Friday 12 July 2019 04:55 PM IST : By സ്വന്തം ലേഖകൻ

വാട്ടർ ടാങ്ക് വൃത്തിയാക്കൽ ഒരു ‘യമണ്ടൻ ടാസ്ക്’ അല്ല! എളുപ്പവഴിയും പുതിയ ഉപകരണവും പരിചയപ്പെടുത്തി യുവാവ്: വിഡിയോ

water

വാട്ടർ ടാങ്ക് ക്ലീനിങ് പലർക്കും ഒരു യമണ്ടൻ ടാസ്ക് ആണ്. പല വീടുകളിലും വീട്ടുകാർക്ക് ഒറ്റയ്ക്ക് വാട്ടർ ടാങ്ക് വൃത്തിയാക്കുകയെന്നത് പലപ്പോഴും ചിന്തിക്കാനാകില്ല. ആരെയെങ്കിലും കൊണ്ട് പണം കൊടുത്ത് ചെയ്യിക്കുകയെന്നതാണ് പലരും പ്രയോഗിക്കുന്ന എളുപ്പമാർഗം. എന്നാൽ ഇനി സ്വന്തം വീട്ടിലെ വാട്ടർ ടാങ്ക് എളുപ്പത്തിലും പൂർണമായും വൃത്തിയാക്കാനുള്ള ഒരു എളുപ്പവഴിയും പുതിയ ഉപകരണവും പരിചയപ്പെടുത്തുകയാണ് ഒരു യുവാവ്. ഇതിന്റെ വിഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.