Wednesday 25 March 2020 01:09 PM IST : By സ്വന്തം ലേഖകൻ

വാട്ട് ആൻ ഐഡിയ സർജി! കോവിഡ് കാലത്ത് റേഷൻ കടക്കാരന്റെ ബുദ്ധിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

ration

രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സർവീസുകൾക്ക് മുടക്കമില്ല. അത്തരം സേവനങ്ങളിലൊന്നാണ് റേഷൻ കടകൾ. രോഗ ഭീതിയിലും കാർഡുടമകൾക്ക് റേഷൻ നൽകേണ്ടത് ഉത്തരവാദിത്വമായി എടുത്തിരിക്കുകയാണ് ഷോപ്പ് ഉടമകൾ. അരിയും സാധനങ്ങളും പകർന്നു നൽകുമ്പോൾ സർക്കാർ നിർദേശമായ ഒരു മീറ്റർ പാലിക്കാൻ സാധിക്കാത്ത ടെൻഷനിലാണ് പലരും. എന്നാൽ കിടിലൻ ഒരു ഐഡിയയുമായി ഈ പ്രതിസന്ധിയെ മറി കടന്നിരിക്കുകയാണ് രാജ്യത്തെ ഒരു റേഷൻ കടക്കാരൻ. അദ്ദേഹം ഒരു പൈപ്പ് ഫിറ്റ് ചെയ്ത് അതിലൂടെയായി അരി വിതരണം. അതോടെ ഒരു മീറ്റർ ദൂരപരിധി കൃത്യമായി പാലിക്കാനും സാധിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹം.