Saturday 29 May 2021 02:23 PM IST : By ശ്യാമ

‘പ്രിയ പെൺകുട്ടികളേ, പാതിവഴിയിൽ കളയരുത് നിങ്ങളുടെ ജീവിതസ്വപ്നം’; വുമൺ ഓഫ് എക്സലൻസ് അവാർഡിലൂടെ ദേശീയ ശ്രദ്ധ നേടിയ വിനീത ഹരിഹരന്‍ പറയുന്നു

_BAP1120

വീടോ ഓഫിസുകളോ മാത്രമുണ്ടാക്കാനല്ല എനിക്കിഷ്ടമെന്നു സിവില്‍ എൻജിനീറിങ് പഠനം കഴിഞ്ഞപ്പോഴേ മനസ്സിലായി. ആളുകളുമായി ഇടപഴകണം, അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നൊക്കെയായിരുന്നു ഉള്ളിൽ. അങ്ങനെയാണ് ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്‌‍ചറിലെ അർബൻ പ്ലാനിങ് ആൻഡ് പോളിസി േകാഴ്സിനു േചരുന്നത്. ഹൃദയം പറഞ്ഞ വഴിക്ക് സഞ്ചരിച്ചു എന്നു പറയാം. ആ സഞ്ചാരമാണ് ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം’’ ഇന്ത്യൻ അചീവ്മെന്റ് ഫോറത്തിന്റെ 2020 ലെ വുമൺ ഓഫ് എക്സലൻസ് അവാർഡ് നേടി േദശീയ ശ്രദ്ധ േനടിയ വിനീത ഹരിഹരന്‍ പറയുന്നു. കൊച്ചി സിറ്റി പ്ലാനിങ്ങിന്റേതടക്കമുള്ള ഒട്ടേറെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള ഈ തൃശ്ശൂര്‍ക്കാരി ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

‘‘െചന്നൈയിലും െകാല്‍ക്കത്തയിലുമായിരുന്നു പ്ലസ് ടു വ രെ പഠനം. പിന്നീടു തൃശ്ശൂരില്‍ എൻജിനീയറിങ് പഠിക്കാന്‍ ചേര്‍ന്നു. ഡിബേറ്റുകളിലും നാടകത്തിലും മറ്റു പഠനേതരപ്രവർത്തനങ്ങളിലും പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് എന്റെ പഴ്സനാലിറ്റിയെക്കുറിച്ച് എനിക്കു ബോധ്യം വന്നത്. ഒരു കാര്യത്തിൽ മാത്രമൊതുങ്ങുന്ന കരിയർ വേണ്ട എന്നു തീരുമാനിച്ചതും അതുകൊണ്ടാണ്.’’ വിനീത ഒാര്‍ക്കുന്നു.

മാറിക്കിട്ടിയ െമന്‍റല്‍ ബ്ലോക്

‘‘എൻജിനീയറിങ് കഴിഞ്ഞു ഡൽഹിയിലെ പഠനം. പിന്നീട്  രണ്ട് വർഷം ചെന്നൈയിൽ ജോലി. അതിനു േശഷം സിംഗപ്പൂരില്‍ മിഡ് കരിയർ കോഴ്സിനു േചര്‍ന്നതാണ് ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. നമുക്കുള്ളിൽ നമ്മൾ പോലും അറിയാതെ കിടക്കുന്ന മെന്റൽ ബ്ലോക്സ് ഉണ്ട്. അതൊക്കെ സിംഗപ്പൂരിലെ ട്രെയ്നിങ് കൊണ്ടു മാറിക്കിട്ടി. ഏതാണ്ട് 80 രാജ്യങ്ങളിൽ നിന്നുള്ളവരാണ് സഹപാഠികള്‍. ഒാരോരുത്തരും അവര വരുടെ രാജ്യം ഒരു പ്രതിസന്ധി എങ്ങനെ നേരിട്ടു എന്നും വിശദീകരിക്കും. അവ നല്‍കുന്ന അനുഭവ സമ്പത്ത് വളരെ വലുതാണ്. പാകിസ്ഥാനിൽ നിന്നും ഈജിപ്തിൽ നിന്നുമൊക്കെയുള്ളവരുെട അനുഭവങ്ങള്‍ േനരിട്ടറിയാന്‍ അങ്ങനെ സാധിച്ചു.

െപാതുജനസേവനം ഒരു നിയോഗം പോലെയായിരുന്നു. എനിക്കിതാണു വേണ്ടതെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്ന പോലെ. അത് കേൾക്കാനും ആ വഴി തിരഞ്ഞെടുക്കാനും കഴിഞ്ഞത് ഭാഗ്യം. കുടുംബവും സ്വാധീനിച്ചിട്ടുണ്ടാകണം.

