Monday 10 January 2022 03:45 PM IST

‘ചതിയിൽ കുരുക്കിയ അജിതാ ബീഗം കുടൽപഴുത്തു മരിച്ചു, ജഡ്ജി ആത്മഹത്യ ചെയ്തു’: വിതുര പെൺകുട്ടിക്ക് കാലം നൽകിയ നീതി

Tency Jacob

Sub Editor

vithura-new-stroy

ഒരിക്കൽ മുറിവേറ്റു വീണുപോയിട്ടും തളരാതെ എണീറ്റു നിന്നവള്‍. പിന്നീടവളുെട കരം പിടിക്കാന്‍ ഒരു പുരുഷനെത്തി. രണ്ടു കുട്ടികളുെട അമ്മയായി. പക്ഷേ, അവളുെട വിേശഷണം മാത്രം മാറിയില്ല, ‘വിതുര െപണ്‍കുട്ടി.’

ഉയിർത്തെഴുന്നേൽപ്പിനു കൂട്ടായ പുരുഷനെ ‘ഇക്കാ’ എന്നു വിളിക്കുമ്പോഴൊക്കെയും അവളുടെ ശബ്ദത്തിൽ സ്നേഹം കിലുങ്ങി. അങ്ങേയറ്റം മുറിവേറ്റവളെ, പീഡിതയായവളെ, വീണ്ടും സ്വപ്നം കലമ്പുന്ന പെൺകുട്ടിയാക്കാൻ അയാളെത്ര സങ്കടക്കടലുകൾ നീന്തിയിട്ടുണ്ടാകണം!

ആ മനുഷ്യന്റെ, ‘വിതുര പെൺകുട്ടി’ യുടെ ഭർത്താവിന്റെ പോരാട്ടം കൂടിയാണ് ഈ പെൺവാണിഭ കേസിന്റെ വിജയം. ആദ്യ തവണ കേസ് തോറ്റതോടു കൂടി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് അവൾ വീടിനുള്ളിലൊളിച്ചിരുന്നു. നടുങ്ങുന്ന ഓർമകൾക്കു പിന്നാലെ അലയാൻ കരുത്തില്ലെന്നു പറ‍ഞ്ഞ് അവൾ കുഞ്ഞുങ്ങളെ മുറുകെ പിടിച്ചു. മുഖ്യപ്രതി അറസ്റ്റിലായപ്പോഴും അവൾ നിശബ്ദയായി. അന്നേരം അയാൾ അവളോടു പറഞ്ഞു. ‘തളരരുത്, നമുക്ക് ഈ കേസ് നടത്തണം. അവൻ ശിക്ഷിക്കപ്പെടണം.’

അടച്ചിട്ട കോടതി മുറിയിലേക്ക് ഒാരോ തവണ അവളെ പ റഞ്ഞയയ്ക്കുമ്പോഴും അയാൾ അവളെ ചേർത്തു പിടിക്കും. ‘പേടിക്കേണ്ട, ഞാൻ ഒപ്പമുണ്ടല്ലോ’ എന്നു പറയും. അവൾ തിരിച്ചു വരുന്നതു വരെ പ്രാർഥനയോടെ കാത്തിരിക്കും. അങ്ങനെയങ്ങനെയാണ് പൊള്ളുന്ന ഹൃദയത്തിനു മേൽ ജലം വ ന്നു വീണു ശാന്തമായത്.

ഞാനും ചൂഷണം നേരിട്ടിട്ടുണ്ട് ’

കെട്ടകാലത്തിന്റെ ഓർമകളിൽ അയാളുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്കു നിറഞ്ഞു വന്നു. സങ്കടത്തിൽ മുങ്ങിയ സ്വന്തം ജീവിത കഥ അയാൾ പതിയെ പറഞ്ഞു തുടങ്ങി.

