Monday 14 January 2019 03:40 PM IST : By സ്വന്തം ലേഖകൻ

ഭര്‍ത്താവിന് നിറമില്ല, സൗന്ദര്യം പോരാ; പരിഹസിച്ചവർക്ക് കടുത്ത ഭാഷയിൽ ഭാര്യയുടെ മറുപടി! വിഡിയോ

sarath-tik-tok

ഭര്‍ത്താവിന്റെ നിറത്തെ ചൊല്ലി കളിയാക്കിയവർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഭാര്യ. കവിത ശരത്ത് എന്ന യുവതിയാണ് ഭര്‍ത്താവിന്റെ നിറത്തെ പരിഹസിച്ചവർക്ക് തക്കതായ മറുപടി നല്‍കിയിരിക്കുന്നത്. കവിതയും ഭര്‍ത്താവും ഒരുമിച്ചു ചെയ്ത ടിക് ടോക് വിഡിയോ കണ്ട ചിലരാണ് ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന് പറഞ്ഞ് കളിയാക്കിയത്.

"ഗ്ലാമര്‍ എന്നുപറയുന്നത് മനസ്സിലാണ് വേണ്ടത്. ഇത്തരം ചിന്താഗതിയുള്ളവരുടെ മനസ്സിൽ കുഷ്ടം ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് സൗന്ദര്യം എന്താണെന്ന് മനസിലാക്കാത്തത്. എന്റെ ഭര്‍ത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാന്‍. അധ്വാനിക്കുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കും. എന്തു യോഗ്യതയാണ് നിങ്ങള്‍ക്കെന്റെ ഭര്‍ത്താവിനെ കുറ്റം പറയാന്‍?"- കവിത ചോദിക്കുന്നു. വിഡിയോ കാണാം;