Wednesday 24 April 2019 12:54 PM IST : By സ്വന്തം ലേഖകൻ

‘തീ തിന്നു കഴിയുന്ന പാവം വീട്ടമ്മ’; തീയുരുളകൾ വിഴുങ്ങിയ ആ ‘ഭയങ്കരിയാര്’? സോഷ്യൽ മീഡിയ തിരയുന്നു

fire

‘തീ തിന്ന് ജീവിക്കുകയോ...എന്ന് പറഞ്ഞാലെന്താ സംഭവം. ഇനി അങ്ങനൊരു പ്രതിഭാസമുണ്ടോ...’

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വെമ്പുന്നവർ, പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നവർ, അത്തരക്കാരുടെ കഷ്ട നഷ്ടങ്ങളെ അടയാളപ്പെടുത്താൻ ആലങ്കാരികമായി എടുത്ത് പ്രയോഗിക്കുന്നതാണ് ഈ ‘തീ തിന്നു ജീവിക്കൽ.’ ഇപ്പറഞ്ഞ മാതിരി  പ്രതിഭാസം യഥാർത്ഥത്തിലുണ്ടോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല.

പക്ഷേ ഇവിടെയിതാ ഒരു വീട്ടമ്മ ആ പ്രയോഗത്തോട് അക്ഷരാർത്ഥത്തിൽ നീതി പുലർത്തിയിരിക്കുകയാണ്. അമ്പരക്കേണ്ട സംഗതി സത്യമാണ്. പാത്രത്തിലുള്ള തീയുരുകളകൾ വിഴുങ്ങി സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയാണ് ഈ ഭയങ്കരി. ഒന്നിനു പുറകേ ഒന്നായി തീയുരുകൾ വിഴുങ്ങുന്ന നമ്മുടെ കഥാനായികയെ കണ്ടാൽ ആരുടേയും നെഞ്ചൊന്ന് പിടയ്ക്കും.

‘നേരമേറെ വൈകിയും ഭർത്താവിനെ കാണാതെ കുടുംബത്തു "തീ" തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ’ എന്ന തമാശരൂപേണയയുള്ള തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. സംഭവം സോഷ്യൽ‌ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ലൈക്കിലേറുകയും ചെയ്തിട്ടുണ്ട്.