എന്റെ നാട് തമിഴ്നാട്ടിലെ തക്കലയാണ്. പക്ഷേ, ഓർമ വ യ്ക്കുമ്പോൾ ഞാൻ അച്ഛന്റെ സഹോദരിയുടെ കൂ ടെ തിരുവനന്തപുരത്താണ്.’’ അവളെ ‘മുത്തേ’ എന്നു വിളിച്ചോമനിക്കുന്ന ഇക്ക തന്‍റെ കഥ പറയുകയാണ്. ‘‘വീട്ടിൽ ഇളയമ്മ പറയുന്ന എല്ലാ ജോലികളും ചെയ്താലേ ഭക്ഷണം തരൂ. അതുകഴിഞ്ഞു കപ്പലണ്ടിയും സിഗരറ്റും വിൽക്കാൻ പോണം. ഒരു പായ്ക്കറ്റ് സിഗരറ്റ് വിറ്റാൽ അ‍ഞ്ചു പൈസയാണ് ലാഭം. 50 പൈസ ദിവസവും ലാഭമുണ്ടാക്കി ഇളയമ്മയ്ക്ക് കൊടുക്കണം. ഒരു ദിവസം പൈസ കുറഞ്ഞതിന്റെ പേരിൽ വല്ലാതെ ഉ പദ്രവിച്ചു. അന്നു വീടു വിട്ടിറങ്ങിയോടി.

പൂമാല കൊണ്ടു നടന്നു വിൽക്കുന്ന ജോലിയായിരുന്നു പിന്നെ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പടച്ചോറാണ് അക്കാലത്തെ ഭക്ഷണം. വർഷങ്ങളോളം ഒരു വസ്ത്രം മാത്രമായി ജീവിച്ചിട്ടുണ്ട്. കടത്തിണ്ണയിൽ ചാക്കു വിരിച്ചാണ് കിടപ്പ്. രാത്രിയിലെ ഇരുട്ടിൽ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. എതിർക്കാൻ കരുത്താകുന്നതു വരെ അതു സഹിച്ചു. എന്നാലും മ്ലേച്ഛമായ വഴികളിലൂടെ നടക്കാനനുവദിക്കാതെ ദൈവം എന്നെ കാത്തു.’’ അയാൾ ഒരു നിമിഷം പരമകാരുണികനു നേരെ കണ്ണുകളുയർത്തി.

‘‘ഓരോ തുട്ടും കൂട്ടി വച്ച് ഞാനൊരു ചെരിപ്പുകട തുടങ്ങി.സ്വന്തം കാലിൽ നിൽക്കാറായപ്പോൾ വിവാഹം കഴിച്ചു. നാലു മക്കളും ഉണ്ടായി. പക്ഷേ, ഇണ തുണയായില്ല. എന്റെ പണം മാത്രം മതിയായിരുന്നു അവർക്ക്. ഭാര്യയുമൊത്തു ഹജ്ജിനു പോകാൻ വർഷങ്ങൾക്കു മുൻപേ ഞാൻ ഒരുങ്ങിത്തുടങ്ങിയതാണ്. പക്ഷേ, അവർ എന്റെ കൂടെ വരാൻ തയാറായില്ല. ഹ ജ്ജിനിടയിൽ ഞാൻ അല്ലാഹുവിനോട് ഒന്നേ യാചിച്ചുള്ളൂ. ‘സ്നേഹമില്ലാതെ എനിക്കു ജീവിക്കാൻ പറ്റുന്നില്ലല്ലോ. എനിക്കു സ്നേഹിക്കാനൊരു ഇണയെ തരണേ.’

അങ്ങനെ ദൈവം ഇവളെ എനിക്കു തന്നു. അവരുെട ജീവിതത്തിെല ഇരുണ്ടകാലത്തെക്കുറിച്ചു ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ, വിശ്വസിക്കാമെന്നുറപ്പിച്ച ശേഷം അവര്‍ എന്നോടെല്ലാം പറഞ്ഞു തുടങ്ങി. പലപ്പോഴും ‘സാരമില്ല, പോട്ടെ’ എന്നു പറയാൻ നാക്കിൻ തുമ്പത്തു വരും. പക്ഷേ, ഞാനനുഭവിച്ച ജീവിതമല്ലല്ലോ, അങ്ങനെ നിസ്സാരമായി പറയുന്നതു തെറ്റാണ് എന്നോർക്കുമ്പോൾ അവരുടെ കരച്ചിലടങ്ങുന്നതുവരെ ചേർത്തു പിടിച്ചു കൂട്ടിരിക്കും. ഞങ്ങളുടെ എത്രയോ രാത്രികൾ കണ്ണീരിൽ കുതിർന്നു പോയിട്ടുണ്ട്.

