Monday 07 December 2020 07:23 PM IST : By സ്വന്തം ലേഖകൻ

‘ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം; കോലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു’; കുറിപ്പ്

1606894478852

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലി ഭാര്യ അനുഷ്‌ക ശർമ്മയെ യോഗ ചെയ്യിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗർഭിണിയായ അനുഷ്‌കയെ തല കീഴായി നിർത്തിയിരിക്കുന്ന ചിത്രത്തിന് പോസിറ്റീവും നെഗറ്റീവുമായി നിരവധി പ്രതികരണങ്ങളും  ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം; 

പ്രിയപ്പെട്ട കോലി

ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റു പലരെയും പോലെ, ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്. ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി. ഭാര്യയോട് മാത്രമല്ല കുട്ടിയോടും.

ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാധ്യത. എന്നാലും കോലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.

Tags:
  • Spotlight
  • Social Media Viral