Friday 04 January 2019 04:47 PM IST : By സ്വന്തം ലേഖകൻ

ആരോ ഉടുത്ത് ഉപേക്ഷിച്ച സാരിയണി‍ഞ്ഞ് വാസുകി; ലാളിത്യത്തെ നെഞ്ചേറ്റി സോഷ്യൽമീഡിയ–വിഡിയോ

vasuki

ലാളിത്യവും എളിമയും മുഖമുദ്രയാക്കിയ അധികാരികൾ അധികമൊന്നുമില്ല. ഇത്തിരിയുള്ളവനും ഒത്തിരിയുണ്ടെന്ന് ഭാവിക്കുന്ന ലോകത്ത് അങ്ങനെയുള്ളവരെ കണ്ടുകിട്ടാനും പ്രയാസമാണ്. എന്നാൽ അധികാരത്തിന്റെ ഉത്തുംഗ സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും ലാളിത്യത്തിന്റെ പ്രതീകമായ ഒരാളുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടർ വാസുകി. പ്രളയനാളുകളിലും മറ്റ് കർമ്മവഴികളിലുമൊക്കെ ജനങ്ങൾക്ക് മാതൃകയാകും വിധം പ്രവർത്തിച്ച് പേരെടുത്തയാളാണ് വാസുകി.

കലക്ടറുടെ ജാഡയോ ആഢംബരമോ ഒന്നുമില്ലാത്ത വാസുകിയെ ഒരു സദ്പ്രവർത്തിയുടെ പേരിൽ സോഷ്യൽമീഡിയ വീണ്ടും നെഞ്ചിലേറ്റുകയാണ്. വർക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞ് മാതൃക കാട്ടിയിരിക്കുകയാണ് ഈ അയൺ ലേഡി.

മിനിസ്ക്രീനിലെ പൃഥ്വിരാജ്, മംമ്തയുടെ നായകൻ, അനുശ്രീയുടെ ‘കാമുകൻ’! റെയ്ജന്റെ ജീവിതത്തിലെ ‘ഡെഡ് ലൈൻ ട്വിസ്റ്റ്’ ഇങ്ങനെ

അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും

‘ആമ്പിളയായിരുന്താ വണ്ടിയ തൊട്രാ, പാക്കലാം’; ഹർത്താലുകാരെ വിറപ്പിച്ച് തമിഴ്നാട് എസ്.ഐ ; കൈയ്യടി–വിഡിയോ

സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്

‘രോഗങ്ങൾക്ക് അറിയില്ലല്ലോ ഹർത്താലാണെന്ന്? അവരെന്നെ കാത്തിരിക്കും’; 17 കിലോമീറ്റർ ആശുപത്രിയിലേക്ക് സൈക്കിൾ ചവിട്ടി ഡോക്ടർ

തനിക്ക് ഇതിൽ അപമാനമൊന്നും തോന്നുന്നില്ല. ഒാൾഡ് ഇൗസ് ഫാഷണബിൾ എന്നാണ് ഞങ്ങളുടെ ചിന്താഗതി. ഗ്രീൻ പ്രൊട്ടേക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ഞാനുടുത്തിരിക്കുന്ന ഇൗ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വർഷമെങ്കിലും ഇൗ സാരി എന്നോടൊപ്പമുണ്ടാകും. കലക്ടർ വാസുകി വി‍ഡിയോയില്‍ പറഞ്ഞു. സാരി ലഭിച്ചപ്പോഴേ ഇൗ സാരി ഉടുക്കുമെന്ന് താൻ പറഞ്ഞിരുന്നതായും കലക്ടർ പറയുന്നു.

മറ്റുള്ളവർ ഉടുത്ത സാരി ഞാൻ ഉടുക്കുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവർ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാൻ ഉപയോഗിക്കുകതന്നെ ചെയ്യും വർക്കലയിൽ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീൻപ്രൊട്ടോക്കോളിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകവേയാണ് കലക്ടർ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്.