Monday 17 February 2020 05:05 PM IST : By സ്വന്തം ലേഖകൻ

‘പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നുമില്ല, വാർഡിലേക്ക് ഉടൻ മാറ്റും; വ്യാജ വാർത്തകളുടെ പിന്നാലെ പോകരുത്’; ആശുപത്രിയിൽ നിന്ന് വാവ സുരേഷ്!

vava-suresh77654

പാമ്പു പിടിത്തത്തിലൂടെ പ്രശസ്തി നേടിയ വാവ സുരേഷ് പാമ്പു കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ നിന്ന് അ​ണ​ലി​യെ പി​ടി​കൂ​ടി പു​റ​ത്തെ​ത്തിക്കുന്നതിനിടെ വാ​വ സു​രേ​ഷി​ന് പാമ്പു ക​ടി​യേറ്റിരുന്നു. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ചികിത്സ നൽകിയിരുന്നു. തുടർന്ന് ദിവസങ്ങളായി വാവ സുരേഷിന്റെ ആരോഗ്യത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിലും മറ്റും പുറത്തുവരുന്ന വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ നിജസ്ഥിതി പങ്കുവച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് വാവ സുരേഷ്. പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നുംത​ന്നെ ഇ​ല്ലെ​ന്നും ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി ഉ​ള്ള​തി​നാ​ൽ ഉ​ട​ൻത​ന്നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം ഫെയ്സ്ബു​ക്കി​ൽ കു​റി​ച്ചു.

വാവ സുരേഷ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

നമസ്കാരം...

13/02/2020 പത്തനാപുരത്തിനു അടുത്ത് വച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30 am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വച്ച് തുടർചികിത്സാപരമായി MDICU ൽ പ്രേവേശിപ്പിക്കുകയും ചെയ്തു.

ഒരുപാട് വ്യാജ ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക..

പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യനിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻതന്നെ വാർഡിലേക്ക് മാറ്റും. MDICU യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവയ്ക്കാതെ ഇരുന്നത്. വാർഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും, എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂർവ്വം, വാവ സുരേഷ്

Tags:
  • Spotlight
  • Social Media Viral