Friday 11 January 2019 05:54 PM IST : By സ്വന്തം ലേഖകൻ

നന്മക്കഥയിലെ ആ സാരിയുടെ വില 50 രൂപ; കയ്യടിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും അറിയാൻ

vasuki-saree

ലാളിത്യവും എളിമയും മുഖമുദ്രയാക്കിയ അധികാരികൾ അധികമൊന്നുമില്ല. ഇത്തിരിയുള്ളവനും ഒത്തിരിയുണ്ടെന്ന് ഭാവിക്കുന്ന ലോകത്ത് അങ്ങനെയുള്ളവരെ കണ്ടുകിട്ടാനും പ്രയാസമാണ്. എന്നാൽ അധികാരത്തിന്റെ ഉത്തുംഗ സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും ലാളിത്യത്തിന്റെ പ്രതീകമായ ഒരാളുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടർ വാസുകി. പ്രളയനാളുകളിലും മറ്റ് കർമ്മവഴികളിലുമൊക്കെ ജനങ്ങൾക്ക് മാതൃകയാകും വിധം പ്രവർത്തിച്ച് പേരെടുത്തയാളാണ് വാസുകി.

കലക്ടറുടെ ജാഡയോ ആഢംബരമോ ഒന്നുമില്ലാത്ത വാസുകിയെ ഈയിടെ ഒരു സദ്പ്രവർത്തിയുടെ പേരിൽ സോഷ്യൽമീഡിയ വീണ്ടും നെഞ്ചിലേറ്റിയിരുന്നു. വർക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞാണ് ഈ അയൺ ലേഡി മാതൃക കാട്ടിയത്. മാത്രവുമല്ല ആ സാരിയണിഞ്ഞ് ഒരു പൊതുപരിപാടിയിൽ വാസുകി പങ്കെടുത്ത് ആ നന്മക്കഥ മാളോരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ സാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വർക്കല മുനിസിപ്പാലിറ്റിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ നിന്ന് വാങ്ങിയ സാരിയാണ് വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം നൽകുന്നതിനായി കലക്ടർ ധരിച്ചത്. 50 രൂപ വിലയ്ക്കാണ് കലക്ടർ ആ സാരി അവിടെനിന്ന് വാങ്ങിയത്.

ഓൾഡ് ഈസ് ഫാഷനബിൾ എന്ന് ഡോ. കെ.വാസുകി പറഞ്ഞപ്പോൾ രണ്ടു രീതിയിലുള്ള പ്രതികരണമുണ്ടായിരുന്നു. ചിലര്‍ കയ്യടിച്ചു, മറ്റുചിലര്‍ വിമര്‍ശിച്ചു. മാറിയുടുക്കാൻ പുതിയതല്ല, പഴയതു കിട്ടിയാലും ആർഭാടമാകുന്ന കയ്പുള്ള കാലമാണ് പലരും ഓർത്തെടുത്തത്. യൂണിഫോം അല്ലാതെ കളർ ഡ്രസ് അനുവദിക്കുന്ന ദിവസങ്ങളിൽ സ്കൂളില്‍ പോകാൻ മടിച്ചത്, ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് അമ്മ കൊണ്ടുവരുന്ന പഴയ വസ്ത്രങ്ങൾ മാത്രം മാറിമാറി ധരിച്ചത്, അതിന്റെ പേരിൽ പലയിടത്തും മാറ്റിനിർത്തപ്പെട്ടത്, അങ്ങനെ ‘സോഷ്യൽ സ്റ്റിഗ്‌മ’യെന്ന അപമാനത്തിന്റെ തീച്ചൂളയിൽ നിൽക്കേണ്ടിവന്നവർ ഏറെയുണ്ട്. പ്രിവിലേജ് ഉള്ളവർക്കു മാത്രമാണ്, പഴയ വസ്ത്രങ്ങളിലും ഫാഷനും പുതുമയും അവകാശപ്പെടാനാകൂ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

‘എന്തിനാ അമ്മേ എന്നെ തണുപ്പത്ത് കുളിപ്പിച്ചത്’; കിടുങ്ങി വിറച്ച് കുഞ്ഞാവ; കൊഞ്ചിച്ച് സോഷ്യൽ മീഡിയ–വിഡിയോ

നൂറ്റിപ്പത്തിൽ നിന്നും ഒറ്റയടിക്ക് കുറച്ചത് 52 കിലോ; കളിയാക്കുന്നവരുടെ വായടപ്പിച്ച മേഘയുടെ ഡയറ്റ് സ്റ്റോറി

വെറുതെ പരിചയപ്പെടാൻ വരുന്ന ‘അങ്കിളുമാരെ’ അകറ്റി നിർത്തണം; അമ്മമാർ മക്കളോടു പറയേണ്ടത്; ടിപ്സ്

സാരി ഉടുത്തതിനു ശേഷം അന്ന് കലക്ടർ പറഞ്ഞത് ഇങ്ങനെ:

മറ്റുള്ളവർ ഉപയോഗിച്ച സാരി ഉപയോഗിക്കുന്നതിൽ തനിക്ക് അപമാനമൊന്നും തോന്നുന്നില്ല. പഴയത് ഫാഷനബിൾ ആണ്. ഞാനുടുത്തിരിക്കുന്ന ഇൗ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വർഷമെങ്കിലും ഇൗ സാരി എന്നോടൊപ്പമുണ്ടാകും. കലക്ടർ വസുകി പറഞ്ഞു. സാരിലഭിച്ചപ്പോഴേ ഇൗസാരി ഉടുക്കുമെന്ന് താൻ പറഞ്ഞിരുന്നതായും കലക്ടർ പറയുന്നു.

മറ്റുള്ളവർ ഉടുത്ത സാരി ഞാൻ ഉടുക്കുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവർ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാൻ ഉപയോഗിക്കുകതന്നെ ചെയ്യും ''. വർക്കലയിൽ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീൻപ്രൊട്ടോക്കോളിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകവേയാണ് കലക്ടർ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്.

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; അടിയാധാരവും ഇടുന്ന ഡ്രസും നോക്കി വരുന്നവരോട്; രോഷം

പോൺ സിനിമകൾ പരീക്ഷിക്കാനുള്ള ഇടമല്ല കിടപ്പറ; ആദ്യ സെക്സിനൊരുങ്ങും മുമ്പ് ഓർക്കാൻ എട്ട് കാര്യങ്ങൾ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ മറിയം; കുഞ്ഞ് ‘കാർപ്രേമി’യുടെ വിശേഷങ്ങളുമായി ദുൽഖർ