Wednesday 04 December 2024 12:57 PM IST : By സ്വന്തം ലേഖകൻ

റെയിൻ ഷവർ മുതൽ ഹോം തിയറ്റർ വരെ: വീടൊരുക്കാൻ വേണ്ടതെല്ലാം; വനിത വീട് പ്രദർശനം ഡിസംബർ 6 മുതൽ തൃശൂരിൽ...

veedu-exhibition-thrissur-news-cover

പാട്ട് കേൾക്കാനും ബോഡി മസാജിങ് ചെയ്യാനും സൗകര്യമുള്ള റെയിൻ ഷവർ. സിനിമാതിയറ്ററിനോട് കിടപിടിക്കുന്ന ദൃശ്യശബ്ദ മികവിലുള്ള ഹോംതിയറ്റർ. വിരലമർത്തിയാൽ കട്ടിലായി മാറുന്ന സോഫ. ഇവയെല്ലാം ഒന്നിച്ചു കാണാൻ അവസരമൊരുക്കി വനിത വീട് പ്രദർശനം തൃശൂരിൽ ഡിസംബർ ആറിനു തുടങ്ങും. പൂരം മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

വീട് നിർമിക്കാനും ഇന്റീരിയർ അലങ്കരിക്കാനും വേണ്ട ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറിലധികം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് തൃശൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യ പ്രായോജകർ. ഡെൻവു‍‌‍ഡ് സഹപ്രായോജകരും, ‘കോർ’ റിന്യുവബിൾ എനർജി പാർട്ണറുമാണ്.

മഴയും മഞ്ഞും പൊലെ വെള്ളം പൊഴിക്കുന്ന റെയിൻ ഷവറിനൊപ്പം വലുപ്പം കൂടിയ സ്ലാബ് സൈസ് വിട്രിഫൈഡ് ടൈൽ, ആധുനിക അടുക്കളയ്ക്ക് ഇണങ്ങുന്ന ഇലക്ട്രിക് ചിമ്മിനി, സിങ്ക് തുടങ്ങിയവയുടെ പുതിയ മോഡലുകളുമായാണ് ഹിൻഡ്‌വെയർ പ്രദർശനത്തിനെത്തുന്നത്.

veedu-exhibition-thrissur-news-poster

എവിടെയിരുന്നും വീട്ടിലെ ലൈറ്റും ഫാനുമൊക്കെ പ്രവർത്തിപ്പിക്കാവുന്ന ഹോം ഓട്ടമേഷൻ സംവിധാനം ജെം ലൈറ്റ് സ്റ്റാളിൽ നേരിട്ടു കാണാം. സ്വിച്ച്, ഇലക്ട്രിക് ഹീറ്റർ തുടങ്ങിയവയുടെ പുതിയ മോഡലുകളും ഇവിടെയുണ്ട്. വെള്ളം വീണാലും കേടാകാത്തതും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതുമായ സ്റ്റെയിൻലെസ് സ്റ്റീൽ കാബിനറ്റ് ഹെറോൺ കിച്ചൺ സ്റ്റാളിൽ കണ്ടറിയാം.

എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും ഗുണനിലവാരമുള്ള ഫൂഡ് ഗ്രേഡ് എച്ച്ഡിപിഇ മെറ്റീരിയൽ കൊണ്ട് നിർമിച്ചതുമായ വാട്ടർ ടാങ്കുകളുടെ നീണ്ടനിരയുമായാണ് സെൽസർ പോളിമേഴ്സ് പ്രദർശനത്തിനെത്തുന്നത്. ഫർണിച്ചർ, ഫ്ലോറിങ് മെറ്റീരിയൽ, റെഡിമെയ്ഡ് വാതിൽ, റൂഫിങ് തുടങ്ങിയവയുടെയെല്ലാം മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.

ആർക്കിടെക്ചർ വിദ്യാർഥികൾക്ക് മത്സരങ്ങൾ

veedu-exhibition-thrissur-news-banner

വീടിന്റെ പ്ലാൻ തയാറാക്കൽ, അറ്റകുറ്റപ്പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടെങ്കിലും പ്രദർശനത്തിനെത്താം. ആർക്കിടെക്ട് പവലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്കിലെത്തിയാൽ ഐഐഎ തൃശൂർ സെന്ററിലെ വിദഗ്ധരെ നേരിട്ടുകണ്ട് സംശയനിവാരണം വരുത്താം.

ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള ഫെയ്സ് പെയിന്റിങ്, ഫോട്ടോഗ്രഫി, ലൈവ് സ്കെച്ചിങ് മത്സരങ്ങൾ ഏഴിന് രാവിലെ 11 മുതൽ നടക്കും. ഉച്ചക്ക് രണ്ട് മുതൽ ക്ലേ പോട്ടറി പഠനക്കളരി ഉണ്ടായിരിക്കും. പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. കാർപാർക്കിങ് സൗകര്യവും ഫൂഡ് കോർട്ടും ക്രമീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യാനും www.vanitha.in/veeduexhibition എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9895115692 എന്ന വാട്ട്‌സാപ് നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.