‘എന്നെ കല്യാണം കഴിച്ചതോടു കൂടി ഇക്കയുടെ തെറ്റുകളെല്ലാം പടച്ചോൻ പൊറുത്തു തരുമെന്ന്’ അവൾ പറയും. ഒ ന്നും വേണ്ട, അവർക്കു ഞാനൊരു തുണയാകാൻ, സന്തോഷമാകാൻ കഴിഞ്ഞാൽ മാത്രം മതി എന്നാെണന്‍റെ േമാഹം.

കേസിന്റെ രണ്ടാംഘട്ട വിചാരണ സമയത്തു മൂത്ത കുഞ്ഞുണ്ടായിട്ടു മാസങ്ങളേ ആയിരുന്നുള്ളൂ. ആ കുഞ്ഞിനെയും കൊണ്ടാണ് അന്നു ഞങ്ങൾ കോട്ടയത്ത് കേസിനു വന്നിരുന്നത്. ഒന്നിലും വിശ്വാസമില്ലാത്തതു കൊണ്ടും ആ ഓർമകളിലേക്കു തിരിച്ചു നടക്കാൻ മടിയായതുകൊണ്ടും ആരേയും ഓർമ വരുന്നില്ലെന്നു പറഞ്ഞ് അവൾ വിട്ടു കളഞ്ഞു.’’ അയാൾ അവൾക്കു നേരെ നോട്ടം നീട്ടി.

‘‘ഇന്നെനിക്കതിൽ കുറ്റബോധമുണ്ട്. പക്ഷേ, ആരെ മറന്നാലും ഞാൻ അവനെ, ആ സുരേഷിനെ മറക്കില്ലായിരുന്നു. അവന്റെ ശബ്ദം ഇപ്പോൾ കേൾക്കുമ്പോഴും ഞാൻ നടുങ്ങും.’’

പറഞ്ഞു കഴിഞ്ഞതും നടുക്കം മാറ്റാനെന്നവണ്ണം അവൾ മുഖം അമർത്തി തുടച്ചു കൊണ്ടിരുന്നു. കൈ വിറയ്ക്കുന്നതു കാണാതിരിക്കാൻ ബാഗിലെന്തോ തിരയുന്ന പോലെ ഭാവിച്ചു. വാക്കുകൾക്കിടയിൽ നിശബ്ദത നിറഞ്ഞു.

vithura-girl-514

‘‘അവൻ പൊലീസ് കസ്റ്റഡിയിലായെങ്കിലും അവന്റെ ആ ളുകൾ പുറത്തുണ്ട്. അവർ വന്നു കേസിൽ നിന്നു പിന്മാറാൻ എന്തു വേണമെങ്കിലും ചെയ്യാമെന്നു സംസാരിച്ചു കഴിഞ്ഞു. ‘ഇല്ല, അതവർ അനുഭവിച്ചതാണ്. അതിനു വിലപേശാൻ ഞാ ൻ തയാറല്ല.’ എന്നു ഞാന്‍ മറുപടി െകാടുത്തു.’’

ചെറിയൊരു ചെരുപ്പുകട നടത്തിയാണ് അയാൾ ജീവിതത്തെ കൊണ്ടുപോകുന്നത്. ഈയടുത്താണ് ആദ്യ വിവാഹത്തിലെ രണ്ടു പെൺമക്കളുടെ വിവാഹം നടത്തിക്കൊടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പണത്തേക്കാൾ മീതെയാണ് മനുഷ്യൻ എന്നു വിശ്വസിക്കുന്ന ഒരാൾ.

അയാളും അവളും ചിരിക്കുമ്പോൾ

‘എനിക്കു ജന്നിയുടെ അസുഖമുണ്ടായിരുന്നു. കൂടാതെ പ്രഷറും ഷുഗറും. ഇതെല്ലാമറിയുന്ന പള്ളിക്കാരാണ് ഇങ്ങനെയൊരു െപണ്‍കുട്ടിയെക്കുറിച്ചും വിവാഹാലോചനയുടെ കാര്യവും പറയുന്നത്. സുഗതകുമാരി ടീച്ചറോട് അടുപ്പമുള്ളവരായിരുന്നു അവർ.’ അദ്ദേഹം ഒാര്‍മകളിലേക്കു മടങ്ങി.

