Thursday 03 December 2020 12:48 PM IST : By സ്വന്തം ലേഖകൻ

സ്ഥിരബുദ്ധിയുള്ളവർ ആരായിരുന്നാലും ചെയ്യാൻ മടിക്കും, ഇത്ര ലാഘവത്തോടെ പോസ്റ്റ് ചെയ്തത് നന്നായില്ല; കുറി

ayisha-anushka

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലി ഭാര്യ അനുഷ്‌ക ശർമ്മയെ യോഗ ചെയ്യിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗർഭിണിയായ അനുഷ്‌കയെ തല കീഴായി നിർത്തിയിരിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അനുഷ്കയുടെ ഈ ‘ശീർഷാസനത്തോട്’ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി കുറിപ്പ് പങ്കുവയ്ക്കുകയാണ് ആയിഷ ബഷീർ. ഒരേ സമയം അമ്മയും കുഞ്ഞും അപകടത്തിലായേക്കാവുന്ന, അമ്മക്ക് ഒരു പക്ഷേ പാരാപ്ലീജിയ വരെ ബാധിക്കാൻ സാധ്യതയുള്ള ഒരവസ്ഥ. സ്ഥിരബുദ്ധിയുള്ളവർ ആരായിരുന്നാലും ചെയ്യാൻ മടിക്കുന്ന ഒരു ചിത്രം ഇത്ര ലാഘവത്തോടെ പോസ്റ്റ്‌ ചെയ്തത് നന്നായില്ലെന്നും ആയിഷ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഗർഭകാലത്ത് പ്രസവം സുഗമമാക്കുന്നതിന് ഡോക്ടർമാർ പല വ്യായാമങ്ങളും സ്ത്രീകളോട് നിര്ദേശിക്കാറുണ്ട്.

ഇങ്ങനെയുള്ള

യോഗയും ധ്യാനവും എക്സർസൈസുമെല്ലാം അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻ‌തൂക്കം നൽകിയായിരുന്നു പ്രാവർത്തികമാക്കാൻ ഉപദേശിക്കാറുണ്ടായിരുന്നത്.

ഗർഭിണിയായിരിക്കെ തന്നെ വീട്ടിലെ മുഴുവൻ ജോലികളും അങ്ങോട്ടുമിങ്ങോട്ടുമോടി പൂർത്തിയാക്കുന്നതിനിടയിൽ സാധാരണ സ്ത്രീ ജനങ്ങൾ ഇതൊക്കെ ചെയ്യുന്നുണ്ടോ എന്നത് വേറെ ചോദ്യവും കഥയുമാണ് . അവരോട് വല്ലതും ചോദിച്ചാൽ നെല്ല് കുത്തുന്നിടത് നിന്ന് പോയി പെറ്റെണീറ്റ് വന്നെന്ന് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കും.

പക്ഷേ ഇന്ന് കണ്ടൊരു ചിത്രം അത് പങ്ക് വെച്ചിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ്.

നിറവയറോടെ തന്റെ ഭാര്യ ശീർഷാസനം ചെയ്യുന്ന ഫോട്ടോ, ഗർഭകാലത്തും വ്യായാമമൊഴിവാക്കാത്ത തന്റെ ഭാര്യ അനുഷ്കയെ കുറിച്ചുള്ള സന്തോഷം പങ്കു വെച്ചിരിക്കുകയാണ് കോലി.

ചിത്രം ചുമ്മാ കണ്ട് ഇതെന്താപ്പാ എനിക്ക് തല തിരിഞ്ഞതാണോ ഇവന്മാർക്ക് കിളി പോയതാണെന്നോർത് വിട്ടു കളയുന്നോർക്ക് കാര്യമാക്കാനില്ല.

എന്നാൽ അന്ധമായ ആരാധന നിമിത്തം ഈ ചിത്രം അനുകരിക്കാൻ ശ്രമിക്കുന്ന ജനങ്ങളുണ്ടെങ്കിലോ...?

ലോകത്ത് ഒരു ഡോക്ടറും തങ്ങളുടെ ചികിത്സ തേടിയെത്തുന്ന ഗർഭിണികളോട് ഇങ്ങനെയൊന്ന് ആവിശ്യപ്പെടുകയില്ല എന്നുറപ്പ്...

ഒരേ സമയം അമ്മയും കുഞ്ഞും അപകടത്തിലായേക്കാവുന്ന, അമ്മക്ക് ഒരു പക്ഷേ പാരാപ്ലീജിയ വരെ ബാധിക്കാൻ സാധ്യതയുള്ള ഒരവസ്ഥ. സ്ഥിരബുദ്ധിയുള്ളവർ ആരായിരുന്നാലും ചെയ്യാൻ മടിക്കുന്ന ഒരു ചിത്രം ഇത്ര ലാഘവത്തോടെ പോസ്റ്റ്‌ ചെയ്തത് നന്നായില്ല എന്ന് തന്നെയാണ് പറയാനുള്ളത്...

ഏതൊരു മനുഷ്യനും തന്നോടും കുടുംബത്തോടുമുള്ള അതേ കടപ്പാട് സ്വന്തം സമൂഹത്തോടുമുണ്ട്.

അതിനാൽ തന്റെ ചെയ്തികളോരോന്നും തനിക്കും, തന്റെ ചുറ്റുമുള്ളവർക്കും ഏതെങ്കിലും രീതിയിൽ ഉപകരിക്കുന്ന, ഒന്നാക്കി മാറ്റാൻ കഴിവതും ശ്രമിക്കുക എന്നതാണ്.

വ്യത്യസ്തതക്ക് വേണ്ടിയായിരുന്നാലും, അറിവില്ലായ്മ മൂലമായാലും സെലിബ്രിറ്റികള്‍ കാട്ടിക്കൂട്ടുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നവർക്കിതൊരു മുന്നറിയിപ്പാണ്.

പാഠമാണ്.