Friday 10 July 2020 04:24 PM IST : By സ്വന്തം ലേഖകൻ

ടീച്ചർമാർ ക്ലാസ്സെടുക്കുമ്പോൾ ഒപ്പമുള്ളത് ആനയും മഴയും ബഹിരാകാശവും ; ‘സ്പെഷൽ’ ഓൺലൈൻ ക്ലാസ്സുമായി മലപ്പുറത്തെ മൂർക്കനാട് സ്കൂൾ

online class

ഓൺലൈൻ ക്ലാസുകൾക്കു മുന്നിൽ മടിയൻമാരായിരിക്കുന്ന കുട്ടികളുടെ വിശേഷമായിരുന്നു കുറച്ചു കാലമായി സോഷ്യൽമീഡിയയിൽ നിറയെ. എന്നാൽ മടിപിടിക്കാമെന്ന് വാശിപിടച്ചാലും അത് സമ്മതിക്കാതിരിക്കാനിതാ പുതിയ ടെക്നിക്കുമായി മലപ്പുറത്തെ മൂർക്കനാട് എ.ഇ.മ.എ.യു.പി സ്കൂൾ. ഓൺലൈൻ ക്ലാസുമായി ടീച്ചർമാർ വരുമ്പോൾ അവർക്കൊപ്പം ദൃശങ്ങളിലേക്ക് വരുന്നത് പഠിപ്പിക്കുന്ന വിഷയങ്ങളോടനുബന്ധിച്ച രൂപങ്ങളാണെന്നതാണ് ഇവിടുത്തെ പ്രത്യേകത.

വിർച്വൽ റിയാലിറ്റിയുടെ സാധ്യതകളാണ് സ്കൂളിലെ ഈ പുതിയ പഠന രീതിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ആനയും മഴയും ബഹിരാകാശ ദൃശ്യങ്ങളും സൗരയൂധവുമൊക്കെ കുട്ടികൾക്ക് മുന്നിൽ കൊണ്ടെത്തിച്ചാണ് സ്കൂളിലെ ഓൺലൈൻ ക്ലാസുകൾ മികവുറ്റതാക്കുന്നത്. ഇത്തരത്തിലുള്ള പഠനം ഓൺലൈൻ ക്ലാസുകളെ കൂടുതൽ ആകർഷണീയമാക്കുന്നതിനോടൊപ്പം കൂട്ടികൾക്ക് കൂടുതൽ വിശദമായ പഠനത്തിനും  ക്ലാസുകൾ സഹായിക്കും എന്ന ശുഭപ്രതീക്ഷയിലാണ് അധികൃതർ. സ്കൂളിലെ ശ്യാം എന്ന അദ്ധ്യാപകന്റെ ആശയമാണ് വിർച്വൽ റിയാലിറ്റി ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾക്ക് പിന്നിലുള്ളത്. നടൻ സണ്ണിവെയിന്റെ ഫെയ്സ്ബുക് പേജിലൂടെ വാർത്ത പുറത്ത് വന്നതോടെയാണ് കൂടുതൽ ആളുകൾ സ്കൂളിന്റെ വിശേഷങ്ങളറിഞ്ഞ് തുടങ്ങിയത്.

Tags:
  • Spotlight