Tuesday 16 July 2019 10:42 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാൻ’; മുഖത്തടിച്ച പോലെ ആ വാക്കുകൾ; തകർന്നു പോയ നിമിഷം; കുറിപ്പ്

gnpc

യഥാർത്ഥ സൗന്ദര്യം കുടികൊള്ളുന്നത് അംഗലാവണ്യങ്ങളിലാണെന്ന ചിന്താഗതിയിൽ നിന്നും പലർക്കും ഇതു വരേയും വണ്ടി കിട്ടിയിട്ടില്ല. നിറമൊന്ന് കുറഞ്ഞാൽ, ശരീരത്തിന് എന്തെങ്കിലും വൈകല്യം ഉളളവരെ കണ്ടാൽ ഓരത്തേക്ക് മാറ്റി നിർത്തുന്ന ചിന്താഗതിയുള്ളവരെ ആവോളം കാണാനുണ്ട് നമുക്ക് ചുറ്റും. എന്നാൽ കുത്തുവാക്കുകൾ മറ്റൊരാളിൽ ഏൽപ്പിക്കുന്ന വേദനയുടെ ആഴം വാക്കുകൾക്കും അപ്പുറമാണ്.

ശരീരത്തിൽ വെള്ളപ്പാണ്ട് പിടിപ്പെട്ടതിന്റെ പേരിൽ ചുറ്റുമുള്ളവരിൽ നിന്നും കുത്തുവാക്കുകൾ ഏൽക്കേണ്ടി വന്ന യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയുടെ കണ്ണുനിറയ്ക്കുന്നത്. വീട്ടുകാരുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കൊനൊരുങ്ങിയപ്പോൾ ‘നിങ്ങൾക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാൻ’ എന്ന് ചോദിച്ച അനുഭവം വേദനയിലെ പല അധ്യായങ്ങളിൽ ഒന്നായി അദ്ദേഹത്തിന് മുന്നിലുണ്ട്. തന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തിയ വെള്ളപ്പാണ്ടെന്ന രോഗം മാറാൻ എന്തെങ്കിലും വഴി ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് അദ്ദേഹം തന്റെ വേദന പങ്കുവച്ചത്. പേര് വെളിപ്പെടുത്താതെ ‘ജീവിക്കാൻ കൊതിയുള്ള ഒരാൾ’ എന്ന ഫെയ്സ്ബുക്ക് ഐഡിയിൽ നിന്നുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഹലോ GNPC സുഹൃത്തക്കളെ എന്നെ ഗ്രുപ്പിൽ ഉൾപെടുത്തിയതിനു ഇതിന്റെ ചുമതല ഉള്ളവർക്ക് നന്ദി രേഖ പെടുത്തുന്നു ഈ ഗ്രുപ്പിനേക്കാൾ വലിയ ഒരു ഗ്രൂപ്പും ഇല്ല എന്ന് അറിയാം ,,എന്റെ കാര്യത്തിലേക്ക് വരാം, 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് ഞാൻ, മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല ,എന്റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ് ,ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നു ,ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല ,കുറേ മരുന്നുകൾ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല ചികിൽസിച്ച് ചികിൽസിച്ച് കടക്കാരൻ ആയി ഞാൻ ,കല്യാണ കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു അന്ന് ആ പെൺകുട്ടി ചോദിച്ചു നിങ്ങൾക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാൻ എന്ന് ,അതോടെ കുടി വിവാഹം എന്ന സ്വപ്നം നിലച്ചു ,ജീവിതത്തിൽ ഒറ്റ പെട്ട ഒരാൾ ആണ് ഞാൻ ,ഈ രോഗം ആർക്കും പകരില്ല 'ഇനി കൂടത്തില്ല എന്ന് ഉറപ്പ് Dr പറഞ്ഞു ,, ഇന്റർവ്യനു ചെന്നാലും കൈയുടെ പ്രശ്നം കൊണ്ട് അവര് പിന്നെ അറിയിക്കാം എന്നു പറയും ,, ഈ ഗ്രൂപ്പിൽ എനിക്ക് ഒരു ആശ്വാസം കിട്ടാൻ വേണ്ടിയാ പറയുന്നത,,,, ഈ രോഗം മാറാൻ എന്തെലും വഴി ഉണ്ടോ ' എന്തെങ്കിലും കളർ ചെയ്യാനോ മറ്റോ വഴി ഉണ്ടോ ,, എന്തെങ്കിലും മറുപടി തരണം പ്ലീസ്
pls my post aproove sir??pls

Tags:
  • Social Media Viral