Friday 07 August 2020 06:14 PM IST : By സ്വന്തം ലേഖകൻ

പൊന്നോമനയുടെ വരവ് കാത്തിരിക്കുകയാണോ? ഒരു ‘കുഞ്ഞ്’ ക്ലിക്കിന് അര ലക്ഷം രൂപ സമ്മാനം

oru-kunju-click

കൺമണിയെ വരവേൽക്കാൻ കാത്തിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഈ മത്സരം നിങ്ങൾക്കുള്ളതാണ്. സിവ മെറ്റേണിറ്റി വെയറും വനിതയും ചേർന്ന് നടത്തുന്ന മെറ്റേണിറ്റി ഫൊട്ടോഗ്രഫി കോണ്ടസ്റ്റായ ‘ഒരു കുഞ്ഞ് ക്ലിക്’ മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. ആകെ 50,000 രൂപയുടെ സമ്മാനമാണ് ജേതാക്കളെ കാത്തിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും ഗിഫ്റ്റ് വൗച്ചർ സമ്മാനം ഉറപ്പ്.

ഉദരത്തിൽ തുടിക്കുന്ന പിഞ്ചോമനയ്ക്കൊപ്പം ‘ഒരു കുഞ്ഞ് ക്ലിക്ക്‘... അതു നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാകും. ക്യാഷ് പ്രൈസുകൾക്ക് പുറമേ വിലമതിക്കാനാവാത്ത ഒരു പ്രൊഫഷണൽ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും നിങ്ങളെ കാത്തിരിക്കുന്നു. വിദഗ്ഗർ അടങ്ങുന്ന ജൂറിയാകും മികച്ച ചിത്രങ്ങളിൽ ഫൈനൽ റൗണ്ടിലേക്ക് 10 പേരെ തിരഞ്ഞെടുക്കുക. ഈ പത്തു ചിത്രങ്ങൾ വനിതയുടെ ഫെയ്സ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രാം പേജിലും പോസ്റ്റ് ചെയ്യും. ലഭിക്കുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും കൂടി അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമ ജേതാക്കളെ ജൂറി തിരഞ്ഞെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ഒറ്റയ്ക്കു ചിത്രം പോസ്റ്റ് ചെയ്യാൻ മടിയുണ്ടെങ്കിൽ പ്രിയതമനേയും ഒപ്പം കൂട്ടാം.  

സമ്മാനങ്ങളുടെ വിശദാംശങ്ങൾ ചുവടെ:

ഒന്നാം സമ്മാനം 10000 രൂപയും ഏഴായിരം രൂപ വില വരുന്ന സിവ മെറ്റേണിറ്റി വെയർ കിറ്റും.  

രണ്ടാം സമ്മാനം 6000 രൂപ ക്യാഷ് പ്രൈസും സിവ നൽകുന്ന മെറ്റേണിറ്റി വെയർ കിറ്റും.

മൂന്നാം സമ്മാനം 4000 രൂപയും സിവയുടെ മെറ്റേണിറ്റി വെയർ കിറ്റും.  

പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്ന എല്ലാവർക്കും 250 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ഉറപ്പ്.

തിരഞ്ഞെടുക്കുന്നവർക്ക് മറ്റൊരു ഉഗ്രൻ സമ്മാനവും കാത്തിരിക്കുന്നു. സിവ ഒരുക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം. അതുവഴി നിങ്ങളുടെ മെറ്റേണിറ്റി കാലം എന്നെന്നും ഓർമിക്കപ്പെടുന്ന ഒന്നാക്കാൻ അവസരമാണ് ലഭിക്കുക.  

oru-kunju-click

കോണ്ടസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്...

#ZIVAVANITHAOruKunjuClick #MaternityPhotocontest എന്ന ഹാഷ്ടാഗിൽ നിങ്ങളുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ പബ്ലിക് ആയി മെറ്റേണിറ്റി ചിത്രം ഷെയർ ചെയ്യുക (പ്രൈവറ്റ് ആയാണ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ സെർച്ച് ചെയ്യുന്പോൾ ചിലപ്പോൾ ലഭിക്കാത്തതു കൊണ്ടാണ്). സിവയുടെയും വനിതയുടെയും ഫേസ്ബുക് (ZivaMoms) / ഇൻസ്റ്റാഗ്രാം (@ziva_maternity_wear) പേജുകൾ ടാഗ് ചെയ്യുകഅതിനുശേഷം നിങ്ങളുടെ എൻട്രി മാർക്ക് ചെയ്തുവെന്ന് ഉറപ്പിക്കാൻ വനിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ (ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം) ഈ പോസ്റ്റിന് ചുവടെയുള്ള കമന്റ് ബോക്സിൽ DONE എന്ന് രേഖപ്പെടുത്തുക.

അപ്പോൾ വൈകേണ്ട, നിങ്ങളുടെ എൻട്രികൾ ഇപ്പോൾത്തന്നെ അയച്ചോളൂ. അവസാന തീയതി ഓഗസ്റ്റ് 31, 2020.