Friday 07 January 2022 12:30 PM IST : By സ്വന്തം ലേഖകൻ

പൊലീസുകാരനെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി: വിഡിയോ

vishnu

കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ, പിടികൂടാൻ ശ്രമിച്ച പൊലീസിനെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ വിഷ്ണു അരവിന്ദ്. സ്ഥിരം ക്രിമിനലായ ഇയാള്‍, മോഷണം, പിടിച്ചു പറി തുടങ്ങി 22 കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

രണ്ടു ദിവസം മുമ്പാണ് എളമക്കര എഎസ്ഐ പി.എം. ഗിരീഷ് കുമാറിനെ കുത്തി പരിക്കേൽപിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി അറസ്റ്റു രേഖപ്പെടുത്തിയത്. വിഷ്ണു പൊലീസിനെ കുത്തുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.