Wednesday 29 July 2020 05:57 PM IST : By സ്വന്തം ലേഖകൻ

ജയിച്ചു കാട്ടിയാൽ ഫീസ് നൽകും തിരികെ! സിവിൽ സർവീസ് പഠനം നമ്മുടെ നാട്ടിൽ; അവസരവുമായി വേദിക് ഐഎഎസ് അക്കാദമി

vedhik-ias

വാനിൽ ചിറകടിച്ച് സ്വപ്നങ്ങൾ പറന്നു തുടങ്ങുന്ന കാലം മുതൽ തന്നെ, ജീവിതലക്ഷ്യവും ലക്ഷ്യബോധവും കൗമാരമനസ്സുകളിൽ നങ്കൂരമിട്ടാലോ? നൂലിന്റെ ശക്തിയും സ്വാതന്ത്ര്യവും ഏറും തോറും പറക്കാൻ പട്ടത്തിന് ധൈര്യമേറും. അതുപോലെയാണ് കൗമാരമനസ്സിലെ സിവിൽ സർവീസ് സ്വപ്നങ്ങളും. നന്നായി ആസ്വദിച്ചും സാവകാശത്തോടെയും സിവിൽ സർവീസ് കടമ്പകൾ അതിജീവിക്കാൻ അറിവും ആത്മവിശ്വാസവുമാണ് വേണ്ടത്. രസകരമായ പഠനരീതികളിലൂടെ ഇവ സ്വായത്തമാക്കാൻ അവസരമൊരുക്കുകയാണ് വേദിക് ഐ എ എസ് അക്കാദമി. ഓൺലൈൻ പഠനോപാധികളിലൂടെ, സിവിൽ സർവീസ് രംഗത്ത് പരിചയ സമ്പന്നരായ പ്രഗൽഭരായ അധ്യാപകരുടെ ശിക്ഷണം വീട്ടിലെത്തുന്നു.

കളിയിലൂടെ അൽപം കാര്യം

കുട്ടികൾ ഹൈസ്കൂളിൽ എത്തിയാൽ അച്ഛനമ്മമാർക്ക് രക്തസമ്മർദം നിയന്ത്രണാതീതമാകും. സ്കൂൾ വിട്ടുവന്നാൽ ടിവിയും കംപ്യൂട്ടറും മൊബൈലും തന്നെ ശരണം. പഠനവും ഓൺലൈനായതോടെ നന്നായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രത്യാശയുടെ മെഴുകുതിരി വെട്ടത്തിലിരുന്ന് പ്രാർഥനയാണ് അമ്മമാർക്ക്. സിവിൽ സർവീസിന്റെ വഴിയേ പോകാൻ അഭിരുചിയുള്ള കുട്ടികൾക്ക് വൈകുന്നേരത്തെ അൽപം ഓൺലൈൻ പഠനം അതിനായി മാറ്റി വയ്ക്കാം. ഹൈസ്കൂൾ കുട്ടികൾക്ക് ഞായറാഴ്ചകളിൽ രാത്രി ഏഴു മുതൽ പത്തുവരെയുള്ള സമയത്താണ് ക്ലാസുകൾ. അനിമേറ്റഡ്, ഗ്രാഫിക് വിഡിയോകളിലൂടെയും ഇന്ററാക്ടീവ് സെഷനുകളിലൂടെയും അറിവിന്റെയും ഉൾക്കാഴ്ചയുെടയും മത്സരപ്പരീക്ഷകളുടെയും ലോകത്തേക്കുള്ള വാതിൽ കുട്ടികൾക്കു മുന്നിൽ തുറക്കും. ഇതിനായി ചെലവാക്കേണ്ടത് മുപ്പതിനായിരം രൂപയിൽ താഴെ മാത്രമാണ്.

പ്ലസ് വൺ, പ്ലസ് ടു വിദ്യർഥികൾക്കായുള്ള പാക്കേജിൽ ശനി,ഞായർ ദിവസങ്ങളിൽ രാത്രി ഏഴു മുതൽ പത്തു മണി വരെ ക്ലാസുകളുണ്ടാകും. ബിരുദ വിദ്യാർഥികൾ ശനിയും ഞായറും അഞ്ചു മുതൽ പത്തു മണി വരെയും സമയം ചെലവഴിക്കണം. ഇതിനു പുറമെയുള്ള ഒരു വർഷത്തെ ക്രാഷ് പ്രോഗ്രാമിന് മത്സരാർഥിക്ക് അനുയോജ്യമായ സമയക്രമം തിരഞ്ഞെടുക്കാം.

