Thursday 08 November 2018 03:38 PM IST : By സ്വന്തം ലേഖകൻ

സുപ്രീംകോടതി വിധിക്കൊപ്പമെന്ന് വനിതാ കൂട്ടായ്മ; ശബരിമലയുടെ പേരില്‍ ഫെയ്സ്ബുക് പേജിൽ പൊങ്കാല!

wcc-sss

യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പരോക്ഷമായി നിലപാട് പ്രഖ്യാപിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ. ശബരിമലയെന്ന വാക്ക് പോസ്റ്റിൽ പരാമർശിക്കാതെയാണ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്നും സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനും ഒപ്പം നിലകൊള്ളുമെന്നും ഡബ്ല്യൂസിസി ഫെയ്‌സ്ബുക്കിൽ കുറിക്കുന്നു.

അതേസമയം ഡബ്ല്യൂസിസി ശബരിമല വിഷയമാണ് ഉയർത്തി കാണിച്ചതെന്ന് പറഞ്ഞ് നിരവധിപേര്‍ കമന്റുകളുമായി രംഗത്തുവന്നു. രൂക്ഷമായ വിമർശനവും അസഭ്യ വർഷവുമാണ് ഡബ്ല്യൂസിസിയുടെ ഫെയ്സ്ബുക് പേജിൽ. മുൻപ് നിലപാട് സ്വന്തം വ്യക്തമാക്കി ഡബ്യുസിസി അംഗം കൂടിയായ നടി പാര്‍വതി രംഗത്തുവന്നിരുന്നു.

ആര്‍ത്തവം അശുദ്ധിയല്ലെന്നും, അതിന്റെ പേരിലുള്ള സ്ത്രീ വിവേചനം അധികാലം തുടരാനാവില്ലെന്നും പാർവതി പറഞ്ഞിരുന്നു. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്ന പറഞ്ഞ പർവതിയോടുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോൾ ഡബ്ല്യൂസിസിയുടെ കമന്റ് ബോക്സിൽ കാണാൻ കഴിയുന്നത്. 

wcc-fbuyt