Friday 07 August 2020 03:51 PM IST : By സ്വന്തം ലേഖകൻ

ഡോക്ടർമാരുടെ കൺസർട്ടേഷന്‍ ഇനി വിർച്വൽ ലോകത്ത് ; പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ചികിത്സയ്ക്കായി ‘കാർട്ടൽ’

do

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലെ ഇ–സഞ്ജീവിനി ടെലിമെഡിസിൻ പ്രൊജക്ടിന് ശേഷം, ഒരു കൂട്ടം ഡോക്ടർമാരിതാ പുതിയൊരു ചികിത്സാ രീതിയുമായി എത്തിയിരിക്കുകയാണ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ രോഗികൾക്കു ഡോക്ടർമാരുടെ കൺസേട്ടഷൻ ലഭിക്കാൻ സഹായിക്കുന്ന കേരളത്തിലെ ആദ്യത്തെ വിർച്വൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സജ്ജമാക്കുകയെന്നതാണ് ആശയം. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ വിർച്വൽ ആശുപത്രിയുടെ ട്രയൽ റൺ പൂർത്തിയായിട്ടുണ്ട്.

കോവിഡിന്റെ സാഹചര്യത്തിൽ നേരിട്ട് രോഗനിർണ്ണയം നടത്താനുള്ള ബുദ്ധിമുട്ട് മറികടക്കാനാണീ വിർച്വൽ മാർഗം. വളരെയധികം അപകടകരമായ സാഹചര്യത്തിൽ എത്തുന്ന രോഗികൾക്കു മാത്രമെ ഇപ്പോഴെ അവസ്ഥയിൽ നേരിട്ടുള്ള പരിശോധന സാധ്യമാകൂ. ഈ ചുറ്റുപാടിലും കൺസർട്ടേഷൻ ആവശ്യമുള്ള രോഗികൾക്കും ഒപ്പം ഡോക്ടർമാർക്കും സഹായമാവുകയെന്നതാണ് ഈ ആശയത്തിലൂടെ ശ്രമിക്കുന്നത്.

‘20-ൽ അധികം ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന ഒരു മൊബൈൽ വിർച്യൽ ഹോസ്പിറ്റലാണ് കാർട്ടൽ( www.cartel.net). വിഡിയോ കോൾ വഴി ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന രോഗിക്കുന്നു പരിചരണം നൽകാൻ ഈ വിർച്യൽ ആപ്ലിക്കേഷൻകൊണ്ട് സാധിക്കും. ഓരോ രോഗിക്കും കൺസർട്ടേഷൻ ബുക്ക് ചെയ്യാം. ഈ ബുക്കിങ്ങിന്റെ നോട്ടിഫിക്കേഷൻ ഇ–മെയിൽ വഴിയോ മെസേജ് വഴിയോ രോഗിക്ക് അപ്ഡേറ്റ് ആകും. ഒപ്പം തന്നെ ചികിത്സയുടെ ഓരോ ഘട്ടത്തിലെയും വിവരങ്ങളും, അവരുടെ രോഗാവസ്ഥയുടെ മാറ്റങ്ങളും എല്ലാം മൊബൈൽ ആപ്പിലെ ഗ്രാഫിക്കൽ വ്യൂവിലൂടെ മനസിലാക്കാൻ കഴിയും മാത്രമല്ല പ്രിസ്ക്രിപ്ഷൻ , ലാബ് റിസൽട്ടസ്, ഡോക്യുമെന്റസ് എന്നിവയടക്കം സ്‌റ്റോർ ചെയ്യാംഎന്നതാണ് ആപ്ലിക്കേഷന്റെ മറ്റൊരു സൗകര്യം. ’ കാർട്ടലിന്റെ ഡയറക്ടർ മാത്യൂ ജേക്കബ് പറയുന്നു.

‘മൊബൈൽ ഡൈകോം വ്യൂവർ’ സൗകര്യം ഉള്ളതുകൊണ്ട് , ആപ്ലിക്കേഷനിലൂടെ റേഡിയോളജി ഇമേജുകൾ കാണാൻ സാധിക്കും. രോഗികളുടെ വിവരങ്ങൾ സ്‌റ്റോർ ചെയ്യാൻ ഡോക്ടർമാർക്കും ഡാഷ്ബോർഡുകൾ നൽകിയിട്ടുണ്ട്. ലൈവായി സംസാരിക്കുമ്പോൾ കുറച്ചുകൂടെ തുറന്ന് പറയാൻ രോഗികൾക്ക് സാധിക്കുന്നുണ്ടെന്നാണ് ട്രയൽ റണ്ണിലൂടെ മനസിലാക്കാൻ സാധിച്ചതെന്ന് അധികൃതർ പറയുന്നു.

Tags:
  • Spotlight