Tuesday 15 January 2019 07:28 PM IST : By സ്വന്തം ലേഖകൻ

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

celeb

ആറുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് പ്രവാസിയായ വിജേഷും കാമുകിയും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. സന്തോഷകരമായ നാലു മാസങ്ങൾ കടന്നു പോയി. ഇതിനിടെ ഭാര്യയെ കാണാതായി. ദുഃഖിതനായ വിജേഷും കുടുംബവും ഭാര്യയെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുമ്പോഴാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്.

എന്നാൽ ഭാര്യ ഒളിച്ചോടി പോയതിന്റെ പേരിൽ വിരഹ ഗാനം പാടി നടക്കാനോ വിഷമിച്ചിരിക്കാനോ കക്ഷി നിന്നു കൊടുത്തില്ല. സങ്കടം തീർക്കാൻ വിജേഷും പ്രവാസികളായ സുഹൃത്തുക്കളും ചേർന്ന് കേക്കു മുറിച്ചാണ് ഈ സംഭവത്തെ നേരിട്ടത്.

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ അതിവേഗം പ്രചരിച്ചു. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം വിജേഷ് ജനുവരി ഒന്നിനാണ് ദുബായിൽ എത്തിയത്. ജനുവരി 14ന് ഭാര്യ കാമുകനൊപ്പം പോകുകയും ചെയ്തു.  ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും പുറത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് വിജേഷും സുഹൃത്തുക്കളും ദുബായില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്. 

ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും സജീവമായി. പെൺകുട്ടിയെ അധിക്ഷേപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. എന്നാൽ വിജേഷിന്റെ ആഘോഷം അതിരു കടന്നതാണെന്നും കടുത്ത സ്ത്രീവിരുദ്ധതയാണ് ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലുളളതെന്നും വാദിച്ച് സമൂഹമാധ്യമങ്ങളിൽ മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്


ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം