Friday 04 October 2019 04:42 PM IST : By സ്വന്തം ലേഖകൻ

‘വെഡ്‌ഡിങ് ഷൂട്ടിന് ഓളെ കൂട്ടി കടമക്കുടിക്ക് വിട്ടു; പിന്നെ പറയേണ്ടല്ലോ ബാക്കി നല്ല കളറായി’; ചിത്രങ്ങൾ വൈറൽ

kadamakkudy5

സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചി സ്വദേശികളുടെ കിടിലൻ വെഡ്‌ഡിങ് ഷൂട്ട്. കള്ളുകുപ്പിയും കയ്യിൽ പിടിച്ച് പോസ് ചെയ്യുന്ന വരനും വധുവുമാണ് പശ്ചാത്തലത്തിൽ. കടമക്കുടി വച്ചെടുത്ത ചിത്രങ്ങളാണ് പുതുമോടി മാറാതെ വരൻ ഹരീഷ് ജിൻപിസി ഗ്രൂപ്പിലൂടെ പങ്കുവച്ചത്.

"കുറേ വന്നിട്ടുള്ള പോസ്റ്റാണ് എന്നാലും ഇടുവാ. എട്ടുവർഷം പ്രേമിച്ചു അവളെ തന്നെ കെട്ടിയപ്പോൾ കൂട്ടുകാർക്ക് വരെ ഒരു സംശയം. ഇനി കട്ടൻ അടിക്കാൻ പോയിട്ട് ഇവൻ പുറത്തിറങ്ങുമോ ആവോ എന്നുവരെ. അതുകൊണ്ട് വെഡ്‌ഡിങ് ഔട്ഡോർ ഷൂട്ടിൽ തന്നെ നല്ല നാടൻ തനിമയിൽ നല്ല പിക് എടുക്കാം എന്നുപറഞ്ഞു ഓളെ കൊണ്ട് കടമക്കുടി നമ്മുടെ ചങ്കിന്റെ നാട്ടിലേക്ക് വിട്ടു. പിന്നെ പറയേണ്ടല്ലോ ബാക്കി താഴെ ഉണ്ട് നല്ല കളർ ആയിട്ട്!"- ഹരീഷ് ഗ്രൂപ്പിൽ കുറിച്ചു. ആവണി ഹരീഷ് ആണ് വധു. ചിത്രങ്ങൾ കാണാം; 

1.

kadamakkudy2

2.

kadamakkudy3

3.

kadamakkudy4

4.

kadamakkudy1

5.

kadamakkudy6
Tags:
  • Spotlight
  • Social Media Viral