Saturday 24 August 2019 05:19 PM IST : By സ്വന്തം ലേഖകൻ

രുചി കുറയാതെ പഴങ്ങളും പച്ചക്കറികളും പുതുമയോടെ സൂക്ഷിക്കാം! ഇതാ ചില ടിപ്സ്

fruits-veg654edfghhhh

ദിവസവും ഉപയോഗം വരുന്ന പഴങ്ങളും പച്ചക്കറികളും കുറച്ചധികം കരുതി വയ്ക്കാതെ തരമില്ല. വാങ്ങിയാൽ മാത്രം പോരല്ലോ, ഫ്രഷ്നെസ് നഷ്ടപ്പെടാതെ ഇവ സൂക്ഷിച്ചു വയ്ക്കുകയും വേണം. അതിനുള്ള ചില പൊടിക്കൈകൾ അറിഞ്ഞോളൂ...

∙ പച്ചമുളക് കഴുകി ഞെട്ടു കളഞ്ഞ് അടപ്പുള്ള പാത്രത്തിലാക്കി, വെജിറ്റബിൾ ട്രേയിൽ സൂക്ഷിക്കാം. ഞെട്ടുകളഞ്ഞു സൂക്ഷിക്കുന്ന പച്ചമുളക് പെട്ടെന്ന് പഴുത്തു പോകില്ല.

∙ തക്കാളിയും  ഉരുളക്കിഴങ്ങും സവാളയും ഫ്രിജിൽ വയ്ക്കേണ്ടതില്ല. അടുക്കളയിലെ ഒഴിഞ്ഞ സ്പേസിൽ പല തട്ടുകളുള്ള റാക്കിൽ ഇവ വയ്ക്കാം. ഒരു തട്ടിൽ ഒന്നിച്ചിടരുത്. രുചി കുറയാൻ ഇതു കാരണമാകും.

∙ മല്ലിയില തണ്ടു വേർപെടുത്തി എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിജിൽ വച്ചാൽ ഏറെ നാൾ ഫ്രഷായിരിക്കും. ഈ പാത്രം ന നഞ്ഞ തുണിയിൽ പൊതിഞ്ഞു വച്ചാൽ ഏറെ നല്ലത്.

∙ മല്ലിയില, റോസ്മേരി പോലുള്ള ഹെർബ്സ് മൈക്രോവേവ് അവ്ന്റെ ഉപയോഗശേഷമുള്ള ചൂടിൽ ഉണക്കിയെടുത്ത് ഫ്രിജിൽ സൂക്ഷിക്കാം.

∙ മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ ഫ്രിജിൽ സൂ ക്ഷിക്കുമ്പോൾ  ഇട്ടു വയ്ക്കുന്ന പാത്രത്തിലോ  കവറിനുള്ളിലോ ടിഷ്യൂ പേപ്പര‍്‍ വയ്ക്കുന്നതും നല്ലതാണ്.

∙ ഏത്തപ്പഴം വേഗം പഴുത്തു പോകാതിരിക്കാൻ, ഓരോന്നാ   യി ഞെടുപ്പോടു കൂടി അടർത്തി, ഞെടുപ്പു വരുന്ന ഭാഗത്ത് ക്ലിങ് ഫിലിമോ അലുമിനിയം ഫോയിലോ ചുറ്റി വച്ചാൽ മതി. സ്മൂത്തിയും ഷേക്കുമൊക്കെ ഉണ്ടാക്കാനാണ് ഏത്തപ്പഴമെങ്കിൽ ഇവ തൊലി നീക്കി രണ്ടായി മുറിച്ച് സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറിൽ വയ്ക്കാം.  

∙ സെലറി, ബ്രോക്ക്‌ലി പോലെ കരുകരുപ്പുള്ള പച്ചക്കറികൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ഫ്രിജിൽ വയ്ക്കാം. ഫ്രഷായിരിക്കും

∙ ഉരുളക്കിഴങ്ങിന്റെ  മുള പൊട്ടാതിരിക്കാൻ ആപ്പിളിനൊപ്പം ഇവ സൂക്ഷിച്ചാൽ മതി. ഇരുട്ടുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് വ യ്ക്കുന്നതും മുള പൊട്ടാതിരിക്കാൻ സഹായിക്കും.

∙ സ്ട്രോബെറി ഫ്രിജിൽ വയ്ക്കും മുൻപ് വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകിയാൽ കൂടുതൽ ദിവസം പുതുമയോടെ ഉ പയോഗിക്കാം.

∙ കാപ്സിക്കം ബ്രൗൺ പേപ്പർ ബാഗിനുള്ളിലാക്കി ഫ്രിജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടാകില്ല.

∙ പച്ചക്കറികളായാലും പഴങ്ങളായാലും സ്റ്റൗവിനരുകിൽ വയ്ക്കരുത്. ചൂടേൽക്കുന്നത് ഇവയുടെ ഫ്രഷ്നെസ് നഷ്ടപ്പെടാൻ ഇടയാക്കും.

Tags:
  • Spotlight