Saturday 07 December 2019 03:12 PM IST : By സ്വന്തം ലേഖകൻ

തെലങ്കാന ഇഫക്റ്റ് കേരളത്തിലും; വാളയാർ കേസിലെ പ്രതിക്ക് അജ്ഞാതന്റെ മർദ്ദനം! വൈറലായി ചിത്രം

telengana

രാജ്യം നടുങ്ങിയ ഹൈദരാബാദ് പീഡനക്കേസിൽ നീതി നടപ്പിലായെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുമ്പോഴും കൂടുതൽ പേരും വൈകാരികമായാണ് പ്രതികരിക്കുന്നത്. പ്രതികൾക്ക് അർഹിച്ച ശിക്ഷ പൊലീസ് നടപ്പാക്കിയെന്ന് ഏവരും പറയുന്നുയ

കൊണ്ടുപിടിച്ച ചർച്ചകളും നീതിക്കു വീണ്ടിയുള്ള മുറവിളികളും വാർത്തകളിൽ നിറയുമ്പോൾ ഉന്നാവ്, ഡൽഹി പീഡന കേസ് പ്രതികൾക്ക് കാലം കാത്തുവച്ചിരിക്കുന്ന വിധിയെന്താകും എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. കേരളത്തിലേക്കു വരുമ്പോൾ സൗമ്യയും, വാളയാർ പീ‍ഡനവും നമുക്ക് മുന്നിൽ നീതി തേടുന്ന ഉദാഹരണങ്ങളായി കൺമുന്നിലുണ്ട്.

ഹൈദരാബാദ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പീഡനക്കേസ് പ്രതികൾക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുമ്പോൾ ഞെട്ടിപ്പിക്കുന്നൊരു സംഭവം നടന്നിരിക്കുകയാണ്. വാളയാർ പീഡന കേസിലെ കുറ്റാരോപിതന്‍ അജ്ഞാതന്റെ മർദ്ദനമേറ്റ് വഴിയിൽ കിടക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ദേഹമാസകലം പരുക്കേറ്റ് വഴിയിൽ കിടക്കുന്ന ചിത്രം അതിവേഗം സോഷ്യൽ മീഡിയ ഏറ്റുപിടിക്കുകയും ചെയ്തു. കോടതി വെറുതെ വിട്ട പ്രതി കുട്ടി മധു എന്നറിയപ്പെടുന്ന മധുവിനെ ആണ് മർദിച്ചത്. കേസിലെ നാലാംപ്രതിയായ മധുവിനെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയമസംഹിതകളിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോൾ പൊതുജനം ഇവ്വിധം പ്രതികരിക്കുമെന്നും ചിത്രത്തിനു കീഴെ കുറിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്.