Saturday 29 September 2018 03:19 PM IST

കല്യാണനാളിൽ ഒരുങ്ങാൻ 20,000 മുതൽ ലക്ഷം രൂപ വരെയുള്ള പാക്കേജുകൾ; ചർമത്തിനും പോക്കറ്റിനും ഇണങ്ങുന്നത് തിരഞ്ഞെടുത്തോളൂ...

Ammu Joas

Sub Editor

t30_wedding-makeup-kristen-jane-photography

കല്യാണനാളിൽ എല്ലാ കണ്ണുകളുമുടക്കുമ്പോൾ സുന്ദരിയായിരിക്കണം, വിവാഹം കഴിഞ്ഞ് പുതുമോടി മിന്നുന്ന നാളുകളിലും അഴകിന്റെ അല വീശണം, ഇതാണ് ഇന്നത്തെ പെൺകുട്ടികളുടെ ആഗ്രഹം. മുഖം മാത്രം സുന്ദരമാക്കാനല്ല, അടിമുടി തിളങ്ങാനുള്ള ബ്യൂട്ടി പാക്കേജുകളാണ് സലൂണുകൾ ഇവർക്കായി ഒരുക്കിവച്ചിരിക്കുന്നത്.

20,000 മുതൽ ഒരു ലക്ഷം രൂപയിലധികം വരെയുള്ള പാക്കേജുകൾ ഇതാ. ചർമത്തിനും പോക്കറ്റിനും ഇണങ്ങുന്നത് തിരഞ്ഞെടുത്തോളൂ...

ബ്യൂട്ടി ട്രീറ്റ്മെന്റ് തുടങ്ങും മുൻപ്

ചർമ സംരക്ഷണത്തിനായി ദിവസവും ഒരു മണിക്കൂർ മാറ്റി വയ്ക്കുന്നവർ മുതൽ ഫങ്ഷൻ വരുമ്പോൾ മാത്രം പാർലറുകളിലേക്ക് ഓടുന്നവർ വരെ കാണും ‘ബ്രൈഡ് ടു ബി’ കാറ്റഗറിയിൽ. അതുകൊണ്ടു തന്നെ ഇവർക്കെല്ലാവർ‍ക്കും ഒരേ ട്രീറ്റ്മെന്റ് അല്ല വേണ്ടത്. പലർക്കും ആവശ്യമുള്ള ബ്യൂട്ടി സിറ്റിങ്ങുകളുടെ എണ്ണത്തിലും വ്യത്യാസം വരും. ഇതൊക്കെ കൃത്യമായറിയാൻ ബ്യൂട്ടീഷനുമായി ആലോചിക്കണം. ഈ പ്രീ സിറ്റിങ്ങിലൂടെ ചർമത്തിന്റെയും മുടിയുടെയും ഗുണവും ദോഷവും മനസ്സിലാക്കിയാണ് ട്രീറ്റ്മെന്റ് തുടങ്ങുക. സൗന്ദര്യ പ്രശ്നങ്ങൾ നീക്കാനുള്ള പടികളാണു പിന്നെ. ഒപ്പം ചർമവും മുടിയും മൃദുലവും സുന്ദരവുമാകാനുള്ള വഴികളും.

SM612636

` 20,000 പാക്കേജ്

ബേസിക് പാക്കേജ് ആണിത്. കല്യാണപ്പെണ്ണിനെ കൂടുതൽ സുന്ദരിയാക്കുന്ന ട്രീറ്റ്മെറ്റുകളെല്ലാം ഇതിലുണ്ട്. മുഖക്കുരു ഉള്ളവർക്ക് വെജ് പീലും മുടിയിൽ താരനുള്ളവർക്ക് ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റും അഞ്ചു സിറ്റിങ്ങിലായി ചെയ്യും. കല്യാണ നാളിന് രണ്ടു ദിവസം മുൻപ് ഗോൾഡ് ഫേഷ്യൽ അല്ലെങ്കിൽ സ്കിന്‍ വൈറ്റനിങ് ഫേഷ്യൽ, ബോഡി വാക്സിങ്, മാനിക്യുർ, പെഡിക്യുർ, ഹെയർ സ്പാ, ബോഡി പോളിഷിങ് എന്നിയും ചെയ്യും. ഡീപ് ക്ലെൻസിങ്, സ്ക്രബ്, മസാജ്, പാക്ക് എന്നിങ്ങനെ ശരീരത്തിന് ഉണർവ് നൽകുന്നവ ചേർന്നതാണ് ബോഡി പോളിഷിങ്. ചർമം ഫ്രെഷാകും, നിറം വർധിക്കും.

` 30,000 പാക്കേജ്

ബോഡി പോളിഷിങ് മൂന്നു തവണ ചെയ്യാനാകും ഈ പാക്കേജിൽ. മുടിയുടെ ഭംഗി കൂട്ടാൻ ഹെയർ സ്മൂത്തനിങ്ങോ കെരാറ്റിന്‍ ട്രീറ്റ്മെന്റോ ചെയ്യാം. മുടിയുടെ ആരോഗ്യവും സ്വഭാവവുമനസരിച്ച് യോജിച്ചവ ബ്യൂട്ടീഷൻ തന്നെ തിരഞ്ഞെടുക്കും. മുഖത്ത് കരുവാളിപ്പും നിറവ്യത്യാസവുമുള്ളവർക്ക് വൈറ്റനിങ് പീൽ ആണു നല്ലത്. സാധാരണ ചർമത്തിനു ഗോൾഡ് ഫേഷ്യൽ മതിയാകും. ഐസ്ക്രീം പെഡിക്യുർ, മാനിക്യുർ, ഹെയര‍്‍ സ്പാ, ബ്ലീച്ചിങ്, ഫേഷ്യൽ അല്ലെങ്കിൽ പീൽ എന്നിവയുടെ രണ്ടു സിറ്റിങ്ങും ബോഡി വാക്സിങ്, ഹെയർ കട്ട് എന്നിവയുടെ ഒരു സിറ്റിങ്ങും ഈ പാക്കേജിൽ ഉണ്ട്.

` 40,000 – 50,000 പാക്കേജ്

മാനിക്യുർ, പെഡിക്യുർ, ഗോൾഡ് ഫേഷ്യൽ അല്ലെങ്കിൽ പീലിങ് ഫേഷ്യൽ, ഹെയർ സ്പാ എന്നിവയ്ക്കു പുറമേ ചില അ ഡ്വാൻസ് ട്രീറ്റ്മെന്റുകൾ കൂടി ഈ പാക്കേജിലുണ്ട്. ബോഡി ബ്ലീച്ച് ചെയ്ത ശേഷമാണ് വാക്സ് ചെയ്യുന്നത്. അതു കൊണ്ടു തന്നെ ചർമത്തിന് കൂടുതൽ തിളക്കം കിട്ടും. ഈ പാക്കേജിൽ നാലു പ്രാവശ്യം ബോഡി പോളിഷിങ്ങും ചെയ്യാനാകും.

മുടിയഴകിനായി ഹെയർ സ്മൂത്തനിങ് അല്ലെങ്കിൽ കെരാറ്റിൻ ട്രീറ്റ്മെന്റിനൊപ്പം ബോട്ടോക്സ് ട്രീറ്റ്മെന്റാണ് മറ്റൊരു പ്രത്യേകത. മുടിയിഴകൾ മൃദുവാക്കാനും മുടി വളരാനും കെരാറ്റിൻ വിത് ബോട്ടോക്സ് ട്രീറ്റ്മെന്റ് സഹായിക്കും. ഇതു വരെ ട്രീറ്റ്മെന്റുകളൊന്നും ചെയ്യാത്ത മുടിക്കും പല പരീക്ഷണം നടത്തി കേടുപാടുള്ള മുടിക്കും ഈ ട്രീറ്റ്മെന്റ് നല്ലതാണ്. ബോട്ടോക്സ് ട്രീറ്റ്മെന്റിൽ ഫോർമാൽഡിഹൈഡ് പോലുള്ള കെമിക്കലുകളൊന്നും അടങ്ങിയിട്ടില്ല എന്നതു കൊണ്ട് സേഫ് ആൻഡ് സെക്വർ ആണ്.

മുഖക്കുരു, മുഖക്കുരു വന്ന പാടുകൾ എന്നിവ നീക്കാൻ സ്കീൻ പീലിങ്ങോ ഡയമണ്ട് പോളിഷിങ്ങോ ചർമത്തിന്റെ സ്വഭാവമനുസരിച്ച് തിരഞ്ഞെടുക്കാം. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി പുതിയ കോശങ്ങൾ ഉണ്ടാകാനും നിറവ്യത്യാ സങ്ങൾ അകറ്റാനും ഈ ട്രീറ്റ്മെന്റുകൾ സഹായിക്കും.

` 60,000 – 70,000 പാക്കേജ്

ഗോൾഡ് ഫേഷ്യൽ, സ്പാ പെഡിക്യുർ, മാനിക്യുർ, ബോഡി പോളിഷിങ്, ബോഡി സ്പാ, ബോഡി വാക്സിങ്, ഹെയര്‍ സ്പാ, കെരാ റ്റിൻ ട്രീറ്റ്മെന്റ്, ഹെയർ കളർ തുടങ്ങിയവ ഈ പാക്കേജിൽ ഉ ൾപ്പെടുന്നു. 60,000 രൂപ മുതലുള്ള എല്ലാ പാക്കേജുകളിലും നാലിലധികം തവണ ഫേഷ്യൽ, ബോഡി സ്പാ, ബോഡി പോളിഷ്, പെഡിക്യുർ, മാനിക്യുർ, ഹെയർ സ്പാ എന്നിവ ഉണ്ടാകും. എല്ലാ ട്രീറ്റ്മെന്റുകളുടെയും സിറ്റിങ്ങിന്റെ എണ്ണം ഓരോരുത്തരുടെ ചർമമനുസരിച്ചാണ് ബ്യൂട്ടീഷൻ തീരുമാനിക്കുക.

സാധാരണ പെഡിക്യുറിനെക്കാൾ മികച്ചതാണ് സ്പാ പെഡിക്യുർ. ക്ലെൻസിങ്ങും മാസ്കും സ്ക്രബ്ബും പാക്കും ഉ ണ്ടെങ്കിലും ഇതിന്റെ പ്രത്യേകത നല്ല റിലാക്സേഷൻ കിട്ടുന്നു എന്നതാണ്. സുഗന്ധപൂരിതമായ ഉൽപന്നങ്ങളാണ് സ്പാ പെഡിക്യുറിൽ ഉപയോഗിക്കുന്നത്. കാലുകൾ മുക്കി വയ്ക്കുന്ന വെള്ളത്തിൽ പെബിൾസും മറ്റുമിടുകയും ചെയ്യും. ചുരുക്കത്തിൽ മനസ്സിനും ബെറ്റർ ഫീൽ നൽകുമിത്.

ബോഡി പോളിഷിങ്ങും ബോഡി സ്പായും തമ്മിലുള്ള വ്യത്യാസം മസാജിങ്ങിനെടുക്കുന്ന സമയത്തിലാണ്. ബോഡി പോളിഷിങ്ങിൽ മോയ്സ്ചറൈസിങ് കിട്ടാൻ വേണ്ടി മാത്ര മാണ് മസാജ് ചെയ്യുന്നത്. സ്പായിൽ അങ്ങനെയല്ല. പോളിഷിങ്ങിനെടുക്കുന്ന സമയത്തിന്റെ ഇരട്ടി സമയം സ്പായ്ക്കു വേണ്ടി വരുന്നത് മസാജിനെടുക്കുന്ന ദൈർഘ്യം കൊണ്ടാണ്.

ഹെയർ സ്പാ ചെയ്യുന്നത് മുടിയുടെ ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞ ശേഷമാണ്. മുടികൊഴിച്ചിലും താരനുമെല്ലാം മാറ്റുന്ന പലതരം ഹെയർ സ്പാ ഉണ്ട്. കെരറ്റിൻ പ്രോട്ടീൻ ഉ പയോഗിച്ചുള്ള സ്പായും സ്മൂത്തനിങ്ങും ഉണ്ട്.