ജയിച്ചു കാട്ടൂ..ഫീസ് തിരികെ

പ്രിലിമിനറി പരീക്ഷ ജയിക്കുന്ന കുട്ടികൾക്ക് അടച്ച ഫീസ് പൂർണമായും തിരികെ ലഭിക്കുമെന്നു മാത്രമല്ല, മെയിൻസും ഇന്റർവ്യൂവും സൗജന്യമായി പരിശീലിപ്പിക്കുകയും ചെയ്യും. പ്രിലിംസ് ജയിച്ച കുട്ടികൾ പിന്നീട് ചേരുകയാണെങ്കിൽ സൗജന്യമായി പിന്നീടുള്ള ക്ലാസുകൾക്ക് ലോഗിൻ ചെയ്യുകയും ആകാം. സാധാരണ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ തൊണ്ണൂറായിരം മുതല്‍ ഒന്നരലക്ഷം രൂപവരെ ഫീസ് ഈടാക്കുന്നിടത്താണ് മുപ്പതിനായിരത്തിൽ താഴെ മാത്രം ഫീസ് ഈടാക്കി വേദിക് വ്യത്യസ്തമാകുന്നത്. മാത്രമല്ല, ആത്മാർഥതയോടെ പഠിച്ചു മുന്നേറാനുള്ള ആവേശവും കഴിവുമുള്ള മത്സരാർത്ഥികൾക്ക് പരിശീലനം സൗജന്യവും. ഭിന്നശേഷിയുള്ളവർക്ക് ഫീസ് ആനുകൂല്യമുണ്ട്. എസ് സി, എസ് ടി– വിഭാഗത്തിൽപ്പെട്ട മത്സരാർഥികൾക്ക് അൻപത് ശതമാനം സ്കോളർഷിപ്പും ഇരുപതു ശതമാനം സീറ്റ് റിസർവേഷനുമുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, ആരോഗ്യ –പ്രതിരോധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ആശ്രിതരായ മത്സരാർത്ഥികൾ എന്നിവർക്കും ഫീസ് ആനുകൂല്യങ്ങളുണ്ട്.

മെയ്ഡ് ഇൻ ഇന്ത്യ

മിടുക്കരായ ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തേക്ക് ചേക്കേറുന്നത് തടയാനും, എൻആർഐ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ കൂടുതൽ വഴികളൊരുക്കാനുമായാണ് ഇങ്ങനെയൊരു സംരഭത്തിന് ഡോ. ബാബു സെബാസ്റ്റ്യൻ തുടക്കമിട്ടത്. മസ്തിഷ്ക ചോർച്ച തടഞ്ഞ് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ മുൻ എം ജി സർവകലാശാല വൈസ് ചാൻസലറുടെ ലക്ഷ്യം. ഐ ടി അറ്റ് സ്കൂൾ പ്രോജക്ടിന്റെയും പാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മുൻ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ പ്രവൃത്തി സമ്പത്ത് അമൂല്യമാണ്.

‘‘എനിക്കറിയുന്ന പണി നന്നായി ചെയ്യുന്നു. അത്രയേയുള്ളൂ..’’ സരളമായി ഡോ. ബാബു സെബാസ്റ്റ്യൻ പറയുമ്പോൾ, കുട്ടിപ്പട്ടങ്ങളുടെ ചരട് വിശ്വസിച്ചേൽപ്പിക്കാവുന്ന കൈകൾ തെളിഞ്ഞു കാണാം. എം ജി സർവ്വകലാശാലയ്ക്കു പുറമേ കണ്ണൂര്‍ സർവകലാശാലയുടേയും വൈസ് ചാൻസലറായിരുന്നു അദ്ദേഹം. ഓൺലൈൻ പഠനരംഗത്ത് പതിനേഴു വർഷത്താളമായി മിന്നും താരമായി പ്രകാശമേകി. വിക്ടേഴ്സ് ചാനൽ നമുക്കെല്ലാവർക്കും പരിചിതമാണല്ലോ. അതിനു പിന്നിലും ഈ പ്രതിഭയുടെ ചിന്താശക്തിയാണ്.

