Friday 20 July 2018 10:01 AM IST : By സ്വന്തം ലേഖകൻ

ഉടമയുടെ വീൽചെയർ തള്ളി വളർത്തുനായ; അപൂർവ സ്നേഹത്തിനുമുന്നിൽ ശിരസ്സു നമിച്ച് സൈബർ ലോകം

dog-owner

മനുഷ്യന്റെ ഏറ്റവും മികച്ച സുഹൃത്ത് നായയാണ് എന്ന് പണ്ടുകാലം മുതലേ പറയാറുണ്ട്. എന്നാൽ അതിന് പുതിയതും വളരെ ആഴമേറിയതുമായ അർത്ഥം നൽകിയിരിക്കുകയാണ് ‌ഈ വിഡിയോ. ഫിലിപ്പൈന്‍സിലെ ഒരു നഗരവീഥിയിൽ നിന്നും പകർത്തിയ ഒരു വിഡിയോ ആണ് ഇത്. തന്റെ ഉടമയുടെ വിൽ ചെയർ തള്ളി നീക്കുന്ന വളർത്തുനായ. കാണുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണു നിറയ്ക്കുന്ന കാഴ്ചയായി അത് മാറി.

ഫെയ്ത്ത് എൽ റവില്ല എന്ന എംബിഎ വിദ്യാർത്ഥിയാണ് ഈ വിഡിയോ പകർത്തി ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തത്. 'യജമാനന്റെ വീല്‍ചെയർ തള്ളി നീക്കുന്ന ഒരു മിണ്ടാപ്രാണി. ഇതിലും മഹത്തരമായ കാഴ്ച വേറെയില്ല. ഇപ്പോൾ എന്റെ വികാരങ്ങൾ വിശദീകരിക്കുവാൻ എനിക്ക് വാക്കുകളില്ല'. വിഡിയോയ്ക്കൊപ്പം ഫെയ്ത്ത് ഇങ്ങനെ കുറിച്ചു.

ഡാനിലോ അലാർകൺ എന്ന നാൽപ്പത്തി ആറുകാരനും വളർത്തു നായയുമാണ് ഇവിടെ താരങ്ങളായത്.വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട ഡാനിലോയ്ക്ക് കൂട്ട് ഡിഗോങ് എന്ന ഈ നായയാണ്.

റവില്ല നോക്കുമ്പോൾ ഡിഗോങ് തന്റെ തല ഉപയോഗിച്ച് യജമാനന്റെ വീൽ ചെയർ തള്ളി നീക്കുകയായിരുന്നു. താനും കുറച്ചുനേരം വീല്‍ചെയർ തള്ളി നീക്കാൻ സഹായിച്ചെന്നും അവരെ രണ്ട് പേരെയും കണ്ടത് വളരെ സുന്ദരമായ നിമിഷമായിരുന്നുവെന്നും റവില്ല പറയുന്നു. ഡാനിലോയെയും ഡിഗോങിനെയും അടുത്തുള്ള ഭക്ഷണശാലയിൽ കൊണ്ടുപോയി ഇഷ്ടമുള്ളത് വാങ്ങിക്കൊടുത്തുവെന്നും റവില്ല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

more...