SM269087

` 80,000 – 90,000 പാക്കേജ്

മാനിക്യുർ, പെഡിക്യുർ, ഗോൾഡ് ഫേഷ്യൽ, ഡെർമബ്രേഷ ൻ ഹാൻഡ്, ബോഡി പോളിഷിങ്, വാക്സിങ്, വൈറ്റ് പീൽ ഫെയ്സ്, ഹെയര്‍ സ്പാ, കെരാറ്റിൻ ട്രീറ്റ്മെന്റ്, ഹെയർ കളർ ഇത്രയും ഉൾപ്പെടുന്നതാണ് 80,000 രൂപയുടെ പാക്കേജ്. ഇതിനൊപ്പം ഡെർമാബ്രേഷൻ ഫെയ്സും വൈറ്റനിങ് ഫേഷ്യൽ സ്പായും ഹെയർ ഫാഷൻ കളറിങ്ങും ഉൾപെടുന്നതാണ് 90,000 രൂപയുടെ പാക്കേജ്.

ഡെർമാബ്രേഷൻ ഫെയ്സ് ആൻഡ് ഹാൻഡ്, മെഷീൻ ഉ പയോഗിച്ചുള്ള ട്രീറ്റ്മെന്റ് ആണ്. അലുമിനിയം ഫോയിൽ ക്രിസ്റ്റലുപയോഗിച്ച് സ്ക്രബ് ചെയ്ത് ചർമം സുന്ദരമാക്കുന്ന രീതിയാണിത്. ചർമത്തിനു പുറമേയുള്ള മൃതകോശങ്ങൾ നീങ്ങുമെന്നു മാത്രമല്ല ചർമത്തിന്റെ ഉള്ളിലുള്ള ലെയറുകളിൽ വരെ എത്തി മൃതകോശങ്ങളെ നീക്കും. സാധാരണ സ്ക്രബ് ചെയ്യുന്നതിന്റെ പത്തു മടങ്ങ് ഇഫക്റ്റാണ് കിട്ടുക. ചർമം ഉരസി മൃദുവാക്കി പോളിഷ് ചെയ്തെടുക്കുന്നതിനാൽ സാൻഡ് പേപ്പർ ഫേഷ്യലെന്നും പറയാറുണ്ട്. മുഖക്കുരുകുഴികളുള്ളവർ, ഓപ്പൺ പോർസ് ഉള്ളവർ, പിഗ്‍‌മെന്റേഷനുള്ളവർ എന്നിവർക്കെല്ലാം ഇതു ചെയ്യുന്നത് നല്ലതാണ്. എങ്കിലും ചർമത്തിന്റെ സെൻസിറ്റിവിറ്റി അനുസരിച്ചാണ് പീൽ വേണോ ഡെർമാബ്രേഷൻ വേണോ എന്നു തീരുമാനിക്കുന്നത്.

സെൻറ്റിവിറ്റിയുടെ പ്രശ്നം അധികം വരില്ലാത്തതുകൊണ്ട് ഈ ട്രീറ്റ്മെന്റ് കൈകളിൽ ധൈര്യമായി ചെയ്യാം. ടൂവീലറിൽ പാറിപ്പറക്കുന്ന പെൺകൊടികൾക്ക് കൈകളിൽ ടാൻ ഉണ്ടാകും. സ്ലീവ്‌ലെസ് ഗൗണൊക്കെ ഇടുമ്പോൾ ഇത് അഭംഗിയാണ്. ഡെർമാബ്രേഷൻ വഴി ഇതു നീക്കാനാകും.

കല്യാണ ദിവസത്തെ ഹെയർ സ്റ്റൈൽ അനുസരിച്ച് മുടി കളർ ചെയ്തെടുക്കാം. ഒമ്പ്രെ സ്റ്റൈൽ, ബലായേജ് എന്നിങ്ങനെ ട്രെൻഡിങ് കളറിങ് സ്റ്റൈലുകളാണ് നൽകുക.

` 90,000 – 1,00,000 പാക്കേജ്

അരോമാറ്റിക് ഓയിൽ മസാജിങ്, സ്റ്റീം എന്നിവ ഉൾപെടുന്ന സ്പാ പെഡിക്യൂർ ആൻഡ് മാനിക്യൂറിൽ ജക്കൂസി എന്ന വാട്ടർ തെറപ്പിയുമുണ്ട്. കാൽ മുക്കി വയ്ക്കുന്ന വാട്ടര്‍ ടബ്ബിൽ കുമിളകൾ വന്നു തട്ടുന്നതിലൂടെ കാലിന് റിലാക്സേഷൻ നൽകുന്ന ട്രീറ്റ്മെന്റ്ാണിത്.