എന്റെ കൂട്ടുകാരൻ പറഞ്ഞു ‘നീ ആദ്യം പെൺകുട്ടിയെ കാണൂ.’ രണ്ടായിരത്തി പതിനൊന്നിലെ വനിതാദിന ചടങ്ങിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. ‘സുഗതകുമാരി ടീച്ചർക്ക് പൂ കൊടുക്കുന്ന കുട്ടിയാണ്, ശ്രദ്ധിക്കണം’ എന്നു നേര ത്തെ പറഞ്ഞു തന്നിരുന്നു. നോക്കുമ്പോൾ, ശരീരമാകെ ഉ ടുപ്പു കൊണ്ടു മൂടിയ ഒരു പെൺകുട്ടി. കയ്യിൽ രണ്ടു ചുവ ന്ന റോസാപ്പൂ പിടിച്ചിട്ടുണ്ട്. കണ്ണുകൾ മാത്രം പുറത്തു കാ ണാം. അവ ഭയത്തിന്റെ കയങ്ങളായി തോന്നി. ആ നിമിഷം എന്റെ മനസ്സിൽ സ്നേഹത്തിന്റെ ഉറവ പൊട്ടി. പത്തൊൻപതാം ദിവസം വിവാഹം കഴിഞ്ഞു. ’’

അയാളും അവളും ചിരിച്ചു. മുഖത്തു മിന്നിമാഞ്ഞു േപാ യ നാണത്തിെനാടുവില്‍ അവള്‍ പറഞ്ഞു, ‘‘വഴക്കിനു ശേഷമുള്ള ഇക്കയുടെ സ്നേഹം എനിക്കു പെരുത്തിഷ്ടമാണ്. അതിനു വേണ്ടി തന്നെ ഞാൻ വഴക്കുണ്ടാക്കാറുണ്ട്.’’

‘‘തുടക്കത്തിലൊന്നും എന്നോടു യോജിച്ചു വന്നിരുന്നില്ല. പുറത്തിറങ്ങുമ്പോൾ അരികിലൂടെ ഒരു വാഹനം പതിയെ പോയാൽ പോലും പേടിച്ചു വിറയ്ക്കും.

മുറിവേറ്റ പക്ഷിക്കു‍ഞ്ഞിനെ പോലെ നെ‍ഞ്ചോടു ചേർത്തു പിടിച്ചു പതിയെ മാറ്റിയെടുത്തു കൊണ്ടു വന്നു. എങ്കിലും ഇപ്പോഴും ബാക്കിയുണ്ട്, ഭയവും പേരറിയാ സങ്കടവുമെല്ലാം...’’

അവൾക്കത് പറയാതെ വയ്യായിരുന്നു

എന്നെയും മുറിവേൽപിച്ചേക്കും എന്നുറപ്പുണ്ടായിരുന്നതു കൊണ്ട് ഇരുണ്ട ഓർമകളിലേക്ക് അവളെ വലിച്ചിടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എങ്കിലും അവള്‍ പറഞ്ഞു തുടങ്ങി. യഥാർഥത്തില്‍ എന്താണു സംഭവിച്ചതെന്നു പറയാൻ അവള്‍ക്കു മാത്രമല്ലേ കഴിയൂ.

മദ്യപിക്കുന്ന ഒരാളായിരുന്നു വാപ്പ. ബുദ്ധിമുട്ടുകൾ കൊണ്ടു ബന്ധു വീടുകളിലാണ് നിന്നിരുന്നത്. ഇടയ്ക്ക് തൊ ട്ടടുത്തുള്ള ബന്ധു അജിതാബീഗത്തിന്റെ വീട്ടിൽ പോകും. ‘നിന്നെ ഞാൻ ഏതെങ്കിലും വീട്ടിൽ വേലയ്ക്കു കൊണ്ടാക്കട്ടെ?’ എന്നവര്‍ ചോദിക്കും. ‘വേണ്ട, വാപ്പ സമ്മതിക്കില്ല.’ ഞാന്‍ പറയും.

