Friday 30 August 2019 12:49 PM IST

ചെക്കൻ ദുൽഖർ സൽമാനാണെങ്കിലും സർക്കാർ ജോലി നിർബന്ധം! കല്യാണ കമ്പോളത്തിലെ മനസിലിരുപ്പ് ഇങ്ങനെ

Nithin Joseph

Sub Editor

demands

‘ആ പയ്യന് എന്താ ഒരു കുറവ്? നിവിൻ പോളീടെ താടി, ദുൽഖർ സൽമാന്റെ ലുക്ക്, ടൊവീനോടെ ബോഡി ഇതിൽ കൂടുതൽ എന്ത് വേണം?’

‘വരുന്നത് സാക്ഷാൽ രൺവീർ സിങ്ങോ , രൺബീർ കപൂറോ ആണെങ്കിലും സർക്കാർ ജോലി ഉണ്ടെങ്കിലേ എന്റെ മോ ളെ കെട്ടിച്ചു കൊടുക്കൂ.’ ഇങ്ങനെ പറയുന്നവരുമുണ്ട്. കാരണം കല്യാണക്കമ്പോളത്തില്‍ കാര്യങ്ങൾ തീരുമാനിക്കുന്നത് കളറും ഫിഗറും മാത്രമല്ല, ജോലിയും വരുമാനവുമാണ്. ഇ ക്കാര്യത്തിലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസ്സിലിരുപ്പ് എന്താണെന്ന് ‘വനിത’ ചോദിച്ചു.

ഭാവിവധുവിന് ജോലിയെ വേണ്ട എന്ന് ചിന്തിക്കുന്നവർ 16.8 ശതമാനം. വധുവിന്റെ പ്രഫഷനിൽ ഒന്നാം സ്ഥാനം അ ധ്യാപികയ്ക്കാണ്. 20.7 ശതമാനം പേർ അധ്യാപികയായ ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു. രണ്ടാം സ്ഥാനം ഐടിക്കാണ്, 12.1 ശതമാനം. സർക്കാർ, ബാങ്ക്, മെഡിക്കൽ മേഖലകൾക്കും ടീച്ചിങ് പ്രഫഷനോളം കല്യാണ കമ്പോളത്തിൽ ഡിമാ ൻഡ് ഇല്ല.

പെൺകുട്ടികൾക്കു ജോലിയില്ലാത്ത വരനെ വേണ്ട. വിദേ ശജോലിക്കാർക്ക് ആണ് ഏറ്റവും ഡിമാൻഡ്. 26 ശതമാനം വിദേശജോലിക്കാരനായ വരനെ ആഗ്രഹിക്കുന്നു. 18.3 ശതമാനം പേർ ഐടി മേഖലയിൽ നിന്നുള്ളവരെ ജീവിത പങ്കാളിയാക്കാൻ താൽപര്യപ്പെട്ടപ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മതിയെന്ന് പറഞ്ഞവർ 16.7 ശതമാനം മാത്രം. സ്വന്തമായി ബിസിനസ് ചെയ്യുന്നവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് 9.7 ശതമാനം. അധ്യാപികമാർക്കുള്ള പ്രിയം അധ്യാപകരായ പുരുഷന്മാർക്കില്ല. 8.4 ശതമാനം പേർ മാത്രമാണ് വരനായി അധ്യാപകനെ ആഗ്രഹിക്കുന്നത്. കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും മലയാളി പെണ്ണിന്റെ സങ്കൽപങ്ങളുടെ വിഷ് ലിസ്റ്റിൽ കുറഞ്ഞ മാർക്കേ ഉള്ളൂ.

Tags:
  • Relationship