Saturday 16 January 2021 04:49 PM IST : By സ്വന്തം ലേഖകൻ

‘ഇരുണ്ട നിറം മാറാൻ ബ്ലീച്ച് ചെയ്യൂ’: ഉപദേശിക്കാൻ വന്നയാൾക്ക് ഒന്നാന്തരം മറുപടി നൽകി പെൺകുട്ടി

aishu

കറുപ്പിനെ കണ്ടാൽ മുഖം ചുളിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് ഒരു തന്റേടിപ്പെണ്ണ്. ഇരുണ്ട നിറക്കാരിയായതിന്റെ പേരിൽ ബ്ലീച്ച് ചെയ്യാൻ ആവശ്യപ്പെട്ടയാൾക്ക് ഐഷു എന്ന പെൺകുട്ടി നൽകിയ മറുപടിയാണ് ഏവരും ഹൃദയത്തിലേറ്റു വാങ്ങിയിരിക്കുന്നത്. . മനോഹരമായ കവിതയിലൂടെയാണ് ഐഷുവിന്റെ മറുപടി.

മെലാനിൻ കുറഞ്ഞതിന്റെ പേരിൽ വിഷമിക്കാനില്ലെന്നും ചര്‍മത്തെ കുറിച്ച് നിങ്ങൾ പറയുന്ന അഭിപ്രായത്തെ വകവയ്ക്കാനില്ലെന്നും അവൾ പറയുന്നു. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന കറുപ്പ് സുന്ദരമാണെന്നും ബ്ലീച്ചും ക്രീമുകളുടെ നിങ്ങളുടെ കളറിസം പോലെ അസഹ്യമാണെന്നും  ഐഷു പറയുന്നു. തെക്കനേഷ്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായി ഇപ്പോഴും വർണവിവേചനം നിലനിൽക്കുന്നു എന്ന് പെൺകുട്ടി പറയുന്നു. വർഷങ്ങളായി ഇതിനെതിരെ പോരാടുന്ന വ്യക്തിയാണ് താനെന്നും പെൺകുട്ടി പറയുന്നു.

ഇരുണ്ട നിറം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുമെന്ന് ആരും കരുതരുത്. ആ തിരിച്ചറിവിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സത്യമെന്തെന്നാൽ മറ്റേതു നിറത്തേക്കാളും ഇരുണ്ട നിറം തിളങ്ങുന്നു. തന്നെ പോലോ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നവർക്കു വേണ്ടിയാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്നും പെൺകുട്ടി പറയുന്നു.