അവരുെട അത്ത മരിച്ച സമയമായിരുന്നു അത്. മൂന്നാം ദിവസം ഞാൻ വെറുതേ അവരുടെ വീട്ടിൽ പോയതാണ്. ആ അവസരം അവർ മുതലാക്കി. എന്തോ കുടിക്കാൻ തന്നു. ഞാ ൻ ബോധരഹിതയായി. അവരെന്നെ അവരുടെ ഉമ്മ മറയ്ക്കിരിക്കൽ ചടങ്ങിനിരിക്കുന്ന മുറിയിലെ കട്ടിലിന്നടിയിൽ വലിച്ചിട്ടു. എന്റെ അവസാന കാഴ്ചയിലുള്ള മുഖം ആ ഉമ്മയുടേതായിരുന്നു. വീട്ടുകാരും നാട്ടുകാരും എന്നെ തിരഞ്ഞു നടന്നു. മരണവീടായതു കൊണ്ട് ഇവിടെ മാത്രം ആരും കയറി പരിശോധിച്ചില്ല. എന്റെ സഹോദരൻ വന്നു ചോദിച്ചെങ്കിലും അജിത കണ്ടില്ലെന്നു മറുപടി പറഞ്ഞു. ഞാൻ ഉണരുമ്പോഴൊക്കെ വീണ്ടും മയക്കികിടത്തി. പിറ്റേന്നു രാത്രി അബോധാവസ്ഥയിലായിരുന്ന എന്നെ വലിച്ചിഴച്ചാണ് സുരേഷിന്റെ കാറിൽ കയറ്റി പറഞ്ഞുവിട്ടത്.

പിന്നെ, പീഡനത്തിന്റെ ഒൻപതു മാസങ്ങൾ. വന്നുപോയവരോടെല്ലാം കാലിൽ വീണു ഞാന്‍ കെഞ്ചി. രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം ശക്തമായി മർദിച്ചു.‘നിലവിളിക്കാമായിരുന്നില്ലേ, ഒാടി രക്ഷപെടാമായിരുന്നില്ലേ’ എന്നൊക്കെ ചോദിക്കുന്നവരുള്ള നാടാണ് ഇത്. രക്ഷപ്പെടാൻ പഴുതു കിട്ടിയാൽ പോലും അനങ്ങാനാകാത്ത വിധത്തിൽ നിസ്സഹായായി മാറിയിരുന്നു ഞാന്‍. അതിനുള്ള മരുന്നും തന്നു െകാണ്ടിരുന്നു.

‘എനിക്കു ജന്നിയുടെ അസുഖമുണ്ടായിരുന്നു. കൂടാതെ പ്രഷറും ഷുഗറും. ഇതെല്ലാമറിയുന്ന പള്ളിക്കാരാണ് ഇങ്ങനെയൊരു െപണ്‍കുട്ടിയെക്കുറിച്ചും വിവാഹാലോചനയുടെ കാര്യവും പറയുന്നത്. സുഗതകുമാരി ടീച്ചറോട് അടുപ്പമുള്ളവരായിരുന്നു അവർ.’ അദ്ദേഹം ഒാര്‍മകളിലേക്കു മടങ്ങി.

എന്റെ കൂട്ടുകാരൻ പറഞ്ഞു ‘നീ ആദ്യം പെൺകുട്ടിയെ കാണൂ.’ രണ്ടായിരത്തി പതിനൊന്നിലെ വനിതാദിന ചടങ്ങിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. ‘സുഗതകുമാരി ടീച്ചർക്ക് പൂ കൊടുക്കുന്ന കുട്ടിയാണ്, ശ്രദ്ധിക്കണം’ എന്നു നേര ത്തെ പറഞ്ഞു തന്നിരുന്നു. നോക്കുമ്പോൾ, ശരീരമാകെ ഉ ടുപ്പു കൊണ്ടു മൂടിയ ഒരു പെൺകുട്ടി. കയ്യിൽ രണ്ടു ചുവ ന്ന റോസാപ്പൂ പിടിച്ചിട്ടുണ്ട്. കണ്ണുകൾ മാത്രം പുറത്തു കാ ണാം. അവ ഭയത്തിന്റെ കയങ്ങളായി തോന്നി. ആ നിമിഷം എന്റെ മനസ്സിൽ സ്നേഹത്തിന്റെ ഉറവ പൊട്ടി. പത്തൊൻപതാം ദിവസം വിവാഹം കഴിഞ്ഞു. ’’