ബോഡി പോളിഷിങ്ങിനൊപ്പം സ്റ്റീം ബാത്തും ജക്കൂസ്സിയും ഉൾപ്പെടും ഫുൾ ബോഡി പോളിഷിങ് സ്പായിൽ. കൈമുട്ട്, കാൽമുട്ട് എന്നിവടങ്ങളിൽ അടിഞ്ഞിരുന്ന് കറുപ്പുനിറമുണ്ടാക്കുന്ന മൃതകോശങ്ങൾ നീങ്ങാൻ ജക്കൂസ്സി സഹായി ക്കും. ജലാംശം ചർമം മൃദുലവും തിളക്കമുള്ളതുമാകും.

മുഖത്തെ രോമം കളയാനുപയോഗിക്കുന്ന വാക്സല്ല കാലിലെ രോമം നീക്കം ചെയ്യാൻ ഉപയോഗിക്കുക. ഓരോരുത്തരുടെയും ചർമ സ്വഭാവം മനസ്സിലാക്കിയാണ് വാക്സ് തിരഞ്ഞെടുക്കുന്നതു തന്നെ. ബിക്കിനി വാക്സ് ഉൾപ്പെടുന്ന ഫുൾ ബോഡി വാക്സാണ് നവവധുവിനായി നൽകുന്നത്.

കൊളാജൻ മാസ്ക് ട്രീറ്റ്മെന്റാണ് ഈ പാക്കേജിന്റെ ഹൈലൈറ്റ്. ചർമം സുന്ദരമാക്കുന്ന കോളാജൻ കൊണ്ടുള്ള ഷീറ്റ് ആണിതിൽ ഉപയോഗിക്കുക. കല്യാണത്തിനു മുൻപ് ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്കായി അധികം സമയം ലഭിക്കാത്തവർക്ക് ഏറെ ഇണങ്ങും ഇത്. ഒറ്റ തവണ ഉപയോഗിച്ചാൽ തന്നെ മുഖത്തിന് സുന്ദരമായ മാറ്റം കിട്ടും. ഫേഷ്യലും ഇതിനൊപ്പം ചേരുമ്പോൾ ഡബിൾ ഇഫക്റ്റ്.

ഹെയര്‍ സ്പാ കൂടാതെ കെരാറ്റിൻ ട്രീറ്റ്മെന്റും സ്മൂത്തനിങ്ങും ഇതിലുണ്ട്. ഇതല്ലെങ്കിൽ ബ്രസീലിയൻ ബ്ലോ ഔട്ട് എ ന്ന ഹെയർ ട്രീറ്റ്മെന്റ് തിരഞ്ഞെടുക്കാം. സ്മൂത്തനിങ് പോലെ തന്നെയാണിതെങ്കിലും നാലു മാസത്തിനു ശേഷം മുടി മുഴു വനായും സ്വാഭാവികതയിലേക്കു വരും. വീണ്ടും മറ്റു സ്റ്റൈ ലിങ് പരീക്ഷണങ്ങൾ നടത്താം. സാധാരണ സ്മൂത്തനിങ് ചെയ്യുമ്പോൾ പിന്നീടു വളർന്നു വരുന്ന മുടിയുടെ ചുവടുഭാഗം മാത്രമായിരിക്കും സ്വാഭാവികമായി ഉണ്ടാകുക. വീണ്ടും ട്രീറ്റ്മെന്റ് ചെയ്തു കൊടുത്തില്ലെങ്കിൽ അഭംഗിയായിരിക്കും. ഹെയ ർ കട്സ്, സ്റ്റൈലിങ്, ഹെയർ കളർ എന്നിവ ട്രെൻഡിനനുസരിച്ചു ചെയ്യും.

നെയിൽ സ്റ്റൈലിങ്ങിൽ താരമാണ് ജെൽ നെയിൽസ്. എക്സ്റ്റൻഷനോടു കൂടി ഇതു വയ്ക്കാം. തെല്ലും കൃത്രിമത്വം തോന്നില്ല. രണ്ടു മാസം ഭംഗിയായി തന്നെ ഇരിക്കും.