vedhik-2 ഡോ. ബാബു സെബാസ്റ്റ്യൻ, പ്രൊഫ. എൻ. കെ. ഗോയൽ

ഭാവി മുന്നിൽ കണ്ട് നീങ്ങാം

ഓൺലൈൻ പഠനവും ,ഡിജിറ്റൽ പഠനോപകരണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാണ് കോവിഡ് ദിവസങ്ങൾ കടന്നു പോകുന്നത്. അനിമേഷൻ, ഗ്രാഫിക്സ്, ഹോളോഗ്രാഫ്, വിഎഫ്എക്സ്, റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ് ഇവയുടെയൊക്കെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷാ പഠനം അനായാസവും ആകർഷകവുമാക്കാനുള്ള നവീന ആശയമാണ് വേദിക്കിന്റേത്. പഠനോപകരണങ്ങൾ, ഓൺലൈൻ ക്ലാസ്, മാതൃക ചോദ്യപേപ്പർ, മൂല്യനിർണയം എന്നിവയെല്ലാം പൂർണമായും ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ നിർവഹിക്കുന്ന രാജ്യത്തെ ആദ്യ ഐഎഎസ് പരിശീലന കേന്ദ്രവും ഇതാണ്. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, എന്നിങ്ങനെ ലോകത്തിന്റെ ഏതു ഭാഗത്തും സ്വന്തം വീട്ടിലിരുന്ന് വിദ്യാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാനാകും. യുനെസ്കോ, ബ്രിട്ടീഷ് കൗൺസിൽ എന്നിവയുടെ ഓൺലൈൻ പരിശീലന മാർഗനിർദേശങ്ങൾ പൂർണമായും പിന്തുടർന്നാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പല സ്ഥലങ്ങളിലുള്ള കുട്ടികളെ ഗ്രൂപ്പുകളാക്കി സംഘടിപ്പിക്കുന്ന ഗ്രൂപ് ഡിസ്കഷന് പീക് ലേണിങ് ഗ്രൂപ്പ് എന്നാണ് വിളിപ്പേര്. കൂടാതെ വെർച്വൽ പിറ്റിഎ യും വേദിക്കിന്റെ അഭിമാനങ്ങളാണ്.

vedhik-1 ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ. മുഹമ്മദ് ബഷീർ,

ആത്മവിശ്വാസമേ..ഇതിലേ ഇതിലേ

ട്യൂഷനും മറ്റ് കോ – കരിക്കുലർ ആക്ടിവിറ്റികൾക്കുമുള്ള യാത്രകൾ കുറയുന്നത് ഏറ്റവും സൗകര്യപ്രദമാകുക പെൺകുട്ടികൾക്കാണ്. രാത്രി വൈകി ക്ലാസ് കഴിയുമ്പോൾ, വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ ആളില്ലെന്ന കാരണം കൊണ്ട് പകൽ മാത്രം ക്ലാസുകൾക്ക് പോകുന്ന പെൺകുട്ടികൾ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. ഒരു സ്മാർട്ട് ഫോണോ കംപ്യൂട്ടറോ വീട്ടിലുണ്ടായാൽ, ഓൺലൈൻ ക്ലാസ് ഏതു സമയത്തും അനായാസമാണല്ലോ. യാത്രാപ്രശ്നങ്ങളേക്കാൾ വലിയ വില്ലൻ..ആത്മവിശ്വാസക്കുറവാണ്. സിവിൽ സർവീസോ..അയ്യോ! എനിക്കത്ര കഴിവൊന്നുമില്ലെന്ന് സ്വയം പറഞ്ഞങ്ങ് വിശ്വസിപ്പിക്കും. നമ്മുടെ നാട്ടിൽ നിന്ന് സിവിൽ സർവീസ് ഉന്നത റോങ്കോടെ പാസായവരുടെ ലിസ്റ്റ് പരിശോധിച്ചാൽ മനസ്സിലാക്കാം, അർപ്പണവും കഠിനാധ്വാനവും കൈമുതലാക്കി ഇറങ്ങിത്തിരിച്ചവരാണ് ഭൂരിഭാഗവും.