vanitha-vithura-girl

അയാളും അവളും ചിരിക്കുമ്പോൾ

അയാളും അവളും ചിരിച്ചു. മുഖത്തു മിന്നിമാഞ്ഞു േപാ യ നാണത്തിെനാടുവില്‍ അവള്‍ പറഞ്ഞു, ‘‘വഴക്കിനു ശേഷമുള്ള ഇക്കയുടെ സ്നേഹം എനിക്കു പെരുത്തിഷ്ടമാണ്. അതിനു വേണ്ടി തന്നെ ഞാൻ വഴക്കുണ്ടാക്കാറുണ്ട്.’’

‘‘തുടക്കത്തിലൊന്നും എന്നോടു യോജിച്ചു വന്നിരുന്നില്ല. പുറത്തിറങ്ങുമ്പോൾ അരികിലൂടെ ഒരു വാഹനം പതിയെ പോയാൽ പോലും പേടിച്ചു വിറയ്ക്കും.

മുറിവേറ്റ പക്ഷിക്കു‍ഞ്ഞിനെ പോലെ നെ‍ഞ്ചോടു ചേർത്തു പിടിച്ചു പതിയെ മാറ്റിയെടുത്തു കൊണ്ടു വന്നു. എങ്കിലും ഇപ്പോഴും ബാക്കിയുണ്ട്, ഭയവും പേരറിയാ സങ്കടവുമെല്ലാം...’’

സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ

എറണാകുളം കടവന്ത്രയിലെ വീട്ടിൽ വച്ചാണ് പൊലീസ് കാണുന്നത്. അന്നാട്ടിലെ മറ്റൊരു പെൺവാണിഭ സംഘവുമായുള്ള വഴക്കിനിടയിൽ ‘ഒരു പെൺകുട്ടി’ വീടിനുള്ളിലുണ്ടെന്നറിഞ്ഞു നാട്ടുകാരാണ് പൊലീസിലറിയിക്കുന്നത്. അവിടെ എസ്ഐ ആയിരുന്ന ലക്ഷ്മിക്കുട്ടിയമ്മയാണ് വാതിൽ ചവിട്ടിപ്പൊളിച്ച് എന്നെ രക്ഷപ്പെടുത്തുന്നത്. അവർ മുന്നിലെത്തുമ്പോഴും രക്ഷപ്പെടാനുള്ള ഒരു തിടുക്കവുമില്ലാതെ, എന്തോ ചിന്തിച്ചു വെറുതേയിരിക്കുകയായിരുന്നു ഞാന്‍. ഒരിക്കലും അ തു ജീവിതത്തെ കുറിച്ചായിരിക്കില്ല, തീർച്ച.

എന്തെങ്കിലും പറഞ്ഞാൽ പൊലീസ് മൊട്ടുസൂചി െകാണ്ടു കുത്തുമെന്നായിരുന്നു പറ‍ഞ്ഞു പേടിപ്പിച്ചിരുന്നത്. പിന്നെ, വേദന ഭയന്നു ഞാൻ സംസാരിക്കാനും മറന്നു പോയിരുന്നു. എന്നെ ജയിലിലേക്കു െകാണ്ടുേപായി. താഴിട്ട മുറികളുെട ചുവരുകള്‍ മാത്രമാണ് മാസങ്ങളായി ഞാന്‍ കണ്ടിരുന്നത്. അതിനുള്ളിലേക്ക് കാമഭ്രാന്തോടെ എന്നെ തേടി വരുന്നവരും. യഥാർഥ ജയില്‍ കണ്ടപ്പോൾ അതു കുറേ ആളുകൾ താമസിക്കുന്ന വീടായാണ് തോന്നിയത്.

പൊലീസ് ഒരുപാടു ശ്രമിച്ച േശഷമാണ് ഞാൻ വീട്ടുകാരെക്കുറിച്ചു പറയുന്നത്. വിവരമറിഞ്ഞ് ഓടിയെത്തിയ വാപ്പയെ കണ്ട് ‘എന്നെ ഉപദ്രവിക്കരുതേ...’ എന്നു വിളിച്ചുകൂവിക്കൊണ്ട് കുതറിയോടി. എന്റെ മുന്‍പിലെത്തിയിരുന്ന ആണ്‍രൂപമുള്ള എല്ലാവരേയും ഞാന്‍ േപടിച്ചു.

അന്നത്തെ പൊലീസ് കമ്മീഷനറായിരുന്ന സെൻകുമാർ സാറിനോടു ലക്ഷ്മിക്കുട്ടിയമ്മ വിവരങ്ങള്‍ പറഞ്ഞു. അദ്ദേഹം എന്നെ അഡ്വ.സുബ്ബലക്ഷ്മി മാഡത്തെ ഏൽപിച്ചു. ആദ്യം കണ്ടപ്പോൾ തന്നെ ചേർത്തു പിടിച്ച ആ കൈകൾ 24 വർഷത്തിനു ശേഷവും ഊർന്നു പോയിട്ടില്ല. മനുഷ്യർ എന്നു വിളിക്കാവുന്ന ആളുകളെ ഞാൻ വീണ്ടും ‍കണ്ടുമുട്ടി. എസ്‌പി നടേശൻ സാർ, പീറ്റർ ബാബു സാർ, ഭദ്ര മാഡം ഇവരൊക്കെ എന്റെയൊപ്പം നിന്നു. ഇനി ആരും ഉപദ്രവിക്കില്ലെന്ന ഉറപ്പ് എന്നിൽ വേരൂന്നാൻ അവരെടുത്ത ശ്രമങ്ങൾ ചെറുതല്ല.

അക്കാലത്തും നിരന്തരമായി വധഭീഷണികൾ ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ ജനാലയ്ക്കരികെ നിൽക്കുമ്പോൾ പുറത്തുനിന്നൊരാൾ കത്തി വീശിയെറിഞ്ഞു. പലയിടങ്ങളിൽ മാറിമാറി താമസിച്ചിട്ടും രക്ഷയുണ്ടായില്ല. അങ്ങനെയാണ് തിരുവനന്തപുരത്തു സുഗതകുമാരി ടീച്ചറുടെ അടുത്തെത്തുന്നത്. എന്റെ നിഴലു പോലും ടീച്ചർ ആരേയും കാണിച്ചിട്ടില്ല. വനിതാ പൊലീസും കുറേക്കാലം എന്നോടൊപ്പമുണ്ടായിരുന്നു.

ടീച്ചറാണ് എന്നെ വിവാഹത്തിനു നിർബന്ധിക്കുന്നത്. ‘നിനക്കൊരു ജീവിതം വേണ്ടെങ്കിൽ വേണ്ട, പക്ഷേ, നിന്റെ ജീവിതം മറ്റൊരാൾക്ക് ഉപകാരമായെങ്കിലോ.’ അങ്ങനെ ഇക്കയുടെ കാര്യമറിഞ്ഞു സമ്മതം മൂളി. എന്നേക്കാളും എനിക്കു നീതി കിട്ടണമെന്നു ഇക്കയാണു തീരുമാനിച്ചുറപ്പിച്ചത്.

സൂചി കുത്തുന്ന വേദന പോലും എന്റെ മക്കൾക്കു നേരെ വരരുതെന്നു കരുതിയാണ് ഞാൻ എല്ലാത്തിൽ നിന്നും ഒതുങ്ങി നിൽക്കുന്നത്. ഞാൻ പീഡിപ്പിക്കപ്പെട്ടതു മൂലം കുറേ കുട്ടികളെങ്കിലും സുരേഷിന്റെ കയ്യിൽ നിന്നു രക്ഷപെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. സുരേഷ് അനാഥാലയം നടത്തുന്നുവെന്നു കേട്ടു ഞാൻ ഞെട്ടിപ്പോയി. അത് എന്തായാലും അന്വേഷിക്കണം.

എന്നെപ്പോലുള്ളവർക്ക് ജീവിതം ഉണ്ടാകുന്നതു തന്നെ അ ദ്ഭുതം. മക്കളുണ്ടാകുന്നത് അതിലും അദ്ഭുതം. അവർ ചവിട്ടിയൊടിച്ചിട്ട നട്ടെല്ല് രണ്ടു മക്കളെ പ്രസവിക്കാൻ ഉതകിയല്ലോ. വാടകവീടുവിട്ട് സുരക്ഷിതമായ ഒരു വീട്ടിലേക്കു താമസം മാറണം. എന്റെ ഉപ്പയും ഉമ്മയും ഞങ്ങളുടെ ഒപ്പമാണ്. അവരും കുറേ അനുഭവിച്ചു. നാട്ടുകാരുടെ കളിയാക്കലുകൾ സഹിക്കാതെ വീടു വിട്ടു പോരേണ്ടി വന്നു.