എന്റെ നാട് ഒറ്റപ്പാലത്താണ്. കൊച്ചിയിലാണ് താമസം. അച്ഛന്‍ ഹരിഹരൻ ഇന്ത്യൻ ഒായിൽ കോർപറേഷനിൽ നിന്നു വിരമിച്ചു. അമ്മ രാധ സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട്. സഹോദരി വീണ ഹരിഹരൻ ജെഎൻയുവിലെ മീഡിയ സ്റ്റഡീസ് പ്രഫസറാണ്. കവി കെ. സച്ചിദാനന്ദൻ എന്റെ അമ്മാവനാണ്. ഞാനും കവിതകള്‍ എ ഴുതും. ‘സൺ ദി സീ ചൈൽഡ്’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. എെന്‍റയുള്ളിലെ കവയത്രിയാണ് ആളുകളെയും അവരുടെ വികാരങ്ങളേയുമൊക്കെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പഠിപ്പിക്കുന്നത്.

ചിത്രരചന, പാട്ട്, ഡാന്‍സ്, യാത്ര എല്ലാം ഇഷ്ടമാണ്. യാത്രകള്‍ക്കിടയിലാണ് കവിതകള്‍ കുത്തിക്കുറിക്കുന്നത്. കൊറോണയ്ക്ക് മുൻപ് ചില തിയറ്റർ ഗ്രൂപ്പുകളുമായി ചേർന്ന് അഭിനയിക്കാനും സമയം കണ്ടെത്തിയിരുന്നു.

കൊച്ചി സിറ്റിയുടെ മാസ്റ്റർ പ്ലാൻ പ്രൊജക്റ്റാണ് ഞാൻ ചെയ്തതിൽ എടുത്ത് പറയാവുന്നത്. അന്നു മേയറായിരുന്ന ദിനേശ് മണി സാറിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവര്‍ത്തനം. യാത്രസംവിധാനം, ജലവിതരണം, ഹൗസിങ് ഒക്കെ ആ പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.

‘സ്ലം ഫ്രീ ഇന്ത്യ’ എന്ന പദ്ധതിയാണ് മറ്റൊന്ന്. 50 നഗരങ്ങളിൽ അതു നടപ്പിലാക്കാൻ സാധിച്ചു. ഡോ. അബ്ദുള്‍കലാമിന്റെ വീക്ഷണത്തിൽ രൂപപ്പെട്ട സംരംഭത്തിെന്‍റ ലക്ഷ്യം, ഗ്രാമങ്ങളിൽ നഗരങ്ങളിലേതു പോലുള്ള സൗകര്യങ്ങൾ കൊണ്ടു വരിക എന്നതായിരുന്നു. അതുവഴി ഗ്രാമങ്ങളിൽ നിന്നു നഗരത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമമാണുണ്ടായത്. പ്ലാനുകൾ ഉണ്ടാക്കുക മാത്രമല്ല അതു നടപ്പിലാക്കാൻ സഹായിക്കുക എന്നതും കൂടിയാണ് എെന്‍റ േജാലി. ഓരോ പദ്ധതിക്കുമുള്ള തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുക എന്നതടക്കമുള്ള ഭാരിച്ച ഉത്തരവാദിത്വവുമുണ്ട്.’’

ഇന്ത്യ ഒരുപാട് കാര്യങ്ങളിൽ ഉന്നതി നേടിയിട്ടുണ്ടെങ്കിലും  ഇനിയും ഒരുപാട് ഇടങ്ങളിൽ മുന്നേറാനുണ്ടെന്ന് വിനീത പറയുന്നു. െപാതുജനാരോഗ്യം, ജലവിതരണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി പല മേഖലകളിലും കാലാനുസൃതമായ മാറ്റങ്ങൾ വരണം. ധാരാളം ജലസ്രോതസ്സുകൾ ഉണ്ടായിട്ടും കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുന്ന അവസ്ഥ ഇന്ത്യയില്‍ പലയിടത്തുമുണ്ട്. അതിനാല്‍ ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന പദ്ധതികൾ കൂടുതൽ വേണം.

‘‘കുറേ നാൾ ജോലി മാത്രമായിട്ടിങ്ങനെ പോയി. അതിനു ശേഷമാണ് പബ്ലിക് സ്പീക്കിങ്ങിലേക്ക് വരുന്നത്.’’ വിനീത പറയുന്നു. ‘‘ഞാൻ ചെയ്യുന്നതെന്താണെന്നും മറ്റും ആളുകളോട് പറയാനുള്ള വഴിയായിരുന്നു അത്. ഒരേ പാതയിലുള്ളവർക്കു പലതും പറഞ്ഞു കൊടുക്കാനും സാധിക്കും.

താഴേത്തട്ടിലുള്ളവര്‍ക്കു േവണ്ടി പ്രവര്‍ത്തിക്കണമെന്നും മോഹമുണ്ട്. അവരുെട ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കണം. ഇത്രയും നാളത്തെ പ്രവൃത്തി പരിചയം അതിനു ഗുണം ചെയ്യുമെന്നു കരുതുന്നു. ആ ലക്ഷ്യം മുൻനിർത്തി സ്വന്തമായി തുടങ്ങിയതാണ് ‘സംഖസ ഫൗണ്ടേഷൻ’. ലോക്‌‌ഡൗണ്‍ കാ ലത്തായിരുന്നു തുടക്കം.