കൂടുതലും സാധാരണ കുടുംബങ്ങളിൽ ജനിച്ചു വളർന്നവർ. സിവിൽ സർവീസിന്റെ തലപ്പത്ത് , തലക്കനമേറാതെ കസേര വലിച്ചിട്ട് ഇരുന്നവരിൽ നല്ലൊരു പങ്കും സ്ത്രീകളാണ്. ഐ എ എസ് ടോപ്പറായ ഹരിത എസ് കുമാർ, രണ്ടാം റാങ്കുകാരിയായ ഡോ.രേണു രാജ്, മൂന്നാം റാങ്കുകാരി അശ്വതി എസ്, നാലാം റാങ്കുമായി അനുപമ എന്നിവരൊക്കെ ഡോ.ബാബു സെബാസ്റ്റ്യന്റെ ശിക്ഷണം നേടിയിട്ടുള്ളവരാണ്. ഏറ്റവും കൂടുതൽ മലയാളികളെ ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക് കടത്തിവിട്ടതിന്റെ ക്രെഡിറ്റും ഇദ്ദേഹത്തിനു തന്നെ. പഠന രീതികൾ ഡിജിറ്റലാകുന്നതോടെ ഈ രംഗത്ത് പെൺകുട്ടികൾക്കുള്ള സാധ്യതകളും ഇരട്ടിക്കുകയാണ്. സ്ഥിരതയില്ലാത്ത ജോലികളിലേക്ക് ചേക്കേറുന്നതിനേക്കാൾ എത്രയോ നല്ലതാണ്, സമൂഹത്തെ സേവിച്ച് മുൻധാരാ പ്രവർത്തനങ്ങളിൽ സമയം അർപ്പിക്കുന്നത്. ലക്ഷ്യബോധത്തോടെ ചിട്ടയായി തയാറെടുത്താൽ സിവിൽ സർവീസ് ബാലികേറാമലയാകില്ല.

പീക് ലേണിങ് ഗ്രൂപ്പ്

വേദിക്കിലെ പീക് ലേണിങ് ഗ്രൂപ്പ് കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ നല്ല മരുന്നാണ്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളാകും ഒരു ഗ്രൂപ്പിലുണ്ടാകുക. അതു കൊണ്ടു തന്നെ അവനവന് വശമുള്ള മുറി ഇംഗ്ലിഷിലോ മുഴുവൻ ഇംഗ്ലീഷിലോ ചർച്ചകൾ നടക്കും. ഓൺലൈനായി മോഡറേറ്ററും ചർച്ചകൾക്ക് വഴികാട്ടാനുണ്ടാകും. ഇങ്ങനെ അനേകം ഗ്രൂപ്പ് ചർച്ചകൾ കഴിഞ്ഞ് ഇന്റർവ്യൂ അഭിമുഖീകരിക്കുന്ന കുട്ടിക്ക് പല വിഷയങ്ങളെക്കുറിച്ചും അറിവുണ്ടാകും. അറിവുള്ള വിഷയത്തെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസവും വേണ്ടുവോളം ഉണ്ടാകും. അറിവുകൾ ഗ്രൂപ്പുമായി പങ്കു വയ്ക്കാനും ഒരുമിച്ച് പഠിക്കാനും ഇത് കുട്ടികൾക്ക് നല്ലൊരു അടിത്തറ നൽകും.

vedhik-4

അഭിരുചിയറിഞ്ഞ് പഠിക്കൂ

പഠനമാർഗം ആസൂത്രണം ചെയ്യുമ്പോൾ വിദ്യാർത്ഥിയുടെ അഭിരുചിക്കാണ് പ്രാധാന്യം നൽകേണ്ടത്.ഏതു വഴിയിൽ പോകാനാണ് താൽപര്യമെന്ന് കഴിയുന്നത്ര കാലേകൂട്ടി തീരുമാനിക്കുന്നതാണ് നല്ലത്. ഓരോ കുട്ടിയും ഓരോ രത്നങ്ങളാണ്. അവരുടെ ആഭിമുഖ്യം വ്യത്യസ്തമായിരിക്കും. വേദിക് ഐ എ എസ് അക്കാദമിയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് അയ്യായിരം രൂപയിലധികം ചെലവു വരുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സൗജന്യമായി നടത്തി, ശാസ്ത്രീയമായാണ് അവരുടെ ഭാവി പഠന മേഖല നിർദ്ദേശിക്കുന്നത്. അഡ്മിഷനുമായി ബന്ധപ്പെട്ട

കൂടുതൽ വിവരങ്ങൾക്ക്:

VEDHIK IAS ACADEMY

Trans Asia Cyber Park- Phase II Kakkanad,

Cochin, Kerala, 682303.

+91 7356 444 999

info@vedhikiasacademy.org

www.vedhikiasacademy.org