മക്കളെ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. കുട്ടികളൊന്നു വൈകിയാൽ അതിരുവിട്ട് പരിഭ്രമിക്കുന്ന, കുട്ടികളുടെ ഉടുപ്പൂരി ദിവസവും പരിശോധിക്കുന്ന ഒരു അമ്മയാണ് ഞാൻ. എത്രയായാലും ആ ഭയമെന്നിൽ നിന്നു കെട്ടടങ്ങില്ല. ഉമ്മയുടെ കുട്ടിക്കാലം എങ്ങനെയായിരുന്നുവെന്നു മക്കളെപ്പോഴും ചോദിക്കും. ഞാൻ പറയും ‘നിറയെ കാടും തോടും ഉള്ള ഒരു നാട്ടിലായിരുന്നു ഉമ്മച്ചി വളർന്നത്. ഒരു പെറ്റിക്കോട്ടിട്ട് വയലിലൊക്കെ ചാടിമറി‍ഞ്ഞു നടക്കും. കാട്ടിൽ കയറി ചക്കയും മാങ്ങയും തിന്നു വിശപ്പു മാറ്റും. മഴ വരുമ്പോൾ മുറ്റത്തു ഇറങ്ങി നിന്നു കളിക്കും.

മക്കൾ കൊതി പിടിച്ചു േകട്ടിരിക്കും. 16 വയസ്സു വരെയുള്ള കാലം കഴിഞ്ഞ് ഇനിയും പറയെന്നു പറഞ്ഞ് അവര്‍ വാശി പിടിക്കുമ്പോള്‍ കണ്ണീര്‍ നനവോെട തുടരും, ‘പിന്നെ, ഉമ്മായ്ക്ക് ഒരു വല്യ അസുഖം വന്നു. കുറേ നാൾ കിടപ്പിലായി. കുറേ നല്ല മനുഷ്യർ വന്നു കൂട്ടിക്കൊണ്ടുപോയി ചികിത്സിച്ചു. പിന്നീടു വാപ്പ വന്നു കല്യാണം കഴിച്ചു. നിങ്ങളും ഉണ്ടായി. ഇപ്പോ െപരുത്ത് സന്തോഷാണ് ഉമ്മയ്ക്ക്...’

സത്യത്തിന്റെ വെളിച്ചം

‘‘ഇവരുടെ മേൽ സത്യത്തിന്റെ വെളിച്ചമുണ്ട്. അതുെകാണ്ടു തന്നെ അല്ലാഹു അവരുടെ കൂടെത്തന്നെയുണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.’ അവളെ അരികിലേക്കു ചേര്‍ത്തിരുത്തി അയാൾ പറഞ്ഞു.

കേസിൽ നിന്നു പലതരത്തില്‍ രക്ഷപെട്ടവരുെടയെല്ലാം ഇപ്പോഴത്തെ ജീവിതം തന്നെ അതിനു തെളിവല്ലേ. അവരെ ആദ്യം ചതിയില്‍ കുരുക്കിയ അജിതാബീഗം ആ സിഡു കുടിച്ചു കുടൽ പഴുത്താണ് മരിച്ചത്. വിധി നടപ്പിലാക്കിയ ജഡ്ജി ആത്മഹത്യ ചെയ്തു. ചിലർക്ക് കാൻസർ ബാധിച്ചു. മറ്റുചിലര്‍ അപകടങ്ങളില്‍ െപട്ട് കിടപ്പിലായി. നാടുവിട്ടവരും ജീവിതം അവസാനിപ്പിച്ചവരും ഉണ്ട്. പലരുടെയും വിവാഹജീവിതം താറുമാറിലായി. ദൈവവിധിയിൽ നിന്നു രക്ഷപ്പെടാൻ ആർക്കും പറ്റില്ലല്ലോ.’’