NMP-1 (2)_3

` 1,00,000 പാക്കേജ്

മറ്റ് ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്കു പുറമേ റെജുവനേഷൻ ട്രീറ്റ്മെന്റ്/ ഐപിഎൽ ഫേഷ്യൽ, സെല്ലുലൈറ്റിസ് ട്രീറ്റ്മെന്റ് ബോഡി ഇവയുൾപ്പെടുന്നതാണ് ഈ പ്രീമിയം പാക്കേജ്.

ഐപിഎൽ അഥവാ ഇന്റൻസ്ഡ് പൾസ്ഡ് ലൈറ്റ് ഫേഷ്യൽ ബ്യൂട്ടി രംഗത്തെ പുത്തൻ തരംഗമാണ്. ലൈറ്റ് ഉപയോഗിച്ചുള്ള ഈ ഫോട്ടോ ഫേഷ്യൽ ട്രീറ്റ്മെന്റ് വഴി മുഖത്തെ നി റ വ്യത്യാസങ്ങളും ചുളിവുകളുമെല്ലാം എളുപ്പത്തിൽ മാറ്റാനാകും. നിറവും വർധിക്കും. എല്ലാവർക്കും ഇതു യോജിക്കില്ല. ട്രീറ്റ്മെന്റിനു ശേഷം ശരിയായ ആഫ്റ്റർ കെയറും വേണം.

ചർമത്തിന് യുവത്വം നൽകുന്ന റെജുവനേഷൻ ട്രീറ്റ്മെന്റ് മൈക്രോ കറന്റ് അൾട്രസോണിക് രശ്മികളുപയോഗിച്ചാണ് ചെയ്യുന്നത്. മുഖചർമത്തിലെ കൊളാജനെ ഉത്തേജിപ്പിച്ച് മുഖത്തിനു യൗവനത്തിന്റെ ഭംഗി നൽകും ഈ ട്രീറ്റ്മെന്റ്.

ശരീരം മുഴുവൻ സുന്ദരമാക്കാനുള്ളതാണ് സെല്ലുലൈറ്റിസ് ട്രീറ്റ്മെന്റ്. കൈയിലും തുടയിലുമൊക്കെ ഓറഞ്ചിന്റെ തൊലിയിലേതു പോലുള്ള ഓപ്പൺ പോർസ് ഉണ്ടാകും ചിലർക്ക്. ഈ സെലുലൈറ്റിസ് ഹീറ്റ് ഉപയോഗിച്ച് ബ്രേക്ക് ചെയ്തു ചർമം മൃദുവാക്കും സെല്ലുലൈറ്റിസ് ബോഡി ട്രീറ്റ്മെന്റ്.

വിവരങ്ങൾക്കു കടപ്പാട് : അന്ന മോണിക്ക,

ബ്യൂട്ടി ഷാക്ക് ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ, എറണാകുളം

വിഷു ഗാരി, ദി ബ്ലോ റൂം–സലൂൺ, കൊല്ലം

പ്രീത ബിജു, മ്യാ വെൽനസ് ക്ലീനിക്, എറണാകുളം

ആർത്തവ രക്തത്തിന്റെ നിറം നോക്കി രോഗനിർണ്ണയം നടത്താം, ചികിത്സ തേടാം!

മലപ്പുറത്ത് പട്ടിയിറച്ചി വിളമ്പി, കഴിച്ചവരെല്ലാം അവശനിലയിൽ; നായകളുടെ തലകൾ കിട്ടിയതോടെ സംഭവം ഉറപ്പിച്ച് അധികാരികളും

വേദനയിലും മുളകുപുരട്ടുന്ന ചില പുഴുക്കുത്തുകൾ; ബാലഭാസ്കറിനെതിരെ അശ്ലീല കമന്റ്, പ്രവാസി യുവാവിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ഷേവ് ചെയ്യുമ്പോൾ ഇരുണ്ട് പോകുന്നചർമ്മം; ശരീരത്തെ തിളക്കമുള്ളതാക്കാൻ ഇതാ അഞ്ച് പോംവഴികൾ