Tuesday 13 August 2019 03:06 PM IST : By സ്വന്തം ലേഖകൻ

ക്ലോറിനേഷൻ നടത്തി കിണർ വെള്ളം ശുദ്ധീകരിക്കുന്ന വിധം! വിഡിയോ കാണാം

vvddtfyghijmm

പ്രളയശേഷമുള്ള അതിജീവനത്തിന്റെ പാതയിലാണ് നമ്മൾ. ഇനി നമുക്ക് മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികളാണ്. അതിൽ പ്രധാനം പ്രളയജലത്തിൽ നിന്ന് പടർന്നു പിടിക്കാൻ സാധ്യതയുള്ള മാരക രോഗങ്ങൾ തന്നെയാണ്. ഡെങ്കിപ്പനി, കോളറ, എലിപ്പനി പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ട്. 

രോഗങ്ങളെ അകറ്റിനിർത്താൻ മുൻകരുതൽ എടുക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം. അതിൽ വൃത്തി തന്നെയാണ് പ്രധാനം. വീടും പരിസരവുമെല്ലാം അണുവിമുക്തമാക്കുക. കഴിഞ്ഞ വർഷം നിപ്പ ഭീതി നമ്മളെ മുൾമുനയിൽ നിർത്തിയത് മറന്നുകാണില്ലല്ലോ. കിണർ വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യശരീരത്തിൽ കയറിയതെന്നാണ് അന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. 

ക്ലോറിനേഷനാണ് ജലവും പരിസരവും അണുവിമുക്തമാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. പരിസരം വൃത്തിയാക്കുന്നതിനോടൊപ്പം കിണർ വെള്ളവും അണുവിമുക്തമാക്കേണ്ടത് നിർബന്ധമാണ്. എന്നാലിപ്പോഴും ക്ലോറിനേഷൻ നടത്തി കിണർ വെള്ളം ശുദ്ധീകരിക്കുന്ന വിധം പലർക്കുമറിയില്ല. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...  

Tags:
  • Spotlight