അന്യസംസ്ഥാന തൊഴിലാളികളുെട ഒട്ടേറെ പ്രശ്നങ്ങളും ശ്രദ്ധയില്‍ െപട്ടിരുന്നു. പരിമിതമായ ഇടങ്ങളിലാണ് അവർ താമസിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അറിവുള്ളവരേയും സഹായിക്കാന്‍ മനസ്സുള്ള സർക്കാരിനേയും ഒക്കെ ഒരുമിച്ചു കൊണ്ടുവരാനാണ് എെന്‍റ ശ്രമം. കൂടാതെ പല കോളജുകളിലും മെന്ററാണ്. ടോക് ഷോകളിലും ഭാഗമാകാറുണ്ട്.

വർഷങ്ങൾക്കു ശേഷമാകും നമ്മുെട  പ്രൊജക്റ്റുകൾ വഴി പലര്‍ക്കും ഗുണമുണ്ടായി എന്നറിയുന്നത്. അപ്പോൾ അനുഭവപ്പെടുന്ന വല്ലാത്തൊരു നിറവ് ഉണ്ട്, സന്തോഷം ഉണ്ട്. അതു പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.

പിന്തുടർച്ചക്കാരോട് പറയാനുള്ളത്

‘‘ഏത് മേഖലയിലൂടെയാണെങ്കിലും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ളത് ഒരാളുടെ ഉ ള്ളിൽ നിന്ന് തോന്നേണ്ട കാര്യമാണ്.’’ വിനീത പറയുന്നു. ‘‘ഒരുപാട് ആളുകളിൽ അത് പ്രകടമായി കാണാറുണ്ട്. വേറെ ചിലർക്ക് അവരുടെ ജോലി ചെയ്യാനാണ് ഇഷ്ടം. അതിനപ്പുറമൊന്നും വേണ്ട. രണ്ടും വ്യക്തി സ്വാതന്ത്ര്യം തന്നെ. താൽപര്യമില്ലാത്തവരെ ഒന്നിലേക്കും വലിച്ചിഴയ്ക്കരുതെന്നാണ് എെന്‍റ അഭിപ്രായം.

കോളജുകളിൽ സൈക്കോമെട്രിക് ടെസ്റ്റുകൾ പോലൊക്കെ നടത്തി കുട്ടികളുടെ യഥാർഥ വാസന എന്താണെന്ന് അറിയാൻ ശ്രമിക്കണം. ഏതു വഴി തിര‍ഞ്ഞെടുത്താലും അതിലൊക്കെ ചാലഞ്ചുകളുണ്ട്. ഒന്നും അത്ര എളുപ്പമല്ല, അതിനെ അതിജീവിക്കാൻ നമ്മുടെ ആഗ്രഹങ്ങൾ അത്രയും തീവ്രമായിരിക്കണം.

പെൺകുട്ടികളോട് എടുത്ത് പറയാനുള്ളത് നിങ്ങളുടെ സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കരുതെന്നാണ്. ഒരു സ്ത്രീയാണ് എന്ന തരത്തിൽ ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടില്ല. എനിക്കൊപ്പം ജോലി ചെയ്യുന്നവർക്കൊപ്പമോ അവരെക്കാൾ നന്നായിട്ടോ ചെയ്യാൻ പറ്റുന്ന വ്യക്തിയായിട്ടാണ് കാണാറ്. പക്ഷേ, ആണുങ്ങൾ പലരും പെണ്ണാണ് എന്ന മട്ടിൽ നോക്കും. ഇവർക്ക് ഇതൊക്കെ പറ്റുമോ എന്നാണ് ആ നോട്ടത്തിെന്‍റ അർഥം.

എന്റെ വീട്ടിൽ ഇതേവരെ ‘നീ അടുക്കളയിൽ കയറിയേ പറ്റൂ’ എന്നൊന്നും പറഞ്ഞിട്ടില്ല. അതൊക്കെ എന്റെ വളർച്ചയേയും കാഴ്ചപ്പാടുകളേയും സ്വാധീനിച്ചിട്ടുണ്ട്. ആൺകുട്ടിയേയും പെൺകുട്ടിയേയും ചെറുപ്പം മുതലേ തുല്യരാണെന്നു വേണം പഠിപ്പിക്കാൻ. കേരളത്തിൽ ഒരു പെൺകുട്ടിക്ക് ജോലി കിട്ടി അവൾ എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും ആളുകൾ അവളോട് ഇപ്പോഴും ചോദിക്കുന്ന ചോദ്യങ്ങൾ ‘കല്യാണം കഴിഞ്ഞോ?’ ‘കുട്ടികളായോ?’ എന്നൊക്കെയാണ്. പ്രൈവസി എന്നൊന്നുണ്ട്, അതിനെ ബഹുമാനിക്കണം. ഇക്കാര്യങ്ങളൊക്കെ നമ്മുെടയാളുകള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.’’

Tags:
  • Spotlight
  • Inspirational Story