയ്തു. തൊട്ടടുത്തു തന്നെ താമസിക്കുന്ന മകളെ ഇടയ്ക്കിടെ വന്നു കാണാമല്ലോ എന്ന വാഗ്ദാനത്തിൽ വീട്ടുകാർ സമ്മതിച്ചു. ഇടയ്ക്കിടെ അച്ഛനും അമ്മയും എന്നെ കാണാനെത്തിയിരുന്നു. എന്റെ ജീവിതം മെച്ചപ്പെട്ട നിലയിലായെന്ന സമാധാനത്തോടെയാണ് അവർ മടങ്ങിയത്.

5

െപട്ടെന്ന് ഒരു ദിവസം ആ സ്ത്രീ എന്നെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോയി. അകലെയുള്ള ഒരു സ്കൂളിൽ ചേർക്കാൻ പോകുന്നെന്നാണു പറഞ്ഞത്. തമിഴ്നാട്ടിലുള്ള ഒരാൾക്കാണ് അവർ എന്നെ കൈമാറിയത്. മനുഷ്യക്കടത്ത് റാക്കറ്റിൽപ്പെട്ടവരായിരുന്നു അവർ. ഒട്ടനേകം കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ അവർ എന്നെയും അടിമയാക്കി.

എെന്റ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു. ഭർത്താവ് ട്രോങ് േഹാങ്ങും മനുഷ്യക്കടത്തിനിരയായ ആളാണ്. ഒരേ തൂവൽപക്ഷികളായ ഞങ്ങളെ ജീവിതം േചർത്തു വച്ചത് ഒരു നിയോഗമാവാം. ആ തിരിച്ചറിവിൽ ഞങ്ങൾ തീരുമാനമെടുത്തു. ഇനിയുള്ള ജീവിതം മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കാൻ നീക്കി വയ്ക്കും. മനുഷ്യക്കടത്ത് ഈ ലോകത്തിൽ നിന്നു തന്നെ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ 2006 ൽ ഞാനും ട്രോങ്ങും േചർന്നു ട്രോ ണി ഫൗണ്ടേഷൻ എന്ന പേരിൽ എൻജിഒ ആരംഭിച്ചു. മനുഷ്യക്കടത്തും അടിമത്തവും 25 വർഷം കൊണ്ട് ഇല്ലാതാക്കാൻ 2010 ൽ ഞങ്ങൾ തുടക്കം കുറിച്ച പദ്ധതിയുടെ പ്രവർത്തനങ്ങളിലാണു ട്രോണി ഫൗണ്ടേഷൻ.

7

അടർത്തിയെടുക്കുന്ന ബാല്യം

േലാകത്തിന്റെ പല കോണുകളിൽ നിന്നായി ഓരോ മണിക്കൂറിലും നാൽപതോളം കുഞ്ഞുങ്ങളാണു മനുഷ്യക്കടത്തിനിരയാകുന്നത്. ദിവസവും ആയിരക്കണക്കിനു കുഞ്ഞുങ്ങൾ അടിമകളാക്കപ്പെടുന്നു. എത്രയോ കാലങ്ങളായി ഈ ക്രൂരത അരങ്ങേറുന്നു. ഇപ്പോഴും േലാകത്തിന്റെ പല കോണുകളിൽ ലക്ഷക്കണക്കിനു പേരുണ്ട്. തടവിലാക്കപ്പെട്ടവർ, അടിമകളായവർ... സ്വന്തം ശബ്ദമൊന്നുയർത്താൻ പോലും അവകാശമില്ലാത്തവർ... എന്റെ കഥയിലൂടെ മനുഷ്യക്കടത്തിനിരയാകുന്ന കുഞ്ഞുങ്ങളുടെ ദുരിതം േലാകം തിരിച്ചറിയണമെന്ന ലക്ഷ്യവുമായാണു റാണീസ് വോയ്സ് എന്ന ക്യാംപെയ്നിനു തുടക്കമിട്ടത്. ഈ ക്യാംപെയ്നിലൂടെ മനുഷ്യക്കടത്തിനിരയായവരെ അനുഭവങ്ങൾ പങ്കിടാൻ പ്രേരിപ്പിക്കുന്നു.

6

അടിമയാക്കപ്പെട്ട കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനവുമായി ഇന്ത്യയിൽ പലവട്ടം എത്തിയിട്ടുണ്ട്. 2010 ൽ ഡൽഹിയിൽ വച്ച് കുറേ പെൺകുട്ടികളെ കണ്ടു. മനുഷ്യക്കടത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച പ്രവർത്തനങ്ങളുമായാണു ഞാൻ അവരെ കണ്ടത്. ആ കൂടിക്കാഴ്ചയിൽ ഞങ്ങൾ രണ്ടു കൂട്ടരുടെയും കണ്ണ് നിറഞ്ഞൊഴുകി.‘ ആരും ഇന്നു വരെ ഞങ്ങളുടെ വേദനയോ അനുഭവിച്ച യാതനകളോ കണ്ടതായി നടിച്ചില്ല. എന്നാണ് ആ പെൺകുട്ടികൾ കണ്ണീരോടെ പറഞ്ഞത്. അന്ന് ഞാൻ അവർക്കു വാക്ക് നൽകി. നിങ്ങളുടെ യാതനകൾ ലോകത്തെ അറിയിക്കുമെന്ന്. അന്ന് അങ്ങനെ പറയുമ്പോൾ അത് എങ്ങനെ നടപ്പിലാക്കുമെന്ന് എനിക്കറിയില്ലായിരുന്നു.

2

2011 ൽ ഞാൻ യുഎന്നിന്റെ പ്രത്യേക ഉപദേഷ്ടാവായി ചുമതലയേറ്റു. മനുഷ്യക്കടത്തിനിരയായവർക്കു വേണ്ടി േലാക രാഷ്ടങ്ങളുടെ അധികാരികളോടു സംസാരിച്ചു. 2013 ൽ യുഎൻ ജനറൽ അസംബ്ലിയോട് മനുഷ്യക്കടത്തിരയായവർക്കായി ഒരു ദിനം വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. 193 രാജ്യങ്ങൾ ജൂലൈ 30 മനുഷ്യക്കടത്തിനെതിരായ ദിനം ആചരിക്കാൻ തീരുമാനമെടുത്തു.

മനുഷ്യക്കടത്തിനിരയായവരുടെ പുനരധിവാസമാണ് ഏ റ്റവും പ്രയാസം. അവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റും. അടിമയായ കാലത്തെ ദുരിതങ്ങൾ മനസ്സിലേൽപിച്ച മുറിവുകൾ ഉണങ്ങുന്നതിന് സമയമെടുക്കും. ഒരിക്കൽ ആ വേദന അനുഭവിച്ചതു കൊണ് ഞങ്ങൾക്കതു മനസ്സിലാകും. മനസ്സ് കൊണ്ട് അവർ തയാറാകുമ്പോൾ രണ്ട് മുതൽ അഞ്ച് വരെയുള്ള ഘട്ടമാണ് നടപ്പാക്കുക. അതിൽ അവരുടെ വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങിയവയെല്ലാം ഉൾപ്പെടും. അനുഭവചിച്ച വേദനകളെ മറന്ന് സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരികയാണ് ഞങ്ങൾ ചെയ്യുക. സത്യത്തിൽ പരിപൂർണമായി ആ വേദനകളെ മറക്കാൻ ഒരു ജീവിതകാലം മുഴുവൻ വേണ്ടി വന്നേക്കും. സാധാരണക്കാർക്ക് അതു മനസ്സിലാകില്ല.

8

വരുന്ന ജൂലൈ 30 ന് റൈസ് ഫോർ ഫ്രീഡം സിഗ്‌നേച്ചർ എന്ന ഇവന്റ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.അടിമയായിരുന്ന കാലത്ത് അനുഭവിച്ച വേദനയുടെയും യാതനകളുടെയും മുറിവ് ഇന്നും പൂർണമായി മാഞ്ഞിട്ടില്ല. ഓേരാ തവണയും ആ അനുഭവങ്ങൾ ആവർത്തിക്കുമ്പോൾ ആ ദിവസങ്ങളിലേതെന്ന പോലെ വേദന തോന്നാറുണ്ട്. ഉ ള്ളം കൊണ്ട് ഉരുകുമ്പോഴും ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും... ആഴ്ചയിൽ അറുപത് മണിക്കൂർ ഞാൻ ആ വേദനകളെക്കുറിച്ചു പറയാറുണ്ട്. ആരും ദുസ്വപ്നം പോലെ മറക്കാൻ ആഗ്രഹിക്കുന്ന ആ ദുരിത നിമിഷങ്ങൾ വീണ്ടും വീണ്ടും ഓർമിച്ചു പറയും. കാരണം കുഞ്ഞുങ്ങളെ മനുഷ്യക്കടത്തിനിരയാക്കുന്നത്, കുഞ്ഞുങ്ങളെ ബാലവേലയ്ക്കിരയാക്കുന്നത് അവസാനിക്കുന്ന കാലമാണ് എന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്ക് എത്താൻ ഇനിയുമെത്ര വേദനിക്കാൻ ഞാൻ തയാറാണ്. ഈ ലോകത്തിൽ മനുഷ്യക്കടത്തിനിരയായ ഒരു കുഞ്ഞ് പോലുമില്ലാത്ത പുലരിയാണ് എന്റെ സ്